കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസികൾക്ക് സന്തോഷ വാർത്ത; ഇന്ത്യ-സൗദി സർവീസുകൾ എയര്‍ ബബ്ള്‍ പ്രകാരം ജനുവരി 1 - ന് തുടങ്ങും

പ്രവാസികൾക്ക് സന്തോഷ വാർത്ത; ഇന്ത്യ-സൗദി സർവീസുകൾ എയര്‍ ബബ്ള്‍ പ്രകാരം ജനുവരി 1 - ന് തുടങ്ങും

Google Oneindia Malayalam News

സൗദി: വിമാന യാത്രക്കാർക്ക് ഇനി ആശ്വാസം. ഇന്ത്യയ്‍ക്കും സൗദിയ്ക്കുമിടയിൽ എയര്‍ ബബ്‍ള്‍ കരാര്‍ പ്രകാരമുള്ള സര്‍വീസുകള്‍ നിലവില്‍ വരുന്നു. ജനുവരി ഒന്നു മുതല്‍ സര്‍വീസുകള്‍ ആരംഭിക്കാനാണ് തീരുമാനം.

എയർ ബബിൾ പ്രകാരമുളള സര്‍വീസുകള്‍ വരുന്നതോടെ നിലവിൽ ഉളള യാത്രാ ദുരിതം അവസാനിക്കും എന്നാണ് വിലയിരുത്തൽ. പുതിയ നിർദ്ദേശം സംബന്ധിച്ച് വിമാനക്കമ്പനികള്‍ക്ക് അറിയിപ്പ് നല്‍കാന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം, ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന് നിര്‍ദേശം നല്‍കി കഴിഞ്ഞു.

എയര്‍ ബബ്ള്‍ കരാര്‍ സംബന്ധിച്ച് ഇന്ത്യയും സൗദി അറേബ്യയും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു. ഡിസംബര്‍ എട്ടിനായിരുന്നു ചര്‍ച്ച നടത്തിയിരുന്നത്. ഇതനുസരിച്ച് പരിഷ്‍കരിച്ച എയര്‍ ബബ്‍ള്‍ നിബന്ധനകള്‍ കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രാലയം സൗദി അറേബ്യയിലെ സിവില്‍ ഏവിയേഷന്‍ ജനറല്‍ അതോറിറ്റിക്ക് സമര്‍പ്പിച്ചു.

1

തുടർന്ന് ഈ നിബന്ധനകള്‍ സൗദി അറേബ്യയും അംഗീകരിച്ചു. ഇതോടെ, ജനുവരി ഒന്ന് മുതല്‍ എയര്‍ ബബ്ള്‍ കരാർ പ്രകാരമുളള തുടങ്ങാൻ ധാരണയായി.
നിർദ്ദേശം നിലവിൽ വരുന്നതോടെ വിവിധ വിമാനക്കമ്പനികൾക്ക് നേരിട്ട് സൗദിയിലേക്ക് സാധാരണ രീതിയിൽ തന്നെ സർവീസ് നടത്താനാകും. ഇത് വിമാന യാത്രക്കാർക്ക് ഗുണം ചെയ്യും.

മഹാരാഷ്ട്രയിൽ ഒമൈക്രോൺ അലേർട്ട്: ക്രിസ്‌മസ്, പുതുവത്സര ആഘോഷങ്ങൾക്ക് പിടി വീഴും; നിർദേശങ്ങൾ ഇന്ന്മഹാരാഷ്ട്രയിൽ ഒമൈക്രോൺ അലേർട്ട്: ക്രിസ്‌മസ്, പുതുവത്സര ആഘോഷങ്ങൾക്ക് പിടി വീഴും; നിർദേശങ്ങൾ ഇന്ന്

2

ഇത്, സർവീസുകളുടെ എണ്ണം വർധിക്കുകയും സ്വാഭാവികമായും ടിക്കറ്റ് നിരക്കിൽ ഇളവും ലഭിക്കുകയും ചെയ്യും. ചാർട്ടേഡ് വിമാന സർവീസ് ടിക്കറ്റിന് നേരത്തെ യാത്രക്കാർ വൻ തുക നൽകേണ്ടിയിരുന്നു. എന്നാൽ, പുതിയ തീരുമാനത്തിൽ ഈ സ്ഥാനത്ത് ഇനി സാധാരണ ടിക്കറ്റ് നിരക്ക് നൽകിയാൽ മതിയാകും.

2

അതേസമയം, ഇന്ത്യയ്‍ക്കും സൗദി അറേബ്യയ്‍ക്കും ഇടയില്‍ നിലവില്‍ ചാര്‍ട്ടേഡ് വിമാന സര്‍വീസുകൾ ആണ് ഇപ്പോൾ നിലവിലുള്ളത്. കോവിഡ് പ്രതിസന്ധി കാരണം ഇന്ത്യ രാജ്യാന്തര സർവീസുകൾക്ക് ഉള്ള വിലക്ക് നീട്ടിയിരുന്നു. എന്നാൽ, പുതിയ എയര്‍ ബബ്ള്‍ ധാരണ പ്രകാരം വിമാന കമ്പനികള്‍ക്ക് കോവിഡ് നിബന്ധനകള്‍ പാലിച്ചു കൊണ്ട് ഇരു രാജ്യങ്ങള്‍ക്കും ഇനി സര്‍വീസ് നടത്താനാവും.

വെടിപൊട്ടിച്ച് റാവത്ത്, വഴങ്ങി കോൺഗ്രസ്.. ഉത്തരാഖണ്ഡിൽ നിർണായക പ്രഖ്യാപനം ഉടൻ?വെടിപൊട്ടിച്ച് റാവത്ത്, വഴങ്ങി കോൺഗ്രസ്.. ഉത്തരാഖണ്ഡിൽ നിർണായക പ്രഖ്യാപനം ഉടൻ?

3

അതേസമയം, കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഒന്നര വര്‍ഷക്കാലമായാണ് ഇന്ത്യ സർവ്വീസ് നീട്ടിയിരുന്നത്. എന്നാൽ, ഏറെ കാലമായി വിലക്ക് തുടരുന്ന രാജ്യാന്തര വിമാന സര്‍വീസുകള്‍ ഉടന്‍ തന്നെ സാധാരണ നിലയിലാകും എന്ന് കേന്ദ്ര വ്യോമയാന സെക്രട്ടറി രാജീവ് ബന്‍സാല്‍ അറിയിച്ചിരുന്നു. ഈ വര്‍ഷം അവസാനത്തോടെ തന്നെ രാജ്യാന്തര വിമാന സര്‍വീസുകള്‍ പൂര്‍വ്വസ്ഥിതിയി ആകും എന്നാണ് കണക്കുകൂട്ടലെന്നും രാജീവ് ബന്‍സാല്‍ പറഞ്ഞിരുന്നു. രാജ്യാന്തര വിമാന സര്‍വീസുകള്‍ സാധാരണ നിലയിൽ ആകുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ വിലയിരുത്തുകയാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും പറഞ്ഞിരുന്നു.

3

കോവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് എല്ലാ രാജ്യാന്തര വിമാനങ്ങളും അവശ്യ സര്‍വീസുകള്‍ ഒഴികെ ഉള്ള സര്‍വീസുകള്‍ കഴിഞ്ഞ മാര്‍ച്ചില്‍ നിര്‍ത്തലാക്കിയിരുന്നു. എന്നാല്‍, കോവിഡ് കേസുകളുടെ എണ്ണം കുറയുകയും കോവിഡ് വാക്‌സിനേഷന്‍ വര്‍ധിക്കുകയും ചെയ്തതോടെ 'എയര്‍ ബബിള്‍' ക്രമീകരണത്തിന്റെ അടിസ്ഥാനത്തില്‍ മറ്റു രാജ്യങ്ങളുമായി ചര്‍ച്ച ചെയ്ത് ഇളവു നല്‍കി.

Recommended Video

cmsvideo
കേരളത്തില്‍ ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നു | Oneindia Malayalam
3

രണ്ടു മാസത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ വര്‍ഷം മേയിലാണ് കേന്ദ്ര സര്‍ക്കാര്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചത്. രാജ്യാന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനുള്ള തയാറെടുപ്പെന്ന നിലയില്‍, കോവിഡിന്റെ പശ്ചാത്തലത്തില്‍ താല്‍ക്കാലികമായി നിര്‍ത്തി വച്ചിരുന്ന ടൂറിസ്റ്റ് വീസ അനുവദിക്കുന്നതും പുനരാരംഭിക്കുമെന്ന് സര്‍ക്കാര്‍ ഒക്ടോബറിൽ വ്യക്തമാക്കിയിരുന്നു. തുടർന്ന് ഇത് നവംബര്‍ 15 - ന് ആരംഭിച്ചിരുന്നു.

English summary
Good news for air travellers; India-Saudi will start Air service from jan 1st after air Bubble agreement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X