Get Updates
Get notified of breaking news, exclusive insights, and must-see stories!

വെടി നിര്‍ത്തൂ, ഇരുന്ന് സംസാരിക്കാം: യുഎന്നില്‍ പാകിസ്താന് സുഷമ സ്വരാജിന്റെ ചുട്ട മറുപടി!

ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ തകര്‍പ്പന്‍ പ്രസംഗം. ഭീകരവാദവും സുരക്ഷാ പ്രശ്‌നങ്ങളും എണ്ണിയെണ്ണി പറഞ്ഞ് അയല്‍രാജ്യമായ പാകിസ്താന് മറുപടി നല്‍കുകയായിരുന്നു സുഷമ സ്വരാജ്. അതിര്‍ത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിക്കുന്നതിനെ കുറിച്ച് മുമ്പ് ഉറപ്പുകള്‍ നല്‍കിയിരുന്നു. എന്നാല്‍ പാകിസ്താന്‍ അതൊന്നും പാലിക്കാന്‍ കൂട്ടാക്കിയിട്ടില്ല.

ആദ്യം ഭീകരത ഉപേക്ഷിക്കൂ. എന്നിട്ട് നമുക്ക് ചര്‍ച്ചകളാവാം - ലോകരാഷ്ട്രങ്ങളെ സാക്ഷിയാക്കി ഇന്ത്യ പാകിസ്താനോട് പറഞ്ഞു. ചര്‍ച്ചകള്‍ക്ക് ഇന്ത്യ എതിരല്ല. പക്ഷേ തീവ്രവാദവും സംസാരവും ഒരുമിച്ച് പോകില്ല. ഭീകരതയുടെ വെല്ലുവിളി നേരിടുന്നത് ഇന്ത്യ മാത്രമല്ല, അമേരിക്ക അടക്കമുള്ള ലോകരാജ്യങ്ങളും കൂടിയാണ് - ഐക്യരാഷ്ട്രസഭയിലെ പ്രസംഗത്തില്‍ സുഷമ സ്വരാജ് ഓര്‍മിപ്പിച്ചു.

നാലല്ല, ആദ്യം ഒരുകാര്യത്തില്‍ തീരുമാനം

നാലല്ല, ആദ്യം ഒരുകാര്യത്തില്‍ തീരുമാനം

പാകിസ്താന്‍ പ്രധാനമന്ത്രി മുന്നോട്ട് വെച്ച നാല് കാര്യങ്ങളോടും ഇന്ത്യ അനുഭാവം കാണിച്ചില്ല. ഇന്ത്യയ്ക്ക് പറയാന്‍ നാല് കാര്യങ്ങളില്ല. ഒരേയൊരു കാര്യമേയുള്ളൂ. അത് ഭീകരത ഉപേക്ഷിക്കുക എന്നതാണ്. എന്നിട്ട് നമുക്ക് ഇരുന്ന് സംസാരിക്കാം. പ്രധാനമന്ത്രി നവാസ്

നാല് കാര്യങ്ങള്‍ ഇവയാണ്

നാല് കാര്യങ്ങള്‍ ഇവയാണ്

ഐക്യരാഷ്ട്ര സഭയില്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് നാല് കാര്യങ്ങളാണ് ഉന്നയിച്ചത്. നിയന്ത്രണരേഖയില്‍ വെടിനിര്‍ത്തല്‍ നടപടി പാലിക്കുക, ഇത് പരിശോധിക്കാന്‍ യു എന്‍ സംഘത്തെ നിയോഗിക്കുക, ബലപ്രയോഗം നടത്തില്ലെന്ന് ഉറപ്പുനല്‍കുക, സിയാച്ചിനില്‍നിന്ന് നിരുപാധികം പിന്മാറുക എന്നിവയാണ് കാശ്മീര്‍ പ്രശ്‌നം പരിഹരിക്കാനായി പാകിസ്താന്‍ മുന്നോട്ട് വെച്ച മാര്‍ഗങ്ങള്‍.

എണ്ണിച്ചുട്ട മറുപടി

എണ്ണിച്ചുട്ട മറുപടി

എന്നാല്‍ പാകിസ്താന്‍ പ്രധാനമന്ത്രിയുടെ ഈ നിര്‍ദേശങ്ങള്‍ക്ക് വ്യക്തമായ മറുപടിയാണ് സുഷമ സ്വരാജ് നല്‍കിയത്. ഈ നാല് കാര്യങ്ങളും പിന്നീട് സംസാരിക്കാം. ആദ്യം പാകിസ്താന്‍ ഭീകരത ഉപേക്ഷിക്കണം. ഭീകരവാദവും സമാധാനവും ഒരുമിച്ച് കൊണ്ടുപോകാനാവില്ല.

വെറുതെ പറഞ്ഞതല്ല

വെറുതെ പറഞ്ഞതല്ല

ഭീകരവാദികള്‍ക്ക് താവളവും ആയുധവും സൗകര്യങ്ങളും കൊടുക്കുന്നവര്‍ അതിന് വലിയ വില നല്‍കേണ്ടി വരുമെന്ന് സുഷമ സ്വരാജ് പാകിസ്താനെ ഓര്‍മിപ്പിച്ചു - ഹിന്ദിയിലായിരുന്നു സുഷമ സ്വരാജിന്റെ പ്രസംഗം.

ചര്‍ച്ചകള്‍ നടക്കട്ടെ

ചര്‍ച്ചകള്‍ നടക്കട്ടെ

ഇന്ത്യയും പാകിസ്താനും സുരക്ഷാ ഉപദേശക തലത്തില്‍ സംഭാഷണങ്ങള്‍ നടത്തുന്നതിനോട് സുഷമ സ്വരാജ് യോജിപ്പ് പ്രകടിപ്പിച്ചു. ഭീകരവാദവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതില്‍ ഇന്ത്യയ്ക്ക് എതിര്‍പ്പില്ല.

 സമാധാനത്തിന്റെ ദിനം

സമാധാനത്തിന്റെ ദിനം

ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഒക്ടോബര്‍ 2 അന്താരാഷ്ട്ര സമാധാനദിനമായി ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചിരുന്നു. സുഷമ സ്വരാജ് തന്റെ പ്രസംഗത്തില്‍ ഇതിന് നന്ദി പറഞ്ഞു.

 പാകിസ്താന്‍ ടെററിസം സ്‌പോണ്‍സര്‍ ചെയ്യുന്നു

പാകിസ്താന്‍ ടെററിസം സ്‌പോണ്‍സര്‍ ചെയ്യുന്നു

ഭീകരതയെ സ്‌പോണ്‍സര്‍ ചെയ്യുകയാണ് പാകിസ്താന്‍. ഭീകരരെ പ്രോത്സാഹിപ്പിക്കുന്നതാണ് പാകിസ്താന്റെ പ്രശ്‌നം. പാകിസ്താനെ ഭീകരമുക്തമാക്കുകയാണ് വേണ്ടത് - ഇന്ത്യയുടെ വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് ട്വിറ്ററില്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+