ഗാസ ടണല്‍ ആക്രമണം: ഇസ്രായേലിനെതിരേ തിരിച്ചടിക്കുമെന്ന് ഇസ്ലാമിക് ജിഹാദ്

  • Posted By:
Subscribe to Oneindia Malayalam

ഗാസ: ഏഴു പേരുടെ മരണത്തിനിടയാക്കിയ ഗസ ആക്രമണത്തിനെതിരെ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് പാലസ്തീന്‍ സായുധ സംഘമായ ഇസ്ലാമിക് ജിഹാദ്. ഗസയിലെ തെക്കന്‍ നഗരമായ ഖാന്‍ യൂനുസിലെ ടണലിനു നേരെ തിങ്കളാഴ്ചയുണ്ടായ ഇസ്രായേല്‍ ആക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെടുകയും ഒന്‍പത് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തിരിച്ചടിക്കാനുള്ള ഞങ്ങളുടെ അവകാശം ഞങ്ങള്‍ ഉപയോഗിക്കും. അത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്- ഇസ്ലാമിക് ജിഹാദ് നേതാവ് ദാവൂദ് ശിഹാബ് പറഞ്ഞു. ചെറുത്തുനില്‍പ്പ് സംഘത്തിന്റെ നിയമാനുസൃതമായ അവകാശമാണതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇസ്രായേയി വ്യോമസൈന്യമാണ് ആക്രമണത്തിന് പിന്നിലെന്ന് നേരത്തേ വ്യക്തമായിരുന്നു.

ടൈറ്റാനിക്കിലെ മറ്റൊരു അത്ഭുതം കൂടി; രക്ഷാ പ്രവർത്തനത്തിന്റെ ഫോട്ടോ? ലേലത്തിന് പോയ വില!

ഇസ്രായേലിലേക്ക് നീളുന്ന തുരങ്കമാണെന്നാരോപിച്ചാണ് ഖാന്‍ യൂനുസിന് കിഴക്ക് ഭാഗത്തുള്ള ടണല്‍ ലക്ഷ്യമാക്കി അഞ്ച് മിസൈലുകള്‍ ഇസ്രായേല്‍ തൊടുത്തുവിട്ടത്. കുറച്ചുകാലമായി തങ്ങളിത് നിരീക്ഷിച്ച് വരികയായിരുന്നുവെന്നും ഇസ്രായേല്‍ അതിര്‍ത്തിയിലെ മതിലിനു സമീപത്താണ് തുരങ്കമുള്ളതെന്നും അത് ആക്രമണത്തില്‍ തകര്‍ന്നതായും ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടു. ഇസ്ലാമിക് ജിഹാദിന്റെ സൈനികവിഭാഗമായ അല്‍ഖുദ്‌സിന്റെ അഞ്ച് പ്രവര്‍ത്തകരും ഹമാസിന്റെ സൈനിക വിഭാഗമായ ഇസ്സുദ്ദീന്‍ അല്‍ ഖസ്സാമിന്റെ രണ്ടുപേരുമാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്ന് ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു.

gaza

സയണിസ്റ്റുകളുടെ ഒടുവിലത്തെ ആക്രമണമെന്ന് സംഭവത്തെ വിശേഷിപ്പിച്ച ഹമാസ്, ആക്രമണത്തെ അപലപിച്ചു. അധിനിവേശത്തെ ചെറുത്തുനില്‍ക്കുകയെന്നത് ഫലസ്തീന്‍ ജനതയുടെ അവകാശമാണെന്നും ഹമാസ് പ്രസ്താവനയില്‍ വ്യക്തമാക്കി. അതേസമയം, ഇസ്രായേല്‍ ബോംബിംഗിനെതിരേ എന്തുനിലപാട് സ്വീകരിക്കണമെന്ന കാര്യത്തില്‍ ഫലസ്തീന്‍ വിഭാഗങ്ങള്‍ ചര്‍ച്ച ചെയ്ത് കൂട്ടായ തീരുമാനമെടുക്കണമെന്ന് പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് നേതൃത്വം നല്‍കുന്ന ഫത്ഹ് പാര്‍ട്ടി അഭിപ്രായപ്പെട്ടു. ടണല്‍ ഭീഷണി നേരിടാനുള്ള സാങ്കേതികവിദ്യയുടെ വിജയമാണ് ഇസ്രായേല്‍ സൈന്യം ആക്രമണത്തിലൂടെ തെളിയിച്ചതെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. രാജ്യത്തിന്റെ പരമാധികാരം തകര്‍ക്കാനുള്ള ശ്രമത്തിനു പിന്നില്‍ ഹമാസാണെന്നും നെതന്യാഹു ആരോപിച്ചു.

English summary
gaza vows to respond to israeli air raids

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്