Get Updates
Get notified of breaking news, exclusive insights, and must-see stories!

അമ്മയുടെ മരണത്തിന് ലീവെടുത്തു; തിരിച്ചെത്തിയതിന് പിന്നാലെ ഗൂഗിള്‍ പിരിച്ചുവിട്ടു, വൈറല്‍ കുറിപ്പ്

തന്റെ ഇപ്പോഴത്തെ അവസ്ഥ പങ്കുവച്ച് യുവാവ് പങ്കുവച്ച കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രതിസന്ധിയാണ് യുവാവ് ഇപ്പോള്‍ നേരിടുന്നത്.

google

ദില്ലി: ഗൂഗിള്‍, മൈക്രോസോഫ്റ്റ് പോലുള്ള ആഗോളഭീമന്മാര്‍ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടുന്നെന്ന വാര്‍ത്ത കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തുവന്നിരുന്നു. ആഗോള സാമ്പത്തികമാന്ദ്യം മുന്നില്‍ കണ്ടുകൊണ്ടാണ് കമ്പനികള്‍ ഇങ്ങനെ ഒരു നടപടിയിലേക്ക് കടക്കുന്നതെന്നാണ് സൂചന. ട്വിറ്റര്‍, ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയ കമ്പനികളും ജീവനക്കാരെ പിരിച്ചുവിടുന്നതില്‍ മുന്നിലുണ്ട്. കെട് കമ്പനിയായ ഐ ബി എമ്മും 3900 ജീവനക്കാരെ പിരിച്ചുവിടുമെന്ന് അറിയിച്ചിരുന്നു.

കുറിപ്പ് വൈറലാകുന്നു

കുറിപ്പ് വൈറലാകുന്നു

എന്നാല്‍ ഇപ്പോഴിതാ ഗൂഗിളില്‍ നിന്നും പിരിച്ചുവിട്ട ഒരു ജീവനക്കാരന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അമ്മയുടെ മരണത്തെ തുടര്‍ന്ന് അവധി എടുത്ത ജീവനക്കാരനെ തിരികെ ജോലിയില്‍ പ്രവേശിച്ചതിന് ശേഷം പിരിച്ചുവിട്ടെന്നാണ് ഗൂഗിളിലെ മുന്‍ ജീവനക്കാരന്‍ കുറിപ്പില്‍ പറഞ്ഞത്.

അമ്മയുടെ മരണം

അമ്മയുടെ മരണം

നമ്മള്‍ തകര്‍ന്നിരിക്കുമ്പോള്‍ അടി കിട്ടിയത് പോലെയാണ് ഗൂഗിളിന്റെ നടപടി എന്നാണ് ടോമി യോര്‍ക്ക് എന്ന യുവാവ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്. ഡിസംബറിലായിരുന്നു അര്‍ബുദബാധിതയായി ടോമിയുടെ മതാവ് മരിക്കുന്നത്. ചടങ്ങുകള്‍ക്ക് ശേഷം വീണ്ടും ജോലിയില്‍ പ്രവേശിച്ച് നാലാം ദിവസമാണ് തന്നെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതെന്ന് ടോമി പറഞ്ഞു.

തളര്‍ന്ന് നിരാശനായ അവസ്ഥ

തളര്‍ന്ന് നിരാശനായ അവസ്ഥ

ടോമിയുടെ വാക്കുകള്‍ ഇങ്ങനെയാണ്, കഴിഞ്ഞ ആഴ്ച ഗൂഗിള്‍ എന്നെ പിരിച്ചുവിട്ടു. അമ്മ മരണപ്പെട്ടതിന്റെ അവധിക്ക് ശേഷം ജോലിക്ക് കയറി നാലാം നാളാണ് അത് സംഭവിച്ചത്. ഇപ്പോള്‍ ആകെ തളര്‍ന്ന് നിരാശനായ അവസ്ഥയാണ്. കുഞ്ഞിന്റെ ജനനത്തിനായി കാത്തിരുന്ന മാതാപിതാക്കളെ പിരിച്ചുവിട്ട കഥകള്‍ കേട്ടിട്ടുണ്ട്.

ഒരു വര്‍ഷം കൊണ്ട്

ഒരു വര്‍ഷം കൊണ്ട്

വളരെ മോശം കഥകളും കേട്ടിട്ടുണ്ട്. എന്നാല്‍ ഇത് നേരിട്ട് അനുഭവിച്ചപ്പോള്‍ മുഖത്തേറ്റ അടിയായി തോന്നി. നമ്മള്‍ തകര്‍ന്ന് ഇരിക്കുമ്പോള്‍ അടി കിട്ടുന്നതിന് തുല്യമാണിതെന്ന് ടോമി യോര്‍ക്ക് ലിങ്ക്ഡിഇന്നില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു. 2021ല്‍ ആണ് ഇദ്ദേഹം ഗൂഗിളില്‍ ജോലിക്കായി പ്രവേശിച്ചത്. ഒരു വര്‍ഷം കൊണ്ടാണ് ഇദ്ദേഹത്തെ ഗൂഗിള്‍ പിരിച്ചുവിട്ടത്.

ഐ ബി എമ്മും പിരിച്ചുവിടുന്നു

ഐ ബി എമ്മും പിരിച്ചുവിടുന്നു

അതേസമയം, ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് ജീവനക്കാരെ പിരിച്ചുവിടുന്നതെന്നാണ് ഐ ബി എം അറിയിച്ചത്. 3900 പേരെയാണ് ഐ ബി എം പിരിച്ചുവിടുന്നത്. കഴിഞ്ഞ പാദങ്ങളില്‍ വന്‍ സാമ്പത്തിക നഷ്ടമാണ് ഐ ബി എം രേഖപ്പെടുത്തിയത്. ഈ സാഹചര്യത്തിലാണ് ഐ ബി എമ്മിന്റെ നടപടി. മൊത്തം ജീവനക്കാരുടെ 1.9 ശതമാനമാണ് പിരിച്ചുവിടുന്നത്. ഈ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ഓഹരി വിപണിയില്‍ രണ്ട് ശതമാനം നഷ്ടം നേരിട്ടു.

കൂടുതല്‍ കമ്പനികള്‍

കൂടുതല്‍ കമ്പനികള്‍

സ്‌പോട്ടിഫൈ, വിപ്രോ, ആമസോണ്‍ കമ്പനികളും കൂട്ട പിരിച്ചുവിടല്‍ നടത്തുന്നുണ്ട്. പിരിച്ചുവിട്ടവര്‍ പങ്കുവച്ച കുറിപ്പ് ലിങ്കഡ്ഇന്നില്‍ വൈറലാണ്. ചില കമ്പനികള്‍ പിരിച്ചുവിടല്‍ നിര്‍വികാരമായി കൈകാര്യം ചെയ്യുന്നതിന്റെ റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ അടക്കം ഇക്കാര്യം വലിയ ചര്‍ച്ചയാകുന്നുണ്ട്. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ കമ്പനികള്‍ പിരിച്ചുവിടല്‍ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+