കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കയുടെ സുപ്രധാന പദവി പ്രഖ്യാപിച്ച് ബൈഡൻ; മൂന്നാമത്തെ നാറ്റോ ഇതര സഖ്യകക്ഷിയായി ഖത്തർ

Google Oneindia Malayalam News

ദോഹ : അമേരിക്കയുടെ സുപ്രധാന നാറ്റോ ഇതര സഖ്യകക്ഷിയായി ഖത്തറിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. വ്യാഴാഴ്ച വൈകിട്ട് ആയിരുന്നു വിലപ്പെട്ട പ്രഖ്യാപനം ഖത്തരിനെ തേടി എത്തിയത്. യു എസ് പ്രസിഡൻറ് ജോ ബൈഡൻ ആണ് അമേരിക്കയുടെ സുപ്രധാന നാറ്റോ ഇതര സഖ്യകക്ഷിയായി ഖത്തറിനെ പ്രഖ്യാപിച്ചത്.

ഇതോടെ ഈ പദവി ലഭിക്കുന്ന മൂന്നാമത്തെ രാജ്യമായി ഖത്തർ മാറി. ദോഹയും വാഷിങ്ടണും തമ്മിൽ ഉള്ള പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഉറപ്പിക്കുന്നതിനും ആണ് ഈ പ്രത്യേക പദവി ഖത്തറിന് നൽകിയിരിക്കുന്നത്.

qart

അതേസമയം, ഖത്തറിന് ഈ പദവി ലഭിക്കാൻ കാരണം യു എസുമായുള്ള ശക്തമായ ബന്ധം ആണെന്ന് യു എസ് സ്റ്റേറ്റ് വകുപ്പ് ഔദ്യോഗിക വെബ്സൈറ്റിൽ എഴുതി. കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയും ജോ ബൈഡനും വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഖത്തറിനെ തേടി പദവി എത്തിയിരിക്കുന്നത്.

നേരത്തെ കുവൈറ്റ്, ബഹ്റൈൻ എന്നീ രാജ്യങ്ങൾക്കും അമേരിക്കയുടെ നാറ്റോ - ഇതര സഖ്യകക്ഷി എന്ന പദവി ലഭിച്ചിട്ടുണ്ട്. അമേരിക്കയുടെ നാറ്റോ - ഇതര സഖ്യകക്ഷി എന്ന പ്രത്യേക പദവി ലഭിക്കുന്ന മൂന്നാമത്തെ രാജ്യമാണ് ഖത്തർ. യു എസ് സൈനിക ഉപകരണങ്ങളുടെയും സാങ്കേതിക വിദ്യകളുടെയും മുൻഗണന ആനുകൂല്യം ഇതിലൂടെ ഖത്തറിന് ലഭ്യമാകും.

'മക്കൾ എവിടെയെന്ന് തിരക്കണം': 'യുദ്ധത്തിനായി ഇങ്ങോട്ട് അയക്കരുത്'; റഷ്യൻ അമ്മമാരോട് സെലെന്‍സ്‌കി'മക്കൾ എവിടെയെന്ന് തിരക്കണം': 'യുദ്ധത്തിനായി ഇങ്ങോട്ട് അയക്കരുത്'; റഷ്യൻ അമ്മമാരോട് സെലെന്‍സ്‌കി

എന്നാൽ, ഇതിന് പുറമേ രാജ്യത്ത് നിന്നുള്ള അതിവേഗ കയറ്റുമതി, സൗജന്യ യുദ്ധ സാമഗ്രികൾ തുടങ്ങിയ ആനുകൂല്യങ്ങൾ ഈ പദവി ലഭ്യമാകുന്നതോടെ ഖത്തറിന് ലഭിക്കും. അതേസമയം, കുവൈറ്റിലും ബഹ്റൈനിലും അമേരിക്കയുടെ നാറ്റോ ഇതര സഖ്യകക്ഷി ആയതിനാൽ ഈ പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട്.

English summary
gulf news: Qatar has becomes US third non-NATO ally; reports are here
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X