സൗദി രണ്ടും കല്‍പ്പിച്ചാണ്: ഇനി ഗുസ്തി പിടുത്തവും, ഡബ്ലിയുഡബ്ലിയുഇ ഉടമസ്ഥാവകാശം സൗദിയിലേക്ക്
ലോകത്ത് ഏറ്റവുമധികം കാഴ്ചക്കാരുള്ള കായിക ഇനങ്ങളിലൊന്നാണ് വേൾഡ് റെസ്‌ലിങ് എന്റർടെയിന്മെന്റ് (ഡബ്ലിയു ഡബ്ലിയു ഇ). ഇന്ത്യയിലും ഇതിന് വൻ ആരാധക നിരയുണ്ട്. ദി റോക്ക്, സ്റ്റോംഗ് കോൾഡ് സ്റ്റീവ് ഓസ്റ്റിംഗ്, ദി അണ്ടർടേക്കർ, കെയിന്‍, ജോണ്‍സിന തുടങ്ങിയ പ്രമുഖ മത്സരാർത്ഥികളുടെ ആരാധകരായിരുന്ന ഒരു കുട്ടിക്കാലം ഉണ്ടായിരുന്നവരായിരിക്കും നമ്മളില്‍ പലരും.
ഇപ്പോഴിതാ ഡബ്ലിയു ഡബ്ലിയു ഇയുടെ ഉടമസ്ഥയുമായി ബന്ധപ്പെട്ട് സുപ്രധാനമായ ഒരു വാർത്തയാണ് പുറത്ത് വരുന്നത്. ഡബ്ലിയു ഡബ്ലിയു ഇയുടെ ഉടമസ്ഥാവകാശം സൗദി അറേബ്യ വാങ്ങാന്‍ പോകുന്നുവെന്നാണ് ആ വാർത്ത.

സൗദി അറേബ്യയുടെ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടാണ് ഡബ്ലിയു ഡബ്ലിയു ഇ സ്വന്തമാക്കാന്‍ പോവുന്നത്. കമ്പനിയുടെ കോ-സിഇഒ സ്ഥാനത്ത് നിന്ന് സ്റ്റെഫാനി മക്മഹോൺ രാജിവച്ചതിന് തൊട്ടുപിന്നാലെയാണ് ഈ റിപ്പോർട്ടുകള്‍ പുറത്ത് വരാന്‍ തുടങ്ങിയത്. സ്റ്റെഫാനിയുടെ പിതാവ് വിൻസ് മക്മഹോൺ ഡബ്ലിയു ഡബ്ലിയു ഇബോർഡിന്റെ ചെയർമാനായി തിരിച്ചെത്തിയെന്ന റിപ്പോർട്ടുകളും ഇതോടൊപ്പം പുറത്ത് വരുന്നുണ്ട്.

ന്യൂയോർക്ക് പോസ്റ്റിലെ ഒരു റിപ്പോർട്ട് പ്രകാരം കഴിഞ്ഞയാഴ്ച മക്മോഹൻ കമ്പനിയിലേക്ക് മടങ്ങിയതിന് ശേഷമാണ് വില്‍പ്പന സംബന്ധിച്ച നീക്കങ്ങളുണ്ടായത്. ഡയറക്ടർ ബോർഡ് അദ്ദേഹത്തെ ഏകകണ്ഠമായി എക്‌സിക്യൂട്ടീവ് ചെയർമാനായി തിരഞ്ഞെടുത്തതായി കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. തനിക്കെതിരായ ലൈംഗികാരോപണത്തെ തുടർന്ന് കഴിഞ്ഞ വർഷം ജൂലൈയിലായിരുന്നു മക്മഹോൺ ബോർഡില്‍ നിന്നും രാജിവെച്ചത്.

തന്റെ രാജിക്കത്ത് സ്റ്റെഫാനി മക്മഹോൺ ട്വിറ്ററിലും പങ്കുവെച്ചിട്ടുണ്ട്. "ലോകത്തിലെ ഏറ്റവും വലിയ കമ്പനിയായി ഞാൻ കരുതുന്ന കമ്പനിയെ നയിച്ചതിൽ എനിക്ക് എത്ര അഭിമാനമുണ്ടെന്ന് വാക്കുകളിൽ പറഞ്ഞറിയിക്കാൻ കഴിയില്ല, ശ്രദ്ധേയമായ ഒരു നേതൃത്വ ടീമിനൊപ്പം പ്രവർത്തിക്കാന്‍ സാധിച്ചു, ഒപ്പം എന്റെ കോ-സിഇഒയിൽ എനിക്ക് അറിയാവുന്ന ഏറ്റവും ശക്തരായ എക്സിക്യൂട്ടീവുകളിൽ ഒരാള്‍ നിക്ക് ഖാൻ."- എന്നും സ്റ്റെഫാനി മക്മഹോൺ രാജിക്കത്തില്‍ വ്യക്തമാക്കുന്നു.

