കണ്ണില്ലാത്ത ക്രൂരത!! കൂട്ടക്കൊല നടത്തിയ നേഴ്‌സ് അഴിക്കുള്ളില്‍, കൊന്നത് 90 രോഗികളെ...
ബെര്‍ലിന്‍: വിളക്കേന്തിയ വനിതകളെന്നും കാരുണ്യത്തിന്റെ മാലാഖമാരെന്നും നേഴ്‌സുമാരെ വിശേഷിപ്പിക്കാറുണ്ട്. എന്നാല്‍ ജര്‍മ്മനിയിലെ ഈ നേഴ്‌സ് ചെയ്തത് മനസാക്ഷിയുള്ള ആരെയും ഞെട്ടിക്കും, വാര്‍ത്ത സത്യമാണോ എന്ന് ഒരു നിമിഷം ഒന്നു ചിന്തിക്കും. കാരുണ്യത്തിന്റെ മാലാഖയാകേണ്ട നേഴ്‌സ് അണിഞ്ഞത് ചെകുത്താന്റെ കുപ്പായം. നീല്‍സ് ഹോഗല്‍ എന്ന ജര്‍മ്മന്‍ നേഴ്സ് ആണ് ഈ കൊടും ക്രൂരത ചെയ്തത്.
91 രോഗികളെയാണ് ഈ ജര്‍മ്മന്‍ നേഴ്‌സ് വധിച്ചത്. രോഗികളില്‍ മയക്കുമരുന്ന് കുത്തിവെച്ചാണ് കൊലപാതകങ്ങള്‍ നടത്തിയത്. രണ്ട് രോഗികളെ വധിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇയാള്‍ അഴിക്കുള്ളിലാകുന്നത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ 90 ഓളം രോഗികളെ ഇത്തരത്തില്‍ വധിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയത്. ജര്‍മ്മനിയിലെ ബ്രെമെനിലാണ് സംഭവം. 90 പേരെ കൊന്നെന്നാണ് ഇയാള്‍ പറഞ്ഞതെങ്കിലും മരണസംഖ്യ ഇതിലും കൂടുതലാകാമെന്നാണ് പോലീസ് പറയുന്നത്.

ജര്‍മ്മനിയുടെ ചരിത്രത്തിലെ തന്നെ അപൂര്‍വ്വമായ സംഭവമാണ് ഇതെന്ന് കേസ് അന്വേഷിച്ച സിറ്റി പോലീസ് ചീഫ് ജൊഹാന്‍ കുവേഹം പറയുന്നു. ആശുപത്രിയില്‍ സഹപ്രവര്‍ത്തകയായ നേഴ്സ് രോഗിക്ക് മയക്കുമരുന്ന് കുത്തിവെക്കുന്നത് കണ്ടതിനെത്തുടര്‍ന്നാണ് ഇയാളുടെ കൊലപാതക കഥകള്‍ ലോകം അറിയുന്നത്.


Click it and Unblock the Notifications