ദുബായിലെ സ്വർണ കമ്പോളത്തില്‍ ഇനി ഇന്ത്യക്കാർ വിലസും: ഇവിടം കൊണ്ട് നില്‍ക്കില്ല,വരുന്നത് അതിലും വലുത്
ഇന്ത്യ-യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സെപ) പ്രകാരം ഇളവ് നിരക്കിൽ സ്വർണ യു എ ഇയിൽ നിന്ന് 140 ടൺ സ്വർണം ഇറക്കുമതി ചെയ്യുന്നതിന് പുതിയ ജാലകം തുറക്കാനുള്ള തീരുമാനത്തിലെത്തിയിരിക്കുകയാണ് ഇന്ത്യ. ഇതോടെ 2023-24 വർഷം ദുബായിലെ സ്വർണ്ണ വ്യാപാര രംഗത്തും വലിയ കുതിപ്പ് ഉണ്ടാവുമെന്നാണ് പ്രതീക്ഷ.
വരും വർഷങ്ങളിൽ ഇറക്കുമതി പരിധി 200 ടണ്ണായി ഉയർത്താനും പദ്ധതിയുണ്ട്. ഇറക്കുമതി ചെയ്യുന്ന സ്വർണം നേരിട്ടു വാങ്ങുന്നതിന് അപേക്ഷിക്കാനുള്ള കുറഞ്ഞ വാർഷിക വിറ്റുവരവ് 25 കോടിയിൽ നിന്നു 40 ലക്ഷമാക്കിയതോടെ സെപ കരാർ പ്രകാരം യുഎഇയിൽ നിന്നെത്തുന്ന സ്വർണം വാങ്ങാൻ കൂടുതൽ അപേക്ഷകരെത്തുമെന്ന കാര്യവും ഉറപ്പാണ്.

നേരത്തെ ഇന്ത്യയിലെ 78 സ്ഥാപനങ്ങൾക്കു മാത്രമായിരുന്നു യുഎഇ സ്വർണത്തിന്റെ ക്വോട്ട ലഭിച്ചിരുന്നത്. പഴയ യോഗ്യതാ മാനദണ്ഡ പ്രകാരം മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സാണ് ഏറ്റവും കൂടുതൽ സ്വർണം നേടിയിരുന്നത്. പുതിയ മാനദണ്ഡം നിലവില്‍ വന്നതോടെ പഴയ ക്വാട്ട റദ്ദാക്കി പുതിയ ക്വാട്ട അനുവദിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. പുതിയ അപേക്ഷകൾ വിലയിരുത്തിയാവും യോഗ്യതയ്ക്ക് അനുസരിച്ച് ഓരോരുത്തർക്കുമുള്ള ക്വാട്ട അനുവദിക്കുക.
2022 മെയ് 1 മുതൽ പ്രാബല്യത്തിൽ വന്ന സെപ കരാർ പ്രകാരം, 2023-24 ൽ ഇന്ത്യയ്ക്ക് 140 ടൺ ഇറക്കുമതി ചെയ്യാൻ കഴിയും. നിലവിലെ തീരുവയില്‍ നിന്നും ഒരു ശതമാനം ഇളവിലാണ് (16 ല്‍ നിന്നും 15 ശതമാനം) സ്വർണം ഇറക്കുമതി ചെയ്യാന്‍ സാധിക്കുക. സ്വർണത്തിന്റെ വില ഉയർന്ന് നില്‍ക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ വില്‍പ്പനയുണ്ടാവുന്നതാണ് യു എ ഇ കച്ചവടക്കാരുടെ പ്രതീക്ഷ വർധിപ്പിക്കുന്നത്.
ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ സ്വർണം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഇതില്‍ തന്നെ ഭൂരിഭാഗവും യു എ ഇയില്‍ നിന്നാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. വ്യാഴാഴ്‌ച, ട്രോയ് ഔൺസിന് 2,081.80 ഡോളർ എന്ന എക്കാലത്തെയും ഉയർന്ന നിലവാരത്തിലാണ് രാജ്യാന്തര തലത്തില്‍ സ്വർണത്തിന്റെ വ്യാപാരം നടക്കുന്നത്.