മക്മഹോണിന്റെ ബോർഡിലേക്കുള്ള തിരിച്ചുവരവ് വാർത്തയ്ക്ക് ശേഷം, കമ്പനിയുടെ സ്റ്റോക്ക് മൂല്യം ഏകദേശം 25 ശതമാനം ഉയർന്നു. 72 ഡോളറിലുണ്ടായിരുന്ന ഒരു സ്റ്റോക്കിന്റെ മൂല്യം ഇന്ന് 90 ഡോളറാണ്. കമ്പനിയുടെ മൊത്തം മൂല്യം 6.7 ബില്യൺ ഡോളറാണ്. ചുമതലയേറ്റയുടൻ ജോഎല്ലെൻ ലിയോൺസ് ഡിലൻ, ജെഫ്രി ആർ സ്പീഡ്, അലൻ എം വെക്സ്ലർ എന്നിവരെ മക്മോഹന്‍ ബോർഡിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തിരുന്നു. മറ്റ് രണ്ട് അംഗങ്ങളായ ഇഗ്‌നസ് ലഹൗഡും മൻ ജിത് സിംഗും വെള്ളിയാഴ്ചയോടെ തന്നെ രാജിവെക്കുകയും ചെയ്തു.

ഡിസംബറിൽ തന്നെ കമ്പനിയിലേക്ക് തിരിച്ച് വരാനുള്ള ആഗ്രഹണം മക്മഹോൺ വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തിന്റെ തിരിച്ചുവരവിനെ ബോർഡ് സ്വാഗതം ചെയ്തെങ്കിലും വലിയൊരു വിഭാഗം തീരുമാനത്തിനെതിരായിരുന്നു. എന്നിരുന്നാലും, എക്‌സിക്യുട്ടീവ് ചെയർമാനെന്ന നിലയിൽ തനിക്ക് നേരിട്ട് പങ്കാളിത്തമില്ലെങ്കിൽ മാധ്യമ അവകാശ ഇടപാടുകളോ വിൽപ്പനയോ പിന്തുണയ്ക്കില്ലെന്ന് 77-കാരൻ ബോർഡിനെ അറിയിച്ചു. മിസ്റ്റർ മക്മഹോൺ തന്നെയാണ് ഇപ്പോഴും കമ്പനിയുടെ ഭൂരിഭാഗം ഓഹരിയുടേയും ഉടമ.

ഈ സാഹചര്യത്തില്‍ തന്നെയാണ് ഡബ്ല്യുഡബ്ല്യുഇ വാങ്ങാന്‍ സൗദി അറേബ്യയുടെ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് തയ്യാറായെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നത്. സൗദി അറേബ്യ ഏറ്റെടുക്കുന്നതോടെ വിൻസ് മക്‌മഹോൺ ക്രിയേറ്റീവ് തലവനായി തിരിച്ചെത്താനുള്ള സാധ്യതയും ചിലർ കാണുന്നുണ്ട്. ഡബ്ല്യുഡബ്ല്യുഇ സൗദി അറേബ്യയിലേക്ക് വിൽക്കുന്നതായുള്ള റിപ്പോർട്ടുകൾ ഇപ്പോഴും സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഡബ്ല്യുഡബ്ല്യുഇ ബോർഡിൽ വലിയ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.

ലോകമെമ്പാടും ബ്രോഡ്കാസ്റ്റിംഗ് ഡീലുകളുള്ള ഏറ്റവും വലിയ പ്രൊഫഷണൽ ഗുസ്തി കമ്പനിയാണ് ഡബ്ല്യു ഡബ്ല്യു ഇ. സി എൻ എൻ പറയുന്നതനുസരിച്ച്, 1999 ഓഗസ്റ്റിൽ കമ്പനി പബ്ലിക് ആയി. ഇത് മുമ്പ് മക്മഹോൺ കുടുംബത്തിന്റെ ഉടമസ്ഥതയിലായിരുന്നു കമ്പനി. മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥക്കനുസൃതമായ് ഗുസ്തിക്കാർ അഭിനയിക്കുകയും ഇത് കൃത്രിമമായ സംഘട്ടനമല്ല എന്ന ഭാവത്തോടെ അവതരിപ്പിക്കുകയും ചെയ്യുന്നതാണെന്നതാണ് ഈ ഷോയുടെ പ്രത്യേകത.
-
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
യുഎഇയിൽ കനത്ത മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത; കടൽ പ്രക്ഷുബ്ധമാവും, യാത്രക്കാർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം -
യുഎഇയിൽ പ്രളയസമാനമായ മഴ; വരും മണിക്കൂറുകളിൽ അതീവ ജാഗ്രതാ നിർദ്ദേശം! -
സൗദി അറേബ്യയും യുഎഇയും സുപ്രധാന നീക്കത്തിന്; ദമ്മാമില്‍ നിന്ന് ഷാര്‍ജയിലേക്ക് പുതിയ പാത -
ട്രംപിന്റെ ബിസിനസ് ബുദ്ധി? 20 മിനുട്ടില്‍ 840 കോടിയുടെ ലാഭം, ഇറാന് പ്രഖ്യാപനം വ്യാജമോ -
യുഎഇ നിവാസികളുടെ ശ്രദ്ധയ്ക്ക്; വെള്ളിയാഴ്ച വരെ മഴ തുടരാൻ സാധ്യത, പൊടിക്കാറ്റിനെയും സൂക്ഷിക്കണം, കാഴ്ച മറയും -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും!











Click it and Unblock the Notifications