സൗദിക്കെതിരേ അറബ് ലോകത്ത് പുതിയ സഖ്യം; മേധാവിത്വം തകരും!! ഖത്തറിന് കൂട്ടായി അവര്‍?

  • Written By:
Subscribe to Oneindia Malayalam

ബഗ്ദാദ്: ഖത്തറിനെതിരേ സൗദിയും മറ്റ് ജിസിസി രാജ്യങ്ങളും നടപടി തുടങ്ങിയതോടെ സൗദി വിരുദ്ധ ശക്തികള്‍ ഐക്യപ്പെടുന്നു. സൗദിക്കെതിരേ എന്നും അറബ് ലോകത്ത് നിലകൊള്ളുന്ന രാജ്യമാണ് ഇറാന്‍. ഖത്തറിനെ ഒറ്റപ്പെടുത്താനുള്ള സൗദിയുടെ ശ്രമം ഇറാന് പിന്നാലെ തുര്‍ക്കിയും മുതലെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തില്‍ വ്യത്യസ്ത ശക്തികള്‍ വളരുകയാണിപ്പോള്‍. ചേരി തിരിയുമ്പോള്‍ ഇറാനും തുര്‍ക്കിയും ഒരു ഭാഗത്ത് വരും. സൗദിയും യുഎഇയും മറു ഭാഗത്തും. തുര്‍ക്കിക്ക് ഇരുപക്ഷവും യോജിക്കണമെന്നും അഭിപ്രായമുണ്ട്.

ഇറാന്‍, ഇറാഖ്, തുര്‍ക്കി, ഖത്തര്‍

ഇറാന്‍, ഇറാഖ്, തുര്‍ക്കി, ഖത്തര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന സഖ്യമാണ് വരുന്നത്. കുവൈത്ത് ആകട്ടെ സൗദിയുടെ കൂടെ നില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെങ്കിലും അവര്‍ക്ക് നിലവിലെ ഭിന്നിപ്പില്‍ യോജിപ്പില്ല. ഐക്യം വേണമെന്ന് കുവൈത്ത് അമീറും ആവശ്യപ്പെട്ടിട്ടുണ്ട്.

 തുര്‍ക്കിയുടെ വളര്‍ച്ച

അമേരിക്കക്ക് അത്ര താല്‍പര്യമില്ലാത്ത രാജ്യങ്ങളാണ് ഇറാനും തുര്‍ക്കിയും. യൂറോപ്യന്‍ മേഖലയില്‍ അതിവേഗം വളരുന്ന രാജ്യം കൂടിയാണ് തുര്‍ക്കി. ആ രാജ്യത്തെ മുന്നേറ്റത്തിന് ശക്തി പകരുന്നത് പ്രസിഡന്റ് എര്‍ദോഗാനാണ്.

എര്‍ദോഗാനെ ഒതുക്കാന്‍

എര്‍ദോഗാനെ ഒതുക്കാന്‍ നേരത്തെ പല കോണുകളില്‍ നിന്നും ശ്രമം നടന്നിരുന്നു. സൈന്യത്തെ അദ്ദേഹത്തിനെതിരേ ഇളക്കി വിട്ടും പഴയ സുഹൃത്ത് ഫത്തഹുല്ലാ ഗുലന്റെ അനുയായികളെ ഉപയോഗിച്ചും കുര്‍ദ് വിമതരെ വച്ചുമെല്ലാം കളിച്ചു.

പ്രതിസന്ധികള്‍ അതിജീവിച്ചു

പ്രതിസന്ധികള്‍ അതിജീവിച്ചു

എല്ലാ പ്രതിസന്ധികളും അതിജീവിച്ചാണ് എര്‍ദോഗാന്റെ മുന്നേറ്റം. ഇദ്ദേഹത്തെ തളയ്ക്കാന്‍ നോക്കുന്നവരില്‍ പ്രധാനമായും അമേരിക്കയും ഇസ്രായേലുമാണ്. തുര്‍ക്കിയില്‍ മനുഷ്യാവകാശം കുറവാണെന്നും പ്രസിഡന്റിന് കൂടുതല്‍ അധികാരം ലഭിക്കുന്നത് പ്രശ്‌നമാണെന്നുമെല്ലാം പ്രചരണം നടന്നെങ്കിലും എര്‍ദോഗാന് തന്നെയാണ് മുന്നേറ്റം.