പുതിയ വ്യാപാര കരാർ നൽകുന്ന ആനുകൂല്യങ്ങൾ ഇവിടെ ഇതിനകം തന്നെ ശക്തമായ ജ്വല്ലറി റീട്ടെയിൽ മൊത്തവ്യാപാര ബിസിനസിനെ കൂടുതൽ മെച്ചപ്പെടുത്തിയെന്നാണ് മലബാർ ഗോൾഡ് ആന്‍ഡ് ഡയമണ്ട്സ് ഇന്റർനാഷണൽ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്ടർ ഷംലാൽ അഹമ്മദ് വ്യക്തമാക്കുന്നത്. യുഎഇയെ മികച്ച ഗുണനിലവാരവും ഡിസൈൻ ഓപ്ഷനുകളും വിലയും വാഗ്ദാനം ചെയ്യുന്ന ജ്വല്ലറി ഡെസ്റ്റിനേഷനായി ഇതിനോടകം തന്നെ ഉറപ്പിച്ചിട്ടുണ്ട് . താമസക്കാർ, ട്രാൻസിറ്റ് യാത്രക്കാർ, ടൂറിസ്റ്റുകൾ എന്നിവർ ഉള്‍പ്പടെ നിരവധിയാളുകള്‍ ഇവിടെ നിന്നും സ്വർണം വാങ്ങുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Vastu Tips: നിങ്ങളുടെ ടോയ്‌ലറ്റ് വീടിന്റെ ഈ ദിശയിലാണോ; എങ്കില്‍ ദോഷം, പരിഹാഹം എന്ത്
വരും വർഷങ്ങളിൽ ഈ ആനുകൂല്യങ്ങൾ പലമടങ്ങ് വർദ്ധിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടെന്നും അഹമ്മദ് പറയുന്നു. പ്രാഥമികമായി ഈ ഇറക്കുമതി കരാർ യുഎഇ-ഇന്ത്യ വ്യാപാര ബന്ധത്തിന്റെ ശക്തി കാണിക്കുന്നുവെന്നാണ് ജോയ്ആലുക്കാസിന്റെ ഇന്റർനാഷണൽ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്ടർ ജോൺ പോൾ ആലുക്കാസും വ്യക്തമാക്കുന്നത്.
ഇതുകൂടാതെ, ഈ കരാർ ഇപ്പോൾ യുഎഇയിലെ എല്ലാ നിർമ്മാതാക്കളുടെ വ്യാപാരികൾക്കും തുറന്നിരിക്കുന്നതിനാൽ ഇത് ഫലത്തിൽ കൂടുതൽ അവസരങ്ങള്‍ നല്‍കുന്നു. അതിനാൽ യുഎഇയിലെ മുഴുവൻ വ്യാപാരത്തിനും ഇത് പ്രയോജനകരമാണ്. യുഎഇക്കും ഇന്ത്യയ്‌ക്കിടയിലുള്ള സ്വർണ്ണാഭരണ വ്യാപാരം വളർത്തുന്നതിന് ഇത്തരത്തിലുള്ള കൂടുതൽ സംരംഭങ്ങൾക്കായി ഞങ്ങള്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ കരാറിന് കീഴില്‍ സ്വർണത്തിനായുള്ള താരിഫ് നിരക്ക് ക്വാട്ടയ്ക്ക് പകരമായി, ഇന്ത്യയിൽ നിന്നുള്ള സ്വർണ്ണാഭരണങ്ങൾ കയറ്റുമതി ചെയ്യുന്നതിന് യുഎഇ ഉടനടി സീറോ ഡ്യൂട്ടി മാർക്കറ്റ് ആക്‌സസ് വാഗ്ദാനം ചെയ്തിട്ടുണ്ട്. TRQ 2023 സാമ്പത്തിക വർഷത്തിൽ 110 ടണ്ണിൽ നിന്നും 2024 സാമ്പത്തിക വർഷത്തിൽ 140 ടണ്ണിൽ നിന്നും ക്രമേണ അഞ്ച് വർഷത്തിനുള്ളിൽ പരമാവധി 200 ടണ്ണിലേക്കും 1.0 ശതമാനം മാത്രം ഡ്യൂട്ടി ഇളവോടെ വർദ്ധിപ്പിക്കാനാണ് തീരുമാനം.
2022-23 മെയ്-മാർച്ച് കാലയളവിൽ, അനുവദിച്ച 110 MT സ്വർണ്ണത്തിൽ 8.1 ടൺ മാത്രമാണ് ഇറക്കുമതി ചെയ്തത്. ഇതിനെത്തുടർന്ന്, ജ്വല്ലറി നിർമ്മാതാക്കൾക്ക് മാത്രമായി സ്വർണ്ണം അനുവദിക്കുന്ന നിയന്ത്രണ മാനദണ്ഡങ്ങൾ നീക്കം ചെയ്യാനും എല്ലാ ഇറക്കുമതിക്കാർക്കും സ്വർണ്ണ ഇറക്കുമതി ക്വാട്ട ലഭിക്കുന്നതിന് അർഹത നേടാനും യുഎഇ ഇന്ത്യയോട് അഭ്യർത്ഥിക്കുകയായിരുന്നു.












Click it and Unblock the Notifications