കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജര്‍മ്മനിയില്‍ സ്വവര്‍ഗ്ഗവിവാഹം നിയമാനുസൃതമാക്കി!!പാര്‍ലമെന്റില്‍ വൈകാരികമായ ചര്‍ച്ച

ആഞ്ചല മെര്‍ക്കല്‍ എതിര്‍ത്തു വോട്ടു ചെയ്തു

  • By Anoopa
Google Oneindia Malayalam News

ബെര്‍ലിന്‍: സ്വവര്‍ഗ്ഗ വിവാഹത്തിന് ജര്‍മ്മന്‍ പാര്‍ലമെന്റിന്റെ അംഗീകാരം. 226 ന് എതിരെ 393 വോട്ടുകള്‍ക്കാണ് പാര്‍ലമെന്റ് ബില്‍ പാസ്സാക്കിയത്. വൈകാരികമായ ചര്‍ച്ചകള്‍ക്കു ശേഷമാണ് സ്വവര്‍ഗ്ഗവിവാഹത്തിന് പാര്‍ലമെന്റ് അംഗീകാരം നല്‍കിയത്. ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍ ബില്ലിനെ എതിര്‍ത്താണ് വോട്ടു ചെയ്തത്. ആഞ്ചല മെര്‍ക്കലിന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സ്വവര്‍ഗ്ഗ വിവാഹത്തിന് എതിരായിരുന്നു. സ്വവര്‍ഗ്ഗ വിവാഹത്തിന് നിയമസാധുത നല്‍കുന്ന 23-ാമത്തെ രാജ്യമാണ് ജര്‍മ്മനി13 യൂറോപ്യന്‍ രാജ്യങ്ങള്‍ സ്വവര്‍ഗ്ഗവിവാഹം നിയമാനുസൃതമാക്കിയിട്ടുണ്ട്.

പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് സ്വതന്ത്രമായി വോട്ടു ചെയ്യാമെന്ന മെര്‍ക്കലിന്റെ നിലപാടാണ് ബില്‍ പാസ്സാക്കുന്നതില്‍ നിര്‍ണ്ണായകമായത്. ഓരോരുത്തരും അവരുടെ മനസാക്ഷിക്കനുസരിച്ച് വോട്ടു ചെയ്യാനാണ് ആഞ്ചല മെര്‍ക്കല്‍ ആവശ്യപ്പെട്ടത്.393 പേര്‍ സ്വവര്‍ഗ്ഗ വിവാഹത്തിനെ അനുകൂലിച്ച് വോട്ടു ചെയ്തപ്പോള്‍ 226 പേരാണ് എതിര്‍ത്തു വോട്ടു ചെയ്തത്സ്ത്രീയും പുരുഷനും തമ്മിലുള്ള വിവാഹത്തെയാണ് താന്‍ അനുകൂലിക്കുന്നതെന്നാണ് ബില്ലിന് എതിര്‍ത്തു കൊണ്ട് ആഞ്ചല മെര്‍ക്കല്‍ പറഞ്ഞത്.

-lgbt-gay-rights

സ്വവര്‍ഗ്ഗാനുരാഗികള്‍ക്ക് രാജ്യത്ത് ഒന്നിച്ചു താമസിക്കുന്നതിനുള്ള അനുവാദം ഉണ്ടെങ്കിലും വിവാഹിതര്‍ക്ക് നല്‍കിയിരുന്ന അവകാശം ഇവര്‍ക്ക് ഉണ്ടായിരുന്നില്ല. സ്വവര്‍ഗ്ഗാനുരാഗികളായ ദമ്പതികള്‍ക്ക് കുട്ടികളെ ദത്തെടുക്കാനുള്ള അവകാശവും ലഭിക്കും.

English summary
Germany becomes 23rd country to legalise gay marriage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X