ഇറാനുമായും സൗദിയുമായും

ഇറാനുമായും സൗദിയുമായും

തുര്‍ക്കി എല്ലാ അറബ് രാജ്യങ്ങളുമായും നല്ല ബന്ധം നിലനിര്‍ത്തുന്നുണ്ട്. ഇറാനുമായും സൗദിയുമായും അടുത്ത ബന്ധമാണ് അവര്‍ക്കുള്ളത്. അടുത്തിടെ അദ്ദേഹം ഇറാന്‍ സന്ദര്‍ശിച്ച് കൂടുതല്‍ വ്യാപാരം ശക്തിപ്പെടുത്താന്‍ ധാരണയിലെത്തിയിരുന്നു.

എര്‍ദോഗാന്‍ ഇറാഖില്‍

എര്‍ദോഗാന്‍ ഇറാഖില്‍

തുടര്‍ന്ന് എര്‍ദോഗാന്‍ ഇറാഖിലുമെത്തി. ഇറാഖിലെ ഭരണകൂടത്തിന് ഇറാന്റെ എല്ലാ പിന്തുണയുമുണ്ട്. ഇറാഖിലെ സായുധ സംഘങ്ങളെ തുരത്തുന്നതില്‍ ആ രാജ്യത്തെ സര്‍ക്കാരിനെ പ്രധാനമായും സഹായിക്കുന്നത് ഇറാനാണ്. ഈ സാഹചര്യത്തിലാണ് അറബ് മേഖലയിലെ രണ്ട് ശക്തികളായ തുര്‍ക്കിയും ഇറാനും ഒന്നിക്കുന്നത്.

ഐസിസിനെതിരായ പോരാട്ടം

ഐസിസിനെതിരായ പോരാട്ടം

ഐസിസിനെതിരായ പോരാട്ടത്തില്‍ ഇരുവര്‍ക്കും ഒരേ മനസാണ്. അതുകൊണ്ട് തന്നെയാണ് ഇറാഖും ഇവര്‍ക്കൊപ്പം ചേര്‍ന്നത്. ഈ സഖ്യവുമായി ഖത്തറും ചേരുന്നുവെന്നാണ് അമേരിക്കന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍.

ഖത്തര്‍ സുഹൃത്തിനെ തേടുന്നു

ഖത്തര്‍ സുഹൃത്തിനെ തേടുന്നു

പുതിയ ഒറ്റപ്പെടലില്‍ ഖത്തര്‍ സ്വാഭാവികമായും സുഹൃത്തിനെ തേടും. ഈ സാഹചര്യത്തില്‍ അവര്‍ക്ക് യോജിക്കാവുന്നത് ഇറാനുമായും തുര്‍ക്കിയുമായുമാണ്. ഇറാനുമായി ഖത്തര്‍ നേരത്തെ വ്യാപാര ബന്ധം നിലനിര്‍ത്തുന്നുമുണ്ട്. തുര്‍ക്കി ഈ ബന്ധം ശക്തിപ്പെടുത്തുന്നതിനെ അനുകൂലിക്കുകയാണ് ചെയ്യുക-ഓസ്‌ട്രേലിയന്‍ നാഷനല്‍ യൂനിവേഴ്‌സിറ്റിയിലെ പശ്ചിമേഷ്യന്‍ രാഷ്ട്രീയ നിരീക്ഷകര്‍ അമീന്‍ സൈക്കാല്‍ പറയുന്നു.

