കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി അതിര്‍ത്തിയില്‍ അമേരിക്കന്‍ പട്ടാളം; മിസൈലുകള്‍ തിരയുന്നു!! ഗ്രീന്‍ ബെരറ്റ്‌സ്, ചാരക്കണ്ണുകളും

Google Oneindia Malayalam News

റിയാദ്: അമേരിക്കന്‍ സൈന്യത്തിലെ പ്രത്യേക സംഘത്തെ സൗദി അതിര്‍ത്തിയില്‍ വിന്യസിച്ചെന്ന് റിപ്പോര്‍ട്ട്. സൗദിയുടെ സുരക്ഷ കണക്കിലെടുത്താണ് സൈനിക വിന്യാസമെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. യമനിലെ ഹൂത്തികള്‍ സൗദിയെ ലക്ഷ്യമിട്ട് തുടര്‍ച്ചയായി മിസൈല്‍ ആക്രമണം നടത്തുന്നത് ശക്തിപ്പെടുത്തിയിട്ടുണ്ട്.

ഈ മിസൈലുകളില്‍ നിന്ന് സൗദിയെ രക്ഷിക്കുകയാണ് അമേരിക്കന്‍ സൈന്യത്തിന്റെ ദൗത്യം. എന്നാല്‍ വിന്യസിച്ച് ആഴ്ചകളായെങ്കിലും ഹൂത്തികളുടെ ആക്രമണത്തില്‍ കുറവുണ്ടായിട്ടില്ല. സൗദിയെ തകര്‍ക്കുമെന്നാണ് ഹൂത്തികളുടെ പ്രഖ്യാപനം. അമേരിക്കന്‍ സൈനിക വിന്യാസത്തെ കുറിച്ചുള്ള വിവരങ്ങള്‍ ഇങ്ങനെ...

 സഹായം തേടി

സഹായം തേടി

യമനിലെ ആക്രമണത്തിന് അമേരിക്കയുടെ ആയുധങ്ങള്‍ സൗദി സഖ്യസേന ഉപയോഗിക്കുന്നുണ്ടെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ യമനിലെ ഹൂത്തി വിമതരെ തുരത്താന്‍ ഇതുകൊണ്ട് മാത്രം സാധിച്ചിട്ടില്ല. തുടര്‍ന്നാണ് സൗദി അമേരിക്കന്‍ സൈന്യത്തിന്റെ സഹായം തേടിയതത്രെ.

ഗ്രീന്‍ ബെരറ്റ്‌സ്

ഗ്രീന്‍ ബെരറ്റ്‌സ്

അമേരിക്കന്‍ സൈന്യത്തിലെ പ്രത്യേക വിഭാഗമായ ഗ്രീന്‍ ബെരറ്റ്‌സിനെയാണ് യമന്‍ അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്നത്. ഹൂത്തികളുടെ ആയുധ കേന്ദ്രങ്ങള്‍ കണ്ടുപിടിക്കുക, സൗദി ലക്ഷ്യമിട്ട് വരുന്ന മിസൈലുകള്‍ തകര്‍ക്കുക തുടങ്ങിയ ദൗത്യമാണ് അമേരിക്കന്‍ സൈന്യത്തിനുള്ളത്.

തലസ്ഥാനത്തേക്ക് എത്തിയത്

തലസ്ഥാനത്തേക്ക് എത്തിയത്

സൗദി തലസ്ഥാനമായ റിയാദിലേക്ക് ഹൂത്തികളുടെ മിസൈല്‍ വന്നതാണ് അമ്പരപ്പിച്ചത്. തുടര്‍ന്നാണ് അമേരിക്കന്‍ സൈന്യത്തെ വിളിപ്പിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പേര് വെളിപ്പെടുത്താത്ത അമേരിക്കന്‍ ഉദ്യോഗസ്ഥരെയും യൂറോപ്യന്‍ നയതന്ത്രജ്ഞരെയും ഉദ്ധരിച്ചാണ് ന്യൂയോര്‍ക്ക് ടൈംസ് വാര്‍ത്ത നല്‍കിയിരിക്കുന്നത്.

അയക്കാന്‍ തീരുമാനിച്ചത്

അയക്കാന്‍ തീരുമാനിച്ചത്

കഴിഞ്ഞ ഡിംസംബറിലാണ് അമേരിക്കന്‍ സൈന്യത്തെ യമന്‍ അതിര്‍ത്തിയിലേക്ക് അയക്കാന്‍ തീരുമാനിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആഴ്ചകള്‍ക്ക് ശേഷം അമേരിക്കന്‍ സൈന്യം ഇവിടെ എത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ ഇതിന് ശേഷവും ഹൂത്തികള്‍ സൗദിയെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയിരുന്നു.

സൈന്യത്തിനൊപ്പം

സൈന്യത്തിനൊപ്പം

അമേരിക്കന്‍ സൈന്യത്തിനൊപ്പം അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിലെ വിദഗ്ധരുമുണ്ട്. ഹൂത്തികളുടെ മിസൈലുകള്‍ സൂക്ഷിച്ചിരിക്കുന്ന കേന്ദ്രം തിരയുകയാണിവര്‍. യമന്‍ അതിര്‍ത്തി കടന്ന് തിരച്ചില്‍ നടത്തുന്ന അമേരിക്കന്‍ ഉദ്യോഗസ്ഥരുടെ ദൗത്യം അല്‍പ്പം ശ്രമകരമാണ്.

യമനിലേക്ക് ചാരവിമാനങ്ങള്‍

യമനിലേക്ക് ചാരവിമാനങ്ങള്‍

സൗദി സൈന്യത്തിന് പ്രത്യേക പരിശീലനവും അമേരിക്കന്‍ സൈന്യം നല്‍കുന്നു. ഹൂത്തികളുടെ മിസൈലുകള്‍ സൂക്ഷിച്ചിരിക്കുന്ന കേന്ദ്രം കണ്ടുപിടിക്കാന്‍ യമനിലേക്ക് ചാരവിമാനങ്ങള്‍ അയച്ചിരിക്കുകയാണ് സൈന്യം. മിസൈല്‍ കണ്ടുപിടിക്കുക മാത്രമല്ല, മിസൈല്‍ വിക്ഷേപണ കേന്ദ്രം കണ്ടെത്തി നശിപ്പിക്കാനും ഇവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അമേരിക്കയുടെ രഹസ്യ യുദ്ധം

അമേരിക്കയുടെ രഹസ്യ യുദ്ധം

അമേരിക്കയുടെ രഹസ്യ യുദ്ധങ്ങളുടെ തുടര്‍ച്ചയാണിതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. സൗദി സൈന്യവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ സൈന്യം നേരത്തെ നടത്തിയ പ്രസ്താവനകള്‍ വ്യാജമാണെന്നാണ് ഇപ്പോള്‍ തെൡയുന്നത്. സൗദി സൈന്യത്തെ യുദ്ധമുഖത്ത് സഹായിക്കില്ലെന്നും പരിമിതമായ പിന്തുണയാണ് നല്‍കുകയെന്നും അമേരിക്കന്‍ സൈന്യം നേരത്തെ വ്യക്തമാക്കിയിരുന്നു.

അമേരിക്ക തന്നെ മുന്നിട്ടിറങ്ങി

അമേരിക്ക തന്നെ മുന്നിട്ടിറങ്ങി

എന്നാല്‍ അമേരിക്ക പറഞ്ഞത് കള്ളമാണെന്നാണ് ഇപ്പോള്‍ തെളിയുന്നത്. യമനിലെ വിമതരുടെ കേന്ദ്രം തകര്‍ക്കാന്‍ അമേരിക്ക തന്നെ മുന്നിട്ടിറങ്ങിയിരിക്കുകയാണിപ്പോള്‍. സൗദി സൈന്യത്തിന് പരിശീലനം നല്‍കുന്നത് പോലെയല്ല യമന്‍ അതിര്‍ത്തി കടന്ന് മിസൈല്‍ കേന്ദ്രങ്ങള്‍ തിരയുന്നതും നശിപ്പിക്കാന്‍ നീക്കം നടത്തുന്നതും.

സൗദി ലക്ഷ്യം ഇതാണ്

സൗദി ലക്ഷ്യം ഇതാണ്

യമനിലെ പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയെ പൂര്‍ണ അധികാരത്തോടെ പ്രസിഡന്റാക്കുകയാണ് സൗദി സൈന്യത്തിന്റെ ലക്ഷ്യം. ഹാദി ഇപ്പോള്‍ സൗദിയില്‍ അഭയം തേടിയിരിക്കുകയാണ്. യമനിലെ ഹൂത്തികളെ തുരത്തി ഹാദിയെ വീണ്ടും നാട്ടിലെത്തിച്ച് അധികാരമേല്‍പ്പിക്കുമെന്നാണ് സൗദിയും അമേരിക്കയും പറയുന്നത്.

നഷ്ടത്തിന്റെ കണക്കുകള്‍

നഷ്ടത്തിന്റെ കണക്കുകള്‍

സൗദി സഖ്യസേന യമനില്‍ ആക്രമണം തുടങ്ങിയ ശേഷം 10000 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് യുഎന്‍ കണക്ക്. 20 ലക്ഷം പേര്‍ ഭവനരഹിതരായി. 70 ലക്ഷം പേര്‍ കൊടും ക്ഷാമത്തിലേക്ക് തള്ളിയിടപ്പെട്ടു. 10 ലക്ഷം പേര്‍ക്ക് കോളറ ബാധിച്ചതായും കണ്ടെത്തി.

പ്രമേയം പാസായില്ല, ഇടപാട് തുടങ്ങി

പ്രമേയം പാസായില്ല, ഇടപാട് തുടങ്ങി

സൗദി സൈന്യത്തിന് പിന്തുണ നല്‍കുന്നത് നിര്‍ത്തിവയ്ക്കണമെന്ന് ട്രംപ് ഭരണകൂടത്തോട് അമേരിക്കയിലെ ഡമോക്രാറ്റുകള്‍ ആവശ്യപ്പെടുന്നുണ്ട്. മാര്‍ച്ചില്‍ ഇതുമായി ബന്ധപ്പെട്ട പ്രമേയം അമേരിക്കന്‍ കോണ്‍ഗ്രസില്‍ വോട്ടിനിട്ടെങ്കിലും പാസായില്ല. ഇപ്പോള്‍ 100 കോടി ഡോളറിന്റെ ആയുധ ഇടപാടിന് ഒരുങ്ങുകയാണ് അമേരിക്കയും സൗദിയും. ഇതിനിടെയാണ് അമേരിക്കന്‍ സൈന്യം സൗദി അതിര്‍ത്തിയില്‍ എത്തിയിരിക്കുന്ന വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.

ക്രൂരന്മാര്‍ക്ക് മുമ്പില്‍ വിരിമാറ് കാട്ടിയ ധീരന്‍; ആയുധമെടുക്കാത്ത പോരാട്ടം!! ഉറ്റവരെ കൊന്നുതള്ളിക്രൂരന്മാര്‍ക്ക് മുമ്പില്‍ വിരിമാറ് കാട്ടിയ ധീരന്‍; ആയുധമെടുക്കാത്ത പോരാട്ടം!! ഉറ്റവരെ കൊന്നുതള്ളി

English summary
Gulf news: US special forces 'helping' Saudis battle Houthi rebels
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X