ശബ്ദം ശല്യമാകുന്നു; രോഗിയുടെ വെന്റിലേറ്റര്‍ ഓഫ് ചെയ്ത് 72 കാരി, പിന്നാലെ അറസ്റ്റ്
ബെര്‍ലിന്‍: ശബ്ദം ശല്യമാകുന്നു എന്ന് പറഞ്ഞ് ഒരേ മുറിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയുടെ വെന്റിലേറ്റര്‍ ഓഫ് ചെയ്ത് വൃദ്ധ. ജര്‍മനിയിലാണ് ഞെട്ടിക്കുന്ന സംഭവം. സംഭവത്തില്‍ 72 കാരിയായ സ്ത്രീയ അറസ്റ്റ് ചെയ്തതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ജര്‍മനിയിലെ മാന്‍ഹൈമില്‍ നവംബര്‍ 29 ന് ആണ് സംഭവം അരങ്ങേറിയത്.
സംഭവത്തില്‍ നരഹത്യാശ്രമം അടക്കമുള്ള കുറ്റമാണ് 72 കാരിക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. രണ്ട് തവണ ആണ് ഈ സ്ത്രീ മുറിയില്‍ ഉണ്ടായിരുന്ന മറ്റൊരു രോഗിയുടെ വെന്റിലേറ്റര്‍ ഓഫ് ചെയ്തത് എന്നാണ് റിപ്പോര്‍ട്ട്. ശബ്ദം ശല്യപ്പെടുത്തുന്നു എന്ന് പറഞ്ഞ് ആദ്യത്തെ തവണ ഇവര്‍ രോഗിയുടെ വെന്റിലേറ്റര്‍ ഓഫ് ചെയ്തിരുന്നു.

എന്നാല്‍ ആ സമയത്ത് തന്നെ 72 കാരിക്ക് ആശുപത്രി അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നത്. രോഗിക്ക് വെന്റിലേറ്റര്‍ അത്യാവശ്യമാണ് എന്നും ആശുപത്രി അധികൃതര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇവര്‍ വീണ്ടും ഇത് ആവര്‍ത്തിക്കുകയായിരുന്നു. ഇതോടെയാണ് അധികൃതര്‍ പൊലീസിനെ ബന്ധപ്പെടുന്നതും 72 കാരിയുടെ അറസ്റ്റ് രേഖപ്പെടുത്തുന്നതും.
കോടതിയില്‍ ഹാജരാക്കിയ ഇവര്‍ക്ക് ജാമ്യം അനുവദിച്ചിട്ടുണ്ട്. അതേസമയം 72 കാരി ഓഫ് ചെയ്ത വെന്റിലേറ്ററില്‍ ഉണ്ടായിരുന്ന രോഗിക്ക് നിലവില്‍ ബുദ്ധിമുട്ടൊന്നുമില്ല എന്നും അടിയന്തര ചികിത്സ തുടരുകയാണ് എന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
രോഗി താമസിയാതെ പൂര്‍വസ്ഥിതിയിലെത്തും എന്ന ശുഭാപ്തി വിശ്വാസത്തിലാണ് തങ്ങള്‍ എന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. 79 വയസുള്ള രോഗിയോടാണ് 72 കാരി അതിക്രമം കാണിച്ചത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്ന് വരികയാണ് എന്ന് പൊലീസ് അറിയിച്ചു.
ചൊവ്വാഴ്ച രാത്രി എട്ട് മണിക്ക് മുന്‍പായും പിന്നീട് ഒമ്പത് മണിക്ക് ശേഷവും ആണ് വെന്റിലേറ്റര്‍ ഓഫ് ചെയ്തത് എന്നാണ് മാന്‍ഹൈം പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസും മാന്‍ഹൈം പൊലീസും ചേര്‍ന്ന് പ്രസിദ്ധീകരിച്ച സംയുക്ത പത്രക്കുറിപ്പില്‍ അറിയിക്കുന്നത്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications