റോഹിങ്ക്യകൾക്കെതിരെയുള്ള ആക്രമണം!! യുഎൻ വാദം തള്ളി മ്യാൻമാർ!!! റിപ്പോർട്ട് വ്യാജം!!

  • Posted By:
Subscribe to Oneindia Malayalam

മ്യാൻമാർ: മ്യാൻമാറിൽ റോഹിങ്ക്യൻ മുസ്ലീങ്ങൾക്കെതിരെ വംശീയ ആക്രമങ്ങൾ നടക്കുന്നുവെന്നുള്ള യുഎന്നിന്റെ വാദം തള്ളി സർക്കാർ.സുരക്ഷ ഉദ്യോഗസ്ഥർ ബാലാത്സംഗവും കൂട്ടക്കൊലയും നടത്തിയെന്ന യുഎന്നിന്റെ വാദമാണ് മ്യാൻമാർ ഭരണകൂടം തള്ളിയത്.

മഞ്ഞുരുകുന്നു !!! കശ്മീർ പ്രശ്നത്തിന് പരിഹാരം കാണണം!!! ചർച്ചക്ക് തയ്യാറെന്നു പാകിസ്താൻ!!

2016 ഒക്ടോബറിലാണ് മ്യാൻമാറിൽ റോഹീങ്ക്യൻ മുസ്ലീങ്ങൾക്കെതിരെ സൈന്യം അക്രമം അഴിച്ചു വിട്ടത്.

റോഹിങ്ക്യൾക്കെതിരെയുള്ള ആക്രണം

റോഹിങ്ക്യൾക്കെതിരെയുള്ള ആക്രണം

മ്യാൻമാറിലെ വടക്കു പടിഞ്ഞാറൻ സംസ്ഥാനത്ത് 9 പോലീസുകാരെ കൊലപ്പെടുത്തിയെന്ന് അരോപിച്ചാണ് സൈന്യം റോഹിങ്ക്യകൾക്കെതിരെ ആക്രമണം അഴിച്ചുവിട്ടത്. ബംഗ്ലാദേശിലെ അതിർത്തി ബോഡർ ഗാർഡ് പോസ്റ്റിന് സമീപത്താണ് 9 പോലീസുകാർ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.തുടർന്ന നടന്ന സൈനിക നടപടിയിൽ ജനങ്ങളെ കൂട്ടത്തോടെ കൊന്നൊടുക്കുകയും സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ചെയ്തു

ഐക്യരാഷ്ട്ര സംഘടനയുടെ ഇടപെടൽ

ഐക്യരാഷ്ട്ര സംഘടനയുടെ ഇടപെടൽ

മ്യാൻമാറിലെ റൊഹീങ്ക്യൻ മുസ്ലീം ജനങ്ങൾക്കെതിരെ സൈന്യത്തിന്റെ അക്രം രൂക്ഷമായപ്പോഴാണ് പ്രശ്നത്തിൽ യുഎൻ ഇടപ്പെട്ടത്. ഇതേ തുടർന്ന് തെളിവെടുപ്പിനായി ഐക്യരാഷ്ട്ര സഭയിൽ നിന്ന് മൂന്നംഗ സംഘം തെളിവെടുപ്പിനായി മ്യാൻമാറിലെത്തുകയു റോഹിങ്ക്യ മുസ്ലീം ന്യൂനപക്ഷങ്ങൾക്കെതിരെ നടന്നത് വംശീയ അതിക്രമമാണെന്നു സംഘം സ്ഥിരീകരിച്ചു റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

യുഎൻ റിപ്പോർട്ടിനെതിരെ സർക്കാർ

യുഎൻ റിപ്പോർട്ടിനെതിരെ സർക്കാർ

യുഎന്നിൽ മൂന്നംഗ സംഘം നൽകിയ റിപ്പോർട്ടിനെതിരെ സർക്കാർ രംഗത്തെത്തിയിരുന്നു. കൂട്ടബലാത്സംഗം നടന്നുവെന്ന ചില റിപ്പോർട്ടുകൾ കെട്ടിചമച്ചതാണെന്നും ചില തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്നും മ്യാൻമാർ സർക്കാർ വ്യക്തമാക്കിയിരുന്നു.

സൈനിക നടപടിയിൽ തകർന്ന് ജനങ്ങൾ

സൈനിക നടപടിയിൽ തകർന്ന് ജനങ്ങൾ

കഴിഞ്ഞ ഒക്ടോബറിൽ നടന്ന സൈനിക നടപടിയിൽ ജനങ്ങളുടെ സ്ഥിതി അതിവ ദയനീയമാണെന്നാണ് റിപ്പോർട്ട്. രണ്ടേ കാൽ ലക്ഷം പേർ അടിയന്തര സഹായം തോടിയെന്നു വേള്‍ഡ് ഫുഡ് പ്രോഗ്രം തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നുണ്ട്. കടുത്ത പട്ടിണി പേറുന്നവരില്‍ തൊണ്ണൂറായിരത്തോളം പേര്‍ കുട്ടികളാണ്.കതൂ
ടാതെ സൈനികരുടെ അക്രമണത്തിൽ പതിനായിരക്കണക്കിന് പുരുഷന്മാർ കൊല്ലപ്പെടുകയും കാണാതാവുകയും ചെയ്തിരുന്നു.ബാക്കിയുള്ള സ്ത്രീകളുടേയും കുട്ടികളു​മടക്കമുള്ളവരില്‍ നടത്തിയ പഠനമാണ് റോഹിങ്ക്യകളുടെ ദുരിത ജീവിതം പുറത്തെത്തിച്ചത്.

ബംഗ്ലാദേശിലേക്ക് പലായനം

ബംഗ്ലാദേശിലേക്ക് പലായനം

റോഹ്യങ്ക്യൻ ജനങ്ങൾക്കു നേരെയുള്ള സുരക്ഷസേനയുടെ ആക്രമണത്തിനു പിന്നാലെ 65,000 ഓളം ജനങ്ങളാണ് ബംഗ്ലാദേശിലേക്ക് രക്ഷപ്പെട്ടത്. റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളാണ് റോഹിങ്ക്യന്‍ ജനങ്ങളെ സുരക്ഷാസേന കൂട്ടക്കശാപ്പ് നടത്തുന്നതായി യു.എന്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു

വിമര്‍ശനവുമായി പോപ്പ്

വിമര്‍ശനവുമായി പോപ്പ്

റോഹിങ്ക്യന്‍ മുസ്ലീങ്ങളെ വേട്ടയാടുന്ന മ്യാന്‍മാര്‍ ഭരണകൂട ഭീകരതയ്‌ക്കെതിരെ വിമര്‍ശനവുമായി പോപ്പ് ഫ്രാന്‍സിസ് രംഗത്തെത്തിയിരുന്നു..
റോഹിങ്ക്യന്‍ ജനങ്ങള്‍ പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നത് സ്വന്തം ആചാരങ്ങളും മുസ്‌ലിം മതവിശ്വാസവും പിന്തുടര്‍ന്ന് ജീവിക്കാന്‍ ശ്രമിക്കുന്നത് കൊണ്ടാണ്. വര്‍ഷങ്ങളായി അവര്‍ പീഡനമനുഭവിച്ച് കൊണ്ടിരിക്കുകയാണെന്നും പോപ്പ് പറഞ്ഞു.

English summary
A government-appointed commission has cleared Myanmar security forces of systematic rape, murder and arson against Rohingya Muslims, dismissing UN allegations of widespread abuses during a recent crackdown.
Please Wait while comments are loading...