ജര്‍മ്മനിയില്‍ വാഹനാപകടത്തില്‍ 18 മരണം: 30 പേര്‍ക്ക് പരിക്ക്, അപകടത്തില്‍പ്പെട്ടത് പെന്‍ഷനേഴ്സ്!

  • Written By:
Subscribe to Oneindia Malayalam

മ്യൂണിച്ച്: ജര്‍മ്മനിയില്‍ ബസ് അപടത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടതായി സംശയം. പെന്‍ഷനേഴ്സുമായി വിനോദ യാത്രയ്ക്ക് പുറപ്പെട്ട ബസ് ട്രക്കുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് തീപിടിക്കുകയായിരുന്നുവെന്നാണ് പോലീസ് നല്‍കുന്ന വിവരം. പരിക്കേറ്റ 30 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്. 48 യാത്രക്കാരുമായി സഞ്ചരിക്കുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടതെന്ന് പോലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

രണ്ട് വാഹനങ്ങളുടെയും ഡ്രൈവര്‍മാര്‍ കൂട്ടിയിടിയുടെ ആഘാതത്തില്‍ വാഹനങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. സ്റ്റാമ്പക്കിലെ ബവേറിയന്‍ ടൗണിന് സമീപത്തായിരുന്നു സംഭവം. ഈസ്റ്റേണ്‍ ജര്‍മനിയിലെ സാക്സോണി സ്റ്റേറ്റില്‍ നിന്നുള്ളവരാണ് അപകടത്തില്‍പ്പെട്ടതെന്ന് ബില്‍ഡ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഗതാഗത മന്ത്രി അലക്സാണ്ടര്‍ ഡോര്‍ബ്രിന്‍ഡ് ബെയ്റൂത്ത് അപകട സ്ഥലത്തേയ്ക്ക് തിരിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 200 ഓളം രക്ഷാ പ്രവര്‍ത്തകരാണ് സ്ഥലത്തെത്തിയത്. അപകടത്തെ തുടര്‍ന്ന് അപകടം നടന്ന എ9 ഹൈവേ ബ്ലോക്ക് ചെയ്തിട്ടുണ്ട്. രക്ഷാ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്.

germany

യൂറോപ്പില്‍ ഇത്തരം അപകടങ്ങള്‍ പതിവ് സംഭവങ്ങളാണ്. ജനുവരി 21 ന് ഇറ്റലിയിലുണ്ടായ അപകടത്തില്‍ 16 യുവാക്കള്‍ കൊല്ലപ്പെട്ടിരുന്നു. ഫ്രാന്‍സില്‍ 2015ലുണ്ടായ അപകടത്തില്‍ 43 പെന്‍ഷനേഴ്സ് കൊല്ലപ്പെട്ടിരുന്നു. ബസിന് തീപിടിച്ചായിരുന്നു യാത്രക്കാര്‍ വെന്തുമരിച്ചത്.

English summary
Up to 18 people were feared killed on Monday in one of Germany's worst road accidents after a tour bus carrying pensioners burst into flames in a collision with a trailer truck, police said.
Please Wait while comments are loading...