ഖത്തറിനെതിരെ കടുത്ത നടപടി; ഞെട്ടിപ്പിക്കുന്ന തീരുമാനം ഉടന്‍!! യുഎഇ മന്ത്രി സൂചന നല്‍കി

  • Written By:
Subscribe to Oneindia Malayalam

അബൂദാബി: ഖത്തറിനെതിരേ ഗള്‍ഫ് രാജ്യങ്ങള്‍ നീക്കം തുടങ്ങിയിട്ട് ഏറെ നാളായി. പക്ഷേ, ആരുടെ മുന്നിലും തലകുനിക്കില്ലെന്ന വ്യക്തമായ നിലപാടുമായി മുന്നോട്ട് പോവുകയാണ് ഈ കൊച്ചുരാജ്യം. എന്നാല്‍ ഇനി താമസിപ്പിക്കേണ്ടെന്നാണ് യുഎഇയുടെയും സൗദിയുടെയും തീരുമാനം. ഖത്തറിനെ ജിസിസി കൂട്ടായ്മയില്‍ നിന്നു പുറത്താക്കാന്‍ തീരുമാനിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും യുഎഇ വിദേശകാര്യ മന്ത്രി വ്യക്തമായ സൂചന നല്‍കി.

ഇതിന് പുറമെ ഖത്തറിനെതിരായ നീക്കങ്ങള്‍ കൂടുതല്‍ ശക്തമാക്കാനും സൗദി സഖ്യം തീരുമാനിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി 2022ല്‍ ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരത്തിന്റെ വേദി മറ്റു രാജ്യത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സൗദി സഖ്യം ഫിഫക്ക് കത്തെഴുതി.

രാഷ്ട്രീയ നിലപാട് മാറ്റണം

രാഷ്ട്രീയ നിലപാട് മാറ്റണം

ഖത്തര്‍ രാഷ്ട്രീയ നിലപാട് മാറ്റണമെന്നാണ് സൗദി സഖ്യത്തിന്റെ ആവശ്യം. ഇതിന് വേണ്ടി അവര്‍ ചില നിര്‍ദേശങ്ങള്‍ മുന്നോട്ട് വയ്ക്കുകയും ചെയ്തു. എന്നാല്‍ ഈ നിര്‍ദേശങ്ങള്‍ സ്വീകാര്യമല്ലെന്ന് ഖത്തര്‍ നിലപാടെടുത്തതാണ് സൗദി സഖ്യത്തെ ചൊടിപ്പിച്ചത്.

കൂട്ടായ്മയില്‍ തുടരാന്‍ സാധ്യമല്ല

കൂട്ടായ്മയില്‍ തുടരാന്‍ സാധ്യമല