കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

50000 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം, സൂര്യന് അടുത്തായി അത്ഭുത പ്രതിഭാസം, എന്താണ് പച്ച വാല്‍നക്ഷത്രം?

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ആകാശത്ത് അത്യപൂര്‍വമായ ഒരു കാഴ്ച്ച കണ്ട് അമ്പരന്നിരിക്കുകയാണ് ശാസ്ത്രലോകം. മറ്റൊരു സൗരയൂഥത്തിന്റെ അകത്തളത്തില്‍ അപൂര്‍വമായ ഒരു പ്രതിഭാസമാണ് ദൃശ്യമായിരിക്കുന്നത്. ഒരു അപൂര്‍വ വാല്‍നക്ഷത്രം പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. 50000 വര്‍ഷം കൂടുമ്പോള്‍ ഒരിക്കല്‍ മാത്രം ആകാശത്ത് ദൃശ്യമാകുന്ന വാല്‍നക്ഷത്രമാണിത്.

സൂര്യനെ വലംവെക്കുന്നത് ഈ വാല്‍നക്ഷത്രം പൂര്‍ത്തിയാക്കി കൊണ്ടിരിക്കുന്നത്. അവസാനമായി ഈ വാല്‍നക്ഷത്രം ഭൂമിയിലെത്തിയത് അരലക്ഷം വര്‍ഷം മുമ്പാണെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു. വിശദമായ വിവരങ്ങളിലേക്ക്....

1

ശനിയാഴ്ച്ച ഇത് ഭൂമിയുടെ ഏറ്റവും അടുത്തെത്തും. അതിവേഗം ജ്വലിച്ചാണ് ഇവ എത്തുക. ഇത് സഞ്ചരിക്കുന്ന പാതയില്‍ തിളക്കമേറിയ ഒരു വാല്‍ പ്രത്യക്ഷപ്പെടും. ഒരു ആകാശവിസ്മയം തന്നെയാവും ഇതിലൂടെ കാണാന്‍ സാധിക്കുക. സി/2022 ഇ3 എന്നാണ് ഇതിന്റെ പേര്. 2022 മാര്‍ച്ചിലാണ് ഇവയെ ആദ്യമായി കണ്ടെത്തിയത്. ജൂപിറ്ററിന്റെ ഭ്രമണപഥത്തിലായിരുന്നു ഇവയെ കണ്ടെത്തിയത്. ഇതിനെ ഒരു വൈഡ് ഫീല്‍ഡ് സര്‍വേ ക്യാമറയാണ് കണ്ടെത്തിയത്. സ്വിക്കി ട്രാന്‍സിയന്റ് ഫസിലിറ്റിയിലുള്ള ക്യാമറയാണ് ഇത് പകര്‍ത്തിയത്.

2

ഭാഗ്യത്തിന്റെ വരവില്‍ യുവതിയുടെ ബോധം പോയി, ഫോണ്‍ എടുത്തില്ല, ബംപറില്‍ കിട്ടിയത് കോടികള്‍ഭാഗ്യത്തിന്റെ വരവില്‍ യുവതിയുടെ ബോധം പോയി, ഫോണ്‍ എടുത്തില്ല, ബംപറില്‍ കിട്ടിയത് കോടികള്‍

ഈ വാല്‍നക്ഷത്രം ഒരു ഛിന്നഗ്രഹമാണെന്ന് കരുതിയാണ് ക്യാമറ പകര്‍ത്തിയെടുത്തത്. ഇത് സൂര്യനോട് അടുത്ത വന്നതോടെ ശരീരം ചൂടാകാന്‍ ആരംഭിച്ചു. മഞ്ഞില്‍ കുതിര്‍ന്ന് തണുത്ത് നിന്നിരുന്ന ഭാഗങ്ങള്‍ എല്ലാം ഉരുകി പോയി. തുടര്‍ന്ന് ഇതിന് അസാധാരണമായ ഒരു വാല്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. സാധാരണ ഡാര്‍ക് ഓര്‍ഗാനിക് പദാര്‍ത്ഥങ്ങള്‍ കൊണ്ടുള്ള പ്രതലത്തില്‍ മഞ്ഞു മൂടിയാണ് വാല്‍നക്ഷത്രങ്ങളെ കണ്ടുവരാറുള്ളത്. ഡേര്‍ട്ടി സ്‌നോബാള്‍സ് എന്നാണ് ഇവയെ വിശേഷിപ്പിക്കാറുള്ളത്. നമ്മുടെ സൗരയൂഥത്തെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്.

3

കശുവണ്ടിക്ക് ഇങ്ങനെയും ഗുണങ്ങളോ; ഈ വിധത്തില്‍ ഒന്ന് കഴിച്ച് നോക്കൂ, മാറ്റം ഉടന്‍ അറിയാം

ഈ പച്ച വാല്‍നക്ഷത്രത്തിന്റെ വിവരങ്ങള്‍ ടെലസ്‌കോപ്പിലൂടെ ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ സഞ്ചാര കാലയളവ് 50000 വര്‍ഷമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് ഒരിക്കല്‍ വന്ന് പോയാല്‍ പിന്നീട് അരലക്ഷം വര്‍ഷം കഴിഞ്ഞേ തിരിച്ചെത്തൂ. ഇതിന് മുമ്പ് ഭൂമിക്ക് മുകളിലൂടെയാണ് ഇത് സഞ്ചരിച്ചത്. അപ്പര്‍ പാലിയോലിഥിക് കാലഘട്ടത്തിലാണ് ഇവ ഭൂമിക്ക് മുകളിലൂടെ സഞ്ചരിച്ചതെന്നാണ് കണ്ടെത്തല്‍. ആ സമയം ഭൂമിയില്‍ ഇന്നത്തെ മനുഷ്യരില്ല. പകരം നിയാണ്ടര്‍താലുകളായിരുന്നു ജീവിച്ചിരുന്നത്. ഹോമോസാപ്പിയന്‍സ് ആദ്യ രൂപവും ഇവിടെ വിഹരിച്ചിരുന്നു.

4

ബാബ വംഗയ്ക്ക് തുല്യമെത്തി പ്രവചനം; റഷ്യയില്‍ നിന്ന് അത് പ്രതീക്ഷിക്കാം, യുക്രൈനില്‍ ശുഭപ്രതീക്ഷബാബ വംഗയ്ക്ക് തുല്യമെത്തി പ്രവചനം; റഷ്യയില്‍ നിന്ന് അത് പ്രതീക്ഷിക്കാം, യുക്രൈനില്‍ ശുഭപ്രതീക്ഷ

ഇന്ത്യയുടെ ഹിമാലന്‍ ചന്ദ്ര ടെലസ്‌കോപ്പാണ് ഈ വാല്‍നക്ഷത്രത്തിന്റെ ആദ്യ ചിത്രങ്ങള്‍ പകര്‍ത്തിയത്. ലഡാക്കിലെ ഹാന്‍ലെയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്നതാണ് ഹിമാലയന്‍ ചന്ദ്ര ടെലസ്‌കോപ്പ്. സൂര്യനിലേക്കുള്ള യാത്രയ്ക്കിടെ അന്തര്‍ ഭാഗത്തുള്ള ഗ്രഹങ്ങള്‍ക്കിടയിലൂടെ ഈ വാല്‍നക്ഷത്രം സഞ്ചരിക്കുന്നത്. ഈ വാല്‍നക്ഷത്രത്തിന്റെ സഞ്ചാരം പഥം രേഖപ്പെടുത്തുന്നതിനിടെയണ് ഇതിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയത്.

English summary
green rare comet makes wonders, comes close to sun after 50000 years goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X