പ്രശ്‌ന പരിഹാരം

പ്രശ്‌ന പരിഹാരം

പ്രശ്‌ന പരിഹാരത്തിന് മുന്‍കൈയെടുക്കാന്‍ തയ്യാറാണെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രി അറിയിച്ചിട്ടുണ്ട്. ഖത്തറിലേക്ക് ഭക്ഷണം അയക്കാന്‍ സന്നദ്ധ പ്രകടിപ്പിച്ച ഇറാനും രംഗത്തുണ്ട്. ഈ സാഹചര്യത്തില്‍ സൗദിയും കൂട്ടരും ബലംപിടുത്തം തുടര്‍ന്നാല്‍ പുതിയ രാഷ്ട്ര സഖ്യം രൂപം കൊള്ളാനാണ് സാധ്യത.

 പ്രകൃതി വാതക പാടങ്ങള്‍

പ്രകൃതി വാതക പാടങ്ങള്‍

ഖത്തറും ഇറാനുമാണ് ലോകത്തെ ഏറ്റവും വലിയ പ്രകൃതി വാതക പാടങ്ങള്‍ കൈവശം വച്ചിരിക്കുന്നത്. ബ്രദര്‍ഹുഡിനെ അനുകൂലിക്കുന്ന കാര്യത്തില്‍ ഇരുരാജ്യങ്ങള്‍ക്കും ഒരേ നിലപാടാണുള്ളത്. ഈ സാഹചര്യവും ഐക്യ സാധ്യത പറയുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.

അമേരിക്കന്‍ സാന്നിധ്യം പ്രശ്‌നമാകും

അമേരിക്കന്‍ സാന്നിധ്യം പ്രശ്‌നമാകും

എന്നാല്‍ അവിടെയും ചില പ്രശ്‌നങ്ങളുണ്ട്. ഇറാന്‍ അമേരിക്കക്ക് എതിരാണ്. അമേരിക്കയുടെ ഓരോ നയങ്ങളും അവര്‍ തുറന്നെതിര്‍ക്കാറുണ്ട്. പക്ഷേ, ഖത്തറാകട്ടെ, അമേരിക്കയുടെ ഇഷ്ട രാഷ്ട്രമാണ്. പശ്ചിമേഷ്യയിലെ അമേരിക്കയുടെ ഏറ്റവും വലിയ സൈനിക താവളം ഖത്തറിലാണ്. ഈ സാഹചര്യത്തില്‍ ചില പ്രശ്‌നങ്ങള്‍ ഭാവിയില്‍ ഉയരാന്‍ സാധ്യതയുണ്ടെന്നും വിലയിരുത്തപ്പെടുന്നു.

അമേരിക്കന്‍ താവളം

അമേരിക്കന്‍ താവളം

ഖത്തറിലെ അല്‍ ഉബൈദ് വ്യോമ താവളത്തില്‍ 11000 അമേരിക്കന്‍ സൈനികരാണുള്ളത്. പശ്ചിമേഷ്യയില്‍ അമേരിക്കക്കുള്ള ഏറ്റവും വലിയ സൈനിക താവളങ്ങളിലൊന്നാണിത്. ഈ അമേരിക്കന്‍ സാന്നിധ്യം പുതിയ സഖ്യത്തില്‍ അസ്വാരസ്യങ്ങള്‍ക്ക് ഇടയാക്കും.

ഇറാനാണ് നേട്ടം

ഇറാനാണ് നേട്ടം

ഇറാനെതിരേ മുസ്ലിം ലോകം ഒന്നാകണമെന്നാണ് ട്രംപ് അടുത്തിടെ സൗദിയില്‍ വന്നപ്പോള്‍ മുസ്ലിം നേതാക്കളോട് ആവശ്യപ്പെട്ടത്. അതിനുള്ള നീക്കങ്ങളും സജീവമാണ്. അതിനിടെയാണ് പുതിയ പ്രശ്‌നങ്ങള്‍. അത് തീര്‍ത്തും ഇറാന് ആശ്വാസവുമാണ്.

English summary
A fierce spat between Qatar and leading Arab nations could see Doha shift closer to Turkey and Iran in a move that could alter Middle Eastern politics.
Please Wait while comments are loading...