കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ ആണ്‍കുട്ടികള്‍ക്കൊപ്പം നൃത്തം; ആറ് പെണ്‍കുട്ടികളുടെ തലവെട്ടും? സത്യം തേടിയപ്പോള്‍

സ്ത്രീകളും പുരുഷന്‍മാരും ഒരുമിച്ച് ചേരുന്നത് സൗദിയില്‍ നിരോധിച്ചിട്ടുള്ളതാണ്. എന്നാല്‍ വധശിക്ഷ ലഭിക്കുന്ന കുറ്റമെന്ന് അദ്ദേഹം പറഞ്ഞു.

  • By Ashif
Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യയില്‍ ആറ് പെണ്‍കുട്ടികളുടെ തലവെട്ടാന്‍ തീരുമാനം. ആഘോഷത്തിന്റെ ഭാഗമായി ആണ്‍കുട്ടികള്‍ക്കൊപ്പം വീട്ടിനകത്ത് നൃത്തം ചെയ്തതാണ് കുറ്റം. ശരീഅത്ത് നിയമപ്രകാരമാണ് ഇവരെ ശിക്ഷിച്ചത്- ഇതായിരുന്നു സോഷ്യല്‍ മീഡിയയില്‍ ആഴ്ചകള്‍ക്ക് മുമ്പ് പ്രചരിച്ച ഒരു വാര്‍ത്ത.

എന്താണ് യാഥാര്‍ഥ്യം. വാര്‍ത്ത നല്‍കിയ മാധ്യമസ്ഥാപവുമായി ബന്ധപ്പെട്ടപ്പോള്‍ അവര്‍ ന്യായീകരിച്ചുകൊണ്ടേ ഇരുന്നു. പക്ഷേ, വീണ്ടും അന്വേഷണം തുടര്‍ന്നപ്പോള്‍ സത്യാവസ്ഥ ബോധ്യപ്പെട്ടു. ഇങ്ങനെ ഒരു സംഭവമേ ഇല്ല. പിന്നെ എന്താണ് മാധ്യമസ്ഥാപനം ഇത്തരത്തില്‍ വാര്‍ത്ത കൊടുക്കാന്‍ കാരണം. അക്കാര്യം പരിശോധിച്ചപ്പോഴാണ് മതങ്ങളെ മോശമായി ചിത്രീകരിച്ച് വായനക്കാരെ കൂട്ടുന്ന നീക്കങ്ങളെ കുറിച്ച് ബോധ്യമായത്. വിശദീകരിക്കാം...

ഫാത്തിമ അല്‍ഖയ്‌നി

ഫാത്തിമ അല്‍ഖയ്‌നി

ഫാത്തിമ അല്‍ഖയ്‌നി എന്ന പെണ്‍കുട്ടിയുടെ പിറന്നാള്‍ ആഘോഷമായിരുന്നു. ആഘോഷം നടന്നത് ഒരു വീട്ടില്‍ വച്ച്. ഇവിടെ ആണ്‍കുട്ടികളുമെത്തിയിരുന്നു. എന്നാല്‍ ആര്‍ക്കൊപ്പവും രക്ഷിതാക്കള്‍ ഉണ്ടായിരുന്നില്ലെന്നായിരുന്നു വാര്‍ത്ത.

പെണ്‍കുട്ടികളെ പിടികൂടി

പെണ്‍കുട്ടികളെ പിടികൂടി

വിവരം പ്രദേശത്തെ പള്ളി ഇമാം അറിഞ്ഞു. അദ്ദേഹം പോലീസിനെ വിവരം അറിയിച്ചു. പോലീസെത്തി സംഭവം സ്ഥിരീകരിച്ചു. തുടര്‍ന്ന് പെണ്‍കുട്ടികളെ മാത്രം അറസ്റ്റ് ചെയ്തുവെന്നും വാര്‍ത്തയില്‍ പറയുന്നു. ആണ്‍കുട്ടികളെ എന്തു ചെയ്തുവെന്ന് വാര്‍ത്തയില്‍ വ്യക്തമാക്കിയില്ല.

