വിവാഹത്തിന് മുമ്പ് സംസാരം: യുവതിയെയും പ്രതിശ്രുത വരനെയും വെടിവെച്ചുകൊന്നു, സംഭവം ദുരഭിമാനക്കൊല!

  • Written By:
Subscribe to Oneindia Malayalam

ഇസ്ലാമാബാദ്: വിവാഹത്തിന് മുമ്പ് നേരില്‍ സംസാരിച്ച പെണ്‍കുട്ടിയെയും പ്രതിശ്രുത വരനേയും വെടിവെച്ചു കൊലപ്പെടുത്തി. പാകിസ്താനിലെ സിന്ധ് പ്രവിശ്യയില്‍ വച്ച് ഇരുവരും സംസാരിക്കുന്നത് കണ്ടതോടെ പെണ്‍കുട്ടിയുടെ അമ്മാവനാണ് ഇരുവരെയും വെടിവെച്ച് കൊലപ്പെടുത്തിയത്. പാകിസ്താനില്‍ നിന്ന് അടുത്ത കാലത്തായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ദുരഭിമാനക്കൊല കൂടിയാണ് ഇത്.

പ്രതിശ്രുത വരന്‍ ഷാഹിദിനെയും നസീറാന്‍ എന്ന പെണ്‍കുട്ടിയെയുമാണ് ബന്ധു വെടിവെച്ചു വീഴ്ത്തിയത്. നയി വാഹി ഗ്രാമത്തില്‍ വച്ചായിരുന്നു സംഭവം. ഇരുവരെയും വിവാഹത്തിന് മുമ്പ് ഒരുമിച്ച് കണ്ട സംഭവത്തില്‍ കോപാകുലനായ അമ്മാവന്‍ ഇരുവര്‍ക്കും നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇരുവരും കസിന്‍സാണെന്നും സംഭവം ദുരഭിമാനക്കൊലയാണെന്നുമാണ് പോലീസ് നിഗമനം. സംഭവത്തില്‍ പങ്കുള്ള പെണ്‍കുട്ടിയുടെ രണ്ട് അമ്മാവന്‍മാരെയും പോലീസ് പിന്നീട് അറസ്റ്റ് ചെയ്തിരുന്നു.

honour-killing

സ്ത്രീകള്‍ ഇരയാക്കപ്പെടുന്ന ദുരഭിമാനക്കൊല പാകിസ്താനില്‍ പതിവാണ്. കുടുംബാംഗങ്ങളുടെ സമ്മതമില്ലാതെ വിവാഹം കഴിച്ച പെണ്‍കുട്ടിയെയും ഭര്‍ത്താവിനേയും സഹോദരന്‍ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവം ഏറെ വാര്‍ത്തയായിരുന്നു. പാകിസ്താനിലെ റാവ‍ല്‍പിണ്ടിയില്‍ കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവം. നേരത്തെ നവംബറില്‍ ബന്ധുക്കളുടെ അനുമതില്ലാതെ വിവാഹം കഴിച്ച ദമ്പതികളെ ബന്ധുക്കള്‍ കൊലപ്പെടുത്തിയിരുന്നു. ഗ്രാമമുഖ്യന്മാരായിരുന്നു സംഭവത്തിന് പിന്നില്‍.

പാകിസ്താനില്‍ ഭീകരവാദം മൂലം മരണമടയുന്നതിനേക്കാള്‍ അധികം ആളുകള്‍ ദുരഭിമാനക്കൊല മൂലമാണ് കൊല്ലപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഹ്യൂമന്‍ റൈറ്റ്സ് കമ്മീഷന്‍ ഓഫ് പാകിസ്താനില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത് 650 കേസുകളാണ്. ഇവയില്‍ പലതും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകാറാണ് പതിവ്. ഇത് സംബന്ധിച്ച യഥാര്‍ത്ഥ കണക്കുകള്‍ ഇതിനെക്കാള്‍ മുകളിലാണെന്ന് ചുരുക്കം.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
A girl and her fiance were gunned down, allegedly by the girl's maternal uncle after spotting them chatting in Pakistan's Sindh province, in the latest case of honour killing, a media report said.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്