കടന്നല്‍ കുത്തേറ്റ് ചൈനയില്‍ മരിച്ചത് 42പേര്‍

ബീജീംഗ്: കടന്നല്‍ കുത്തേറ്റ് ചൈനയില്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടെ മരിച്ചത് 42 പേര്‍. 1,600 പേര്‍ക്കാണ് കടന്നലിന്റെ ആക്രമണത്തില്‍ പരുക്കേറ്റത്. ഇതില്‍ 37 പേരുടെ നില ഇപ്പോഴും അതീവ ഗുരുതരമായി തുടരുന്നു. ചൈനയിലെ ഷാന്‍സി പ്രവിശ്യയിലുള്ള ആളുകള്‍ക്കാണ് ജൂലൈ മാസം മുതല്‍ കടന്നലിന്റെ ആക്രമണത്തില്‍ പരുക്കേല്‍ക്കുന്നത്. ആരോഗ്യവകുപ്പ് നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് ജനങ്ങളില്‍ വലിയൊരു ശതമാനത്തിനും ഭീമന്‍ കടന്നലുകളുടെ കുത്തേല്‍ക്കുന്നുണ്ട്.

ഏഷ്യയില്‍ കാണുന്ന ഭീമന്‍ കടന്നലുകളാണ് ചൈനക്കാര്‍ക്ക് ഭീഷണിയാകുന്നത്. ഇതിന്റെ കുത്തേറ്റാല്‍ രക്താണുക്കള്‍ നശിയ്ക്കാന്‍ തുടങ്ങും മാത്രമല്ല ഇത് മൂലം ഉണ്ടാകുന്ന അലര്‍ജി ഹൃദയസ്തംഭനത്തിലേയ്ക്ക് നയിക്കുകയും ചെയ്യും.

China

ഭൂമിയില്‍ കണ്ട് വരുന്ന കടന്നലുകളില്‍ വലിയൊരു ശതമാനമാണ് ഭീമന്‍ കടന്നലുകള്‍. പ്രധാനമയായും കിഴക്ക്, തെക്ക് കിഴക്ക് ഏഷ്യന്‍ രാജ്യങ്ങളായ ചൈന, കൊറിയ, ജപ്പാന്‍, നേപ്പാള്‍, ഇന്ത്യ എന്നിവിടങ്ങളിലാണ് ഭീമന്‍ കടന്നലുകള്‍ കാണപ്പെടുന്നത്.

ഭീമന്‍ കടന്നലുകള്‍ക്ക് 3.5 സെന്റിമീറ്റര്‍ മുതല്‍ 3.9 സെന്റീമീറ്റര്‍ വരെ നീളമുണ്ട്. റാണി കടന്നലുകള്‍ക്ക് മറ്റുള്ളവയെക്കാള്‍ വലിപ്പം കൂടുതലാണ്. മറ്റ് ജീവികളുടെ ലാര്‍വകളിലാണ് ഭീമന്‍ കടന്നലുകള്‍ മുട്ടയിടുന്നത്. മനുഷ്യന്റെ വിയര്‍പ്പ്, മദ്യം എന്നിവയുടെ ഗന്ധം കടന്നലുകളെ പെട്ടന്ന് ആകര്‍ഷിയ്ക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+