കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദേശികള്‍ നാടുവിടുന്നു; ഗള്‍ഫില്‍ ഫ്‌ളാറ്റുകള്‍ കാലി!! വന്‍ പ്രതിസന്ധിയുണ്ടാകുമെന്ന് മുന്നറിയിപ്പ്

Google Oneindia Malayalam News

കുവൈത്ത് സിറ്റി: ഗള്‍ഫ് രാജ്യങ്ങളിലെ സ്വദേശിവല്‍ക്കരണവും പ്രതിസന്ധിയും കാരണം വിദേശികള്‍ നാടുവിടുന്നതോടെ മേഖലയെ കാത്തിരിക്കുന്നത് മറ്റൊരു പ്രതിസന്ധി. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കനത്ത തിരിച്ചടി ഗള്‍ഫ് മേഖലയ്്ക്ക് ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. യുഎഇ, കുവൈത്ത് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിരവധി ഫളാറ്റുകള്‍ കാലിയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

കുവൈത്തില്‍ ഇതുസംബന്ധിച്ച് വിശദമായ പഠനം നടന്നു. 75000ത്തിലധികം ഫ്‌ളാറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നുവെന്നാണ് ഇതില്‍ നിന്ന് വ്യക്തമായത്. അതിനിടെ സ്വദേശിവല്‍ക്കരണം ശക്തിപ്പെടുത്താന്‍ കുവൈത്ത് ഭരണകൂടം തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട നിര്‍ണായക യോഗം അടുത്ത ദിവസം നടക്കും. വിദേശികളില്ലാതായാല്‍ ഗള്‍ഫ് മേഖല നേരിടുന്ന പ്രതിസന്ധിയുടെ വിവരങ്ങള്‍ ഇങ്ങനെ...

75000 ഫ്‌ളാറ്റുകള്‍ കാലി

75000 ഫ്‌ളാറ്റുകള്‍ കാലി

കുവൈത്തില്‍ മാത്രം 75000 ഫ്‌ളാറ്റുകള്‍ കാലിയായി കിടക്കുന്നുവെന്നാണ് പഠന റിപ്പോര്‍ട്ട്. റിയല്‍ എസ്‌റ്റേറ്റ് മേഖലയിലാണ് വിദേശികള്‍ പോയാല്‍ വന്‍ തിരിച്ചടി ലഭിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. കുവൈത്ത് റിയല്‍ എസ്റ്റേറ്റ് യൂണിയനാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്.

അഞ്ചുവര്‍ഷത്തിനിടെ

അഞ്ചുവര്‍ഷത്തിനിടെ

നിലവില്‍ 49130 ഫ്‌ളാറ്റുകള്‍ ആളില്ലാതെ ഒഴിഞ്ഞുകിടക്കുകയാണ്. 26466 ഫ്‌ളാറ്റുകള്‍ നിര്‍മാണം പൂര്‍ത്തിയാകാറായി. ഈ ഫ്‌ളാറ്റുകള്‍കൊണ്ട് പ്രത്യേക ഗുണമുണ്ടാകില്ലെന്നാണ് നിലവിലെ സാഹചര്യത്തിലുള്ള വിലയിരുത്തല്‍. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെയാണ് വിദേശികള്‍ കൂടുതലായി കുവൈത്ത് വിട്ടതും ഫ്‌ളാറ്റുകള്‍ കാലിയാകാന്‍ തുടങ്ങിയതും.

മുമ്പുള്ള അവസ്ഥ

മുമ്പുള്ള അവസ്ഥ

അഞ്ച് വര്‍ഷം മുമ്പ് കുവൈത്തിലെ 95 ശതമാനം ഫ്‌ളാറ്റുകളും ഉപയോഗിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ 8.2 ശതമാനം കുറഞ്ഞു. നിലവില്‍ 86.8 ശതമാനം ഫ്‌ളാറ്റുകള്‍ മാത്രമാണ് ഉപയോഗിക്കുന്നതെന്ന് യൂണിയന്‍ സെക്രട്ടറി ജനറല്‍ അഹ്മദ് അല്‍ ദുവൈഹീസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വാടക വരുമാനം കുറഞ്ഞു

വാടക വരുമാനം കുറഞ്ഞു

വാടകയിനത്തില്‍ ലഭിക്കുന്ന തുക വന്‍ തോതില്‍ കുറഞ്ഞിരിക്കുകയാണ്. 12 ശതമാനം കുറവാണ് പ്രതിമാസ വാടകയിലുണ്ടായിരിക്കുന്നത്. 19 പ്രദേശങ്ങളിലെ ഫ്‌ളാറ്റുകളില്‍ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് യൂണിയന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

സാഹചര്യം ഇങ്ങനെ

സാഹചര്യം ഇങ്ങനെ

വിദേശികളായിരുന്നു കുവൈത്തിലെ മിക്ക ഫ്‌ളാറ്റുകളും ഉപയോഗിച്ചിരുന്നത്. സ്വദേശിവല്‍ക്കരണം നടപ്പാക്കാന്‍ തുടങ്ങിയതോടെ പലര്‍ക്കും ജോലി നഷ്ടമായി. പലരും സ്വന്തം നാടുകളിലേക്ക് തിരിച്ചു. മാത്രമല്ല, മറ്റു പല രാജ്യങ്ങളിലേക്ക് ജോലി തേടിപോയവരുമുണ്ട്.

കുടുംബങ്ങളെ നാട്ടിലേക്ക് മടക്കി

കുടുംബങ്ങളെ നാട്ടിലേക്ക് മടക്കി

കുവൈത്തില്‍ ജീവിക്കുന്നത് ചെലവേറിയതാണെന്ന തോന്നല്‍ വിദേശികള്‍ക്കിടയിലുണ്ട്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ മെഡിക്കല്‍ ഫീസ്, വൈദ്യുതി ചാര്‍ജ് എന്നിവയെല്ലാം വന്‍തോതില്‍ കൂടിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് നിരവധി വിദേശികള്‍ അവരുടെ കുടുംബങ്ങളെ നാട്ടിലേക്ക് മടക്കി അയച്ചു.

സര്‍ക്കാര്‍ തീരുമാനം

സര്‍ക്കാര്‍ തീരുമാനം

വിദേശികളെ കുറച്ച് സ്വദേശികള്‍ക്ക് ജോലി നല്‍കണമെന്ന് നിരവധി എംപിമാര്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ തുടര്‍നടപടികളുടെ ഭാഗമായി കുവൈത്ത് ഭരണകൂടം ഘട്ടങ്ങളായി വിദേശികളെ കുറച്ചുവരികയാണ്. സര്‍ക്കാര്‍ ഉദ്യോഗ മേഖലയില്‍ നിന്ന് വിദേശികളെ പൂര്‍ണമായും ഒഴിവാക്കാനാണ് തീരുമാനം. ഈ ഒഴിവുകളില്‍ സ്വദേശികളെ നിയമിക്കുകയും ചെയ്യും.

മൂന്നില്‍ രണ്ടും വിദേശികള്‍

മൂന്നില്‍ രണ്ടും വിദേശികള്‍

കമ്പനി ജോലികള്‍ ചെയ്യുന്ന പല വിദേശികളെയും പിരിച്ചുവിടുന്നുണ്ട്. പലരും കരാര്‍ കാലാവധി കഴിഞ്ഞാല്‍ പുതുക്കുന്നില്ല. 45 ലക്ഷം ജനങ്ങളാണ് കുവൈത്തിലുള്ളത്. ഇതില്‍ മൂന്നില്‍ രണ്ടും വിദേശികളാണ്. ഇവരെ പൂര്‍ണമായും ഒഴിവാക്കിയാല്‍ കുവൈത്തിന് റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പാണ് പഠന റിപ്പോര്‍ട്ട് നല്‍കുന്നത്.

കാത്തിരിക്കുന്നത്

കാത്തിരിക്കുന്നത്

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കുവൈത്തിലെ വിദേശികളുടെ എണ്ണം 4.8 ശതമാനം വര്‍ധിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ് രണ്ടുവര്‍ഷത്തിനിടെയുള്ള കണക്ക് മാത്രം പരിശോധിച്ചാല്‍ നേരിയ കുറവ് രേഖപ്പെടുത്തുന്നുണ്ട്. അടുത്ത അഞ്ചുവര്‍ഷത്തിനിടെ 1.5 ശതമാനം കുറവ് കൂടി സംഭവിക്കുമെന്നാണ് വിലയിരുത്തല്‍.

ജലൈയില്‍ 10000 പേരെ പിരിച്ചുവിടും

ജലൈയില്‍ 10000 പേരെ പിരിച്ചുവിടും

അതേസമയം, അടുത്ത ജൂലൈ ആദ്യത്തോടെ കുവൈത്തിലെ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് 10000 വിദേശികളെ പിരിച്ചുവിടും. സ്വദേശിവല്‍ക്കരണ നടപടികള്‍ അവലോകനം ചെയ്യുന്ന സമിതി ഈ ആഴ്ച പ്രത്യേക യോഗം ചേരും. അടുത്ത അഞ്ച് വര്‍ഷത്തിനകം കുവൈത്തിലെ പൊതുമേഖലയില്‍ പൂര്‍ണമായും സ്വദേശികളായിരിക്കും ഉണ്ടാകുക.

വിദ്യാഭ്യാസ മേഖലയില്‍

വിദ്യാഭ്യാസ മേഖലയില്‍

വിദ്യാഭ്യാസം, ആരോഗ്യം, ഔഖാഫ് , ആഭ്യന്തരം തുടങ്ങിയ മന്ത്രാലയങ്ങളില്‍ നിന്ന് വ്യാപമായി പിരിച്ചുവിടുന്നുണ്ട്. വിദ്യാഭ്യാസ മന്ത്രാലയത്തില്‍ 48618 വിദേശികള്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് ഒടുവിലെ കണക്ക് സൂചിപ്പിക്കുന്നത്. ഇതില്‍ പകുതി അധ്യാപകരാണ്. ഇവരുടെ ചെലവുകള്‍ക്ക് സര്‍ക്കാരിന് കനത്ത ബാധ്യത വരുന്നുണ്ടെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍.

മോദിയുടെത് മണ്ടന്‍ ആശയങ്ങള്‍; തുറന്നടിച്ച് മന്‍മോഹന്‍ സിങ്, എല്ലാം തകര്‍ത്തു, അക്കമിട്ടുനിരത്തിമോദിയുടെത് മണ്ടന്‍ ആശയങ്ങള്‍; തുറന്നടിച്ച് മന്‍മോഹന്‍ സിങ്, എല്ലാം തകര്‍ത്തു, അക്കമിട്ടുനിരത്തി

English summary
Gulf crisis: Kuwait faces real estate crisis as expats leave
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X