കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ ബലാത്സംഗങ്ങളുടെ നാടെന്ന്; ബര്‍ലിനില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് പരിശീലനം നിഷേധിച്ചു

  • By Soorya Chandran
Google Oneindia Malayalam News

ബര്‍ലിന്‍: ഇന്ത്യ ബലാത്സംഗങ്ങളുടെ നാടാണെന്നാരോപിച്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് പരിശീലനം നിഷേധിച്ചു. ജര്‍മനിയിലെ ലീപ്‌സിഗ് സര്‍വ്വകലാശാലയിലെ പ്രൊഫസറാണ് പരിശീലനം നിഷേധിച്ചത്. പിന്നീട് പ്രൊഫസര്‍ മാപ്പ് പറഞ്ഞു.

ഇന്ത്യയില്‍ ഒരുപാട് ബലാത്സംഗങ്ങള്‍ നടക്കുന്നുണ്ട്. അതുകൊണ്ട് ഒരു ഇന്ത്യന്‍ ആണ്‍കുട്ടിക്കും തന്റെ കീഴില്‍ പരിശീലനം അനുവദിക്കില്ല എന്നാണ് വനിത പ്രൊഫസര്‍ ആനെറ്റെ ബെക്ക് സിക്കിഞ്ചര്‍ ഇ മെയില്‍ സന്ദേശം അയച്ചത്. പരിശീലനത്തിനപേക്ഷിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്കുള്ള മറുപടി ആയിരുന്നു ഇത്.

Leipzig University

തന്റെ കീഴില്‍ നിരവധി പെണ്‍കുട്ടികള്‍ ഉണ്ടെന്നും തനിക്ക് ഇന്ത്യന്‍ ആണ്‍കുട്ടിയെ അതിനൊപ്പം ചേര്‍ക്കാനാവില്ലെന്നും ആയിരുന്നു വിശദീകരണം. എന്നാല്‍ സംഭവം വിവാദമായതോടെ ഇവര്‍ പിന്നീട് മാപ്പ് പറയുകയായിരുന്നു.

കത്ത് പുറത്ത് വന്നപ്പോള്‍ തന്നെ ഇന്ത്യയിലെ ജര്‍മന്‍ സ്ഥാനപതി അടക്കമുള്ളവര്‍ പ്രൊഫസര്‍ക്കെതിരെ രംഗത്തെത്തി. ഇതോടെ പ്രൊഫസര്‍ മാപ്പ് പറയാന്‍ തയ്യാറായി. തനിക്ക് തെറ്റു പറ്റിയെന്ന് സമ്മതിച്ച പ്രൊഫസര്‍ മാപ്പ് പറയുകയും ചെയ്തു. ഇവരുടെ കത്ത് ജര്‍മന്‍ എംബസിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.

ദില്ലി കൂട്ട ബലാത്സംഗം സംബന്ധിച്ച് ഡോക്യുമെന്ററിയുടെ പ്രദര്‍ശനം ഇന്ത്യയില്‍ തടഞ്ഞത് പാശ്ചാത്യ രാജ്യങ്ങളില്‍ പോലും വലിയ വാര്‍ത്ത ആയിരുന്നു. ഈ സംഭവം ആണ് പ്രൊഫസറെ ഇത്തരം ഒരു നിലപാടെടുക്കാന്‍ പ്രേരിപ്പിച്ചത്.

പരിശീലനാനുമതി നിഷേധിച്ച വിദ്യാര്‍ത്ഥിയുടെ പേര് പുറത്ത് വിട്ടിട്ടില്ല.

English summary
German professor apologises for refusing internship to Indian male student because of country`s 'rape problem'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X