കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോര്‍ജ് ഫ്‌ളോയിഡ് വധം; 3 പോലീസുകാര്‍ കൂടി കുടുങ്ങും, കടുത്ത വകുപ്പുകള്‍, പ്രതിഷേധക്കാറ്റിനെ ഭയം!!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: അമേരിക്കയില്‍ കറുത്ത വര്‍ഗക്കാര്‍ ജോര്‍ജ് ഫ്‌ളോയിഡ് പോലീസ് ക്രൂരതയ്ക്കിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ നിയമകുരുക്ക് ശക്തമാകുന്നു. മൂന്ന് പോലീസുകാര്‍ക്കെതിരെ കൂടി ശക്തമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കൊലപാതക കുറ്റമാണ് ഇവ. നേരത്തെ തന്നെ ഈ നാല് ഓഫീസര്‍മാരെയും സര്‍വീസില്‍ നിന്ന് പുറത്താക്കിയത്. ഫ്‌ളോയിഡിനെ കഴുത്തിന് കാല്‍ അമര്‍ത്തിയ ഡെറിക് ഷൊവിന്‍ എന്ന പോലീസ് ഉദ്യോഗസ്ഥനെതിരെ നേരത്തെ തന്നെ കൊലക്കുറ്റം ചുമത്തിയതാണ്. മറ്റ് മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടികളുണ്ടായിരുന്നില്ല.

1

പ്രതിഷേധം അമേരിക്കയില്‍ അലയടിക്കുന്നതിനിടെയാണ് ഇവര്‍ക്കെതിരെ കടുത്ത വകുപ്പുകള്‍ ചുമത്തിയത്. കൊലപാതകത്തിന് സഹായം ചെയ്‌തെന്നാണ് വകുപ്പുകള്‍ വ്യക്തമാക്കുന്നത്. കൊലപാതകം, നരഹത്യ എന്നീ വകുപ്പുകള്‍ ഷോവിനെതിരെ ചുമത്തിയിട്ടുണ്ട്. നേരത്തെയുള്ള വകുപ്പുകള്‍ക്ക് പുറമേയുള്ള കടുത്ത വകുപ്പുകളാണിത്. 40 വര്‍ഷം വരെ ഇതിലൂടെ തടവ് ലഭിക്കാം. മൂന്ന് നിര കൊലപാതകങ്ങള്‍ക്ക് സാധാരണ 15 വര്‍ഷമാണ് പരമാവധി ലഭിക്കുക. എന്നാല്‍ പുതിയ വകുപ്പുകള്‍ ഇത് വര്‍ധിപ്പിക്കുന്നതാണ്. അതേസമയം മറ്റ് പോലീസുകാര്‍ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. തോമസ് ലെയിന്‍, അലക്‌സാന്റര്‍ കുയെങ്, തോ താവോ എന്നിങ്ങനെയാണ് ഇവരുടെ പേര്.

മൂന്ന് പോലീസുകാരില്‍ ഒരാള്‍ കസ്റ്റഡിയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. മിനസോട്ട അറ്റോര്‍ണി ജനറല്‍ കീത്ത് എലിസണ്‍ നിയമപോരാട്ടത്തിനായി മുന്നിലുണ്ട്. ഫ്‌ളോയിഡിന്റെ ജീവന് വിലയുണ്ട്. നമ്മള്‍ നീതി തേടുകയാണെന്നും എലിസണ്‍ പറഞ്ഞു. അതേസമയം യുഎസ്സില്‍ പ്രതിഷേധം ആളിക്കത്തുകയാണ്. മിനിയോപോളീസില്‍ പ്രതിഷേധക്കാര്‍ കടുത്ത വകുപ്പുകള്‍ ചുമത്തിയതിനെ സ്വാഗതം ചെയ്തു. ആരും നിയമത്തിന് മുകളിലല്ലെന്നും ഇവര്‍ പറഞ്ഞു. ക്യാമറയില്‍ ദൃശ്യങ്ങള്‍ എല്ലാം പതിഞ്ഞിട്ടും, സമയം കുറേ എടുത്താണ് കേസുകള്‍ ചുമത്തിയതെന്ന് മിനിയോപോളീസ് നിവാസി കെവിന്‍ ജോങ് പറഞ്ഞു. എന്നാലും കേസെടുത്തതില്‍ ആശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം അമേരിക്കയ്ക്ക് പുറത്തേക്കും പ്രതിഷേധം കടുക്കുകയാണ്. ഓസ്‌ട്രേലിയയില്‍ ബ്ലാക് ലൈവ്‌സ് മാറ്റര്‍ എന്ന പ്രതിഷേധത്തില്‍ പങ്കെടുക്കരുതെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്. കൊറോണവൈറസ് ഭീതിക്കിടെ നടക്കുന്ന പ്രതിഷേധത്തെ സര്‍ക്കാര്‍ ഭയപ്പെടുന്നുണ്ട്. സിഡ്‌നിയിലും മെല്‍ബണിലും ആയിരക്കണക്കിന് പേര്‍ റാലിയില്‍ പങ്കെടുക്കും. നിരവധി നഗരങ്ങളിലേക്ക് വ്യാപിക്കുന്നുണ്ട്. ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഓസ്‌ട്രേലിയയിലും പോലീസ് ക്രൂരത ശക്തമാണെന്ന് ഇവര്‍ പറയുന്നു. കഴിഞ്ഞ 29 കൊല്ലത്തിനിടെ 432 പേരാണ് പോലീസ് കസ്റ്റഡില്‍ മരിച്ചത്. പുതിയ പല നിര്‍ദേശങ്ങളും അംഗീകരിക്കപ്പെട്ടെങ്കിലും ഒന്നും ഇതുവരെ നടപ്പാക്കിയിട്ടില്ല.

English summary
george floyd; murder more charges against all police officers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X