വാര്‍ത്ത നല്‍കിയത്

വാര്‍ത്ത നല്‍കിയത്

റിലീജിയന്‍മൈന്റ് ഡോട്ട് കോം എന്ന വെബ് സൈറ്റിലാണ് വാര്‍ത്ത വന്നത്. ഒക്ടോബര്‍ 23ന് വന്ന വാര്‍ത്തയില്‍ പറയുന്ന കാര്യങ്ങള്‍ എല്ലാവരെയും ഞെട്ടിക്കുന്നതായിരുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു ഈ വാര്‍ത്ത.

സത്യാവസ്ഥ ഇങ്ങനെ

സത്യാവസ്ഥ ഇങ്ങനെ

തുടര്‍ന്നാണ് മറ്റു മാധ്യമസ്ഥാപനങ്ങള്‍ സംഭവത്തിന്റെ സത്യാവസ്ഥ തേടിയത്. അന്വേഷണത്തില്‍ വാര്‍ത്ത വ്യാജമാണെന്ന് തെളിഞ്ഞു. റിലീജിയന്‍മയ്ന്റ് ഡോട്ട് കോം എന്ന വെബ് സൈറ്റിന്റെ സ്ഥിരം പരിപാടിയാണിത്. മതങ്ങളെ സംബന്ധിച്ച് വ്യാജ വാര്‍ത്തകള്‍ നല്‍കി ഹിറ്റ് കൂട്ടുകയാണ് അവരുടെ ലക്ഷ്യം. പ്രത്യേകിച്ചും ഇസ്ലാമിനെ കുറിച്ചായിരുന്നു ഇവരുടെ വ്യാജ വാര്‍ത്തകള്‍.

ഒടുവില്‍ സമ്മതിച്ചു

ഒടുവില്‍ സമ്മതിച്ചു

പൊളിറ്റിഫാക്റ്റ് എന്ന വെബ്‌സൈറ്റാണ് വ്യാജ വാര്‍ത്ത പൊളിച്ചത്. ഇവര്‍ വാര്‍ത്ത നല്‍കിയ വെബ്‌സൈറ്റുമായി ബന്ധപ്പെട്ടു. എന്നാല്‍ പ്രധാനപ്പെട്ട ആരും പ്രതികരിച്ചില്ല. ടെലഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ സ്ഥാപനത്തിലുള്ള ചിലര്‍ വാര്‍ത്തയെ ന്യായീകരിക്കുകയാണ് ചെയ്തത്. തങ്ങള്‍ ശരിയായ വാര്‍ത്ത നല്‍കാന്‍ ശ്രമിക്കുമെന്ന് അവര്‍ ഒടുവില്‍ സമ്മതിച്ചു.

ഒരു വര്‍ഷം തടവ്

ഒരു വര്‍ഷം തടവ്

വാര്‍ത്തയില്‍ പറയുന്ന സംഭവം എന്നാണ് നടന്നതെന്ന് വ്യക്തമാക്കിയിരുന്നില്ല. പോലീസ് അറസ്റ്റ് ചെയ്ത പെണ്‍കുട്ടികളെ ഒരു വര്‍ഷം തടവിന് ശിക്ഷിച്ചെന്നു വാര്‍ത്തയിലുണ്ടായിരുന്നു. ശരീഅത്ത് നിമയ പ്രകാരം പെണ്‍കുട്ടികള്‍ക്ക് വധശിക്ഷ വിധിക്കുകയും ചെയ്തുവെന്നായിരുന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.

അകമ്പടിയായി റോയിട്ടേഴ്‌സിന്റെ ഫോട്ടോ

അകമ്പടിയായി റോയിട്ടേഴ്‌സിന്റെ ഫോട്ടോ

വാര്‍ത്തയ്‌ക്കൊപ്പം നല്‍കിയ ഫോട്ടോയും മറ്റൊന്നായിരുന്നു. സൗദിയില്‍ നടന്ന സംഭവത്തിന്റെ വാര്‍ത്തയില്‍ അഫ്ഗാനിലെ ഫോട്ടോയാണ് കൊടുത്തത്. 2015 ഓഗസ്റ്റ് 31ന് അഫ്ഗാനില്‍ നടന്നുവെന്ന് കാണിച്ച് റോയിട്ടേഴ്‌സ് പുറത്തുവിട്ട ഫോട്ടോയാണ് വ്യാജ വാര്‍ത്തയ്‌ക്കൊപ്പം പ്രചരിപ്പിച്ചിരുന്നത്. അഫ്ഗാനിലെ ഘോര്‍ പ്രവിശ്യയില്‍ നടന്ന സംഭവമായിരുന്നു റോയിട്ടേഴ്‌സിന്റെ ഫോട്ടോ.

എച്ച്ആര്‍ഡബ്ല്യൂവിന്റെ പ്രസ്താവനയും

എച്ച്ആര്‍ഡബ്ല്യൂവിന്റെ പ്രസ്താവനയും

വാര്‍ത്തയ്ക്ക് ബലം കിട്ടുന്നതിന് എച്ച്ആര്‍ഡബ്ല്യുവിന്റേത് എന്ന പേരില്‍ ഒരു പ്രസ്താവനയും നല്‍കിയിരുന്നു. എന്നാല്‍ എച്ച്ആര്‍ഡബ്ല്യു എന്താണ് വിശദീകരിച്ചിരുന്നില്ല. സാധാരണ മനുഷ്യാവകാശ സംഘടനയായ ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ചിനെ ചുരുക്കി എച്ച്ആര്‍ഡബ്ല്യു എന്ന് വിളിക്കാറുണ്ട്. അവരുടേതെന്ന് തോന്നുന്ന തരത്തിലായിരുന്നു പ്രസ്താവന. അതും വ്യാജമായിരുന്നു.

വധശിക്ഷ ലഭിക്കുന്ന കുറ്റമല്ല

വധശിക്ഷ ലഭിക്കുന്ന കുറ്റമല്ല

പൊളിറ്റിഫാക്റ്റ് ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ചുമായി ബന്ധപ്പെട്ടു. ഈ സംഭവത്തെ കുറിച്ച് തങ്ങള്‍ക്കൊന്നും അറിയില്ലെന്നും കെട്ടിച്ചമച്ച വാര്‍ത്തയാണിതെന്നും ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ചിന്റെ ഗവേഷകന്‍ ആഡം കൂഗിള്‍ പ്രതികരിച്ചു. സ്ത്രീകളും പുരുഷന്‍മാരും ഒരുമിച്ച് ചേരുന്നത് സൗദിയില്‍ നിരോധിച്ചിട്ടുള്ളതാണ്. എന്നാല്‍ വധശിക്ഷ ലഭിക്കുന്ന കുറ്റമെന്ന് അദ്ദേഹം പറഞ്ഞു.

133 വധശിക്ഷാ വിധികള്‍

133 വധശിക്ഷാ വിധികള്‍

സൗദിയില്‍ ഈ വര്‍ഷം 133 വധശിക്ഷാ വിധിയാണുണ്ടായിട്ടുള്ളത്. എല്ലാം കൊലപാതകം, മയക്കുമരുന്ന് കേസ് എന്നിവയില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരേ ആയിരുന്നു. സൗദിയില്‍ 18 വയസിന് താഴെയുള്ളവരുടെ വധശിക്ഷ നടപ്പാക്കുന്നത് താന്‍ ഇതുവരെ കണ്ടിട്ടില്ലെന്ന് ആഡം കൂഗിള്‍ വിശദീകരിച്ചു.

English summary
girls in Saudi Arabia will be beheaded for dancing with boys, Actually what happened
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X