ഗാസയില്‍ ഇസ്രയേല്‍ ആക്രമണം, വീണ്ടും യുദ്ധത്തിലേയ്ക്കോ? തുടക്കമിട്ടത് പലസ്തീന്‍
ഗാസ: ഗാസയില്‍ വീണ്ടും ഇസ്രയേല്‍ ആക്രമണം. അന്‍പത് ദിവസം നീണ്ട് നിന്ന യുദ്ധത്തിനൊടുവില്‍ വെടിനിര്‍ത്തല്‍ കരാറില്‍ ഏര്‍പ്പെട്ട ഇരു രാജ്യങ്ങളും വീണ്ടും യുദ്ധത്തിലേയ്ക്ക് നീങ്ങുന്നോ? തുറമുഖ നഗരമായ അഷ്‌ദോദിലേയ്ക്ക് റോക്കറ്റ് ആക്രമണം നടത്തി പലസ്തീന്‍ വിമതരാണ് തുടക്കമിട്ടിരിയ്ക്കുന്നത്. ഗാസ മുനമ്പില്‍ മൂന്നിടങ്ങളില്‍ ഇസ്രയേല്‍ വ്യോമാക്രമണം നടത്തി. ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
നെസിറത്തിലെ അഭയാര്‍ത്ഥി ക്യാമ്പ്, റാഫ, ഖാന്‍ യൂനിസ് എന്നിവടങ്ങളില്‍ ബുധനാഴ്ച വ്യോമാക്രമണം ഉണ്ടായി. പലസ്തീന്‍ നഗരമായ ബെയ്ട്ട് ലഹിയയിലും വ്യോമാക്രമണം നടന്നതായി റിപ്പോര്‍ട്ടുണ്ട്.

അതേസമയം ഇസ്രയേലിലേയ്ക്ക് വ്യോമക്രമണം നടത്തിയിട്ടില്ലെന്ന് ഹമാസും ഇസ്ലാമിക് ജിഹാദും ആവര്‍ത്തിച്ചു. ദക്ഷിണ ഇസ്രയേലില്‍ അഞ്ച് റോക്കറ്റുകള്‍ പതിച്ചതായി ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇസ്രയേല്‍ സൈന്യം പറയുന്നതനുസരിച്ച് ഗാന്‍ യാവ്‌നേയില്‍ മാത്രമാണ് ആക്രമണം നടന്നത് .
ഹമാസിന്റെ അറിവോടെയല്ല ആക്രമണമെന്നും ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു .പലസ്തീന്‍ വിമതര്‍ തമ്മിലുള്ള ഭിന്നതയെത്തുടര്‍ന്നാണ് ആക്രമണം നടത്തിയതെന്നും റിപ്പോര്‍ട്ടുണ്ട് . കഴിഞ്ഞ വര്‍ഷത്തെ യുദ്ധത്തില്‍ ഗാസയില്‍ വന്‍ ആള്‍നാശമാണ് ഉണ്ടായത് .












Click it and Unblock the Notifications