കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വര്‍ണം വിഴുങ്ങിയ ശേഷം കടത്ത്,7പേര്‍ പിടിയില്‍

  • By Meera Balan
Google Oneindia Malayalam News

Gold
കൊളംബോ: ശ്രീലങ്കയില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് സ്വര്‍ണം കടത്താന്‍ ശ്രമിച്ച ഏഴംഗ സംഘം പിടിയിലായി. ആറ് ഇന്ത്യക്കാരും ഒരു ശ്രീലങ്കക്കാരനും ഉള്‍പ്പെട്ട സംഘമാണ് പിടിയിലായത്. ഇവര്‍ സ്വര്‍ണം വിഴുങ്ങിയ ശേഷം വിമാനത്തില്‍ ചെന്നൈയിലേയ്ക്ക് കടക്കാന്‍ ശ്രമിയ്ക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥരുടെ പിടിയിലാകുന്നത്.

സ്വര്‍ണത്തിന്റെ ഇറക്കുമതിച്ചുങ്കം വെട്ടിയ്ക്കുന്നതിന് വേണ്ടിയാണ് ഇവര്‍ സ്വര്‍ണം വിഴുങ്ങിയ ശേഷം കടത്താന്‍ ശ്രമിച്ചത്. 40 നും 50 നും ഇടയില്‍ പ്രായമുള്ളവരാണ് പ്രതികള്‍. പിടിയിലായവരെ ആശുപത്രിയില്‍ കൊണ്ട് 25 ഓളം സ്വര്‍ണം ഇവരുടെ വയറില്‍ നിന്ന് പുറത്തെടുക്കുയകയും ചെയ്തു. ഇന്ത്യയിനല്‍ സര്‍ണാഭരണങ്ങള്‍ക്ക് വന്‍ ഡിമാന്‍റാണ്. എന്നാല്‍ സ്വര്‍ണത്തിന്‍റെ ഉപയോഗം നിയന്ത്രിയ്ക്കുന്നതിന് വേണ്ടി ഇറക്കുമതി തീരുവ 10 ല്‍ നിന്ന് 15 ലേയ്ക്ക് സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു.

പുട്ട്, തൈര്, പഴം എന്നിവയോടൊപ്പമാണ് സംഘം സ്വര്‍ണവും അകത്താക്കിയത്. പിടിയിലായവരില്‍ രണ്ട് പേരില്‍ നിന്നാണ് ഏറ്റവും അധികം സ്വര്‍ണം കണ്ടെത്തിയത്. സ്വര്‍ണത്തിന്റെ മൂല്യം ഇത് വരെയും കണക്കാക്കിയിട്ടില്ല. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം ഉണ്ടാകും. സംഘം എയര്‍പോര്‍ട്ടില്‍ എത്താന്‍ ഉപയോഗിച്ച വാഹനവും പൊലീസ് പിടിച്ചെടുത്തു. ഇന്ത്യയിലേയ്ക്കുള്ള സ്വര്‍ണകടത്ത് വര്‍ധിച്ച് വരികയാണ്. കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരിയില്‍ നിന്നും സ്വര്‍ണക്കടത്ത് പിടിച്ചു.

English summary
Seven people have been arrested at Sri Lanka's main international airport after security checks showed they had swallowed pieces of gold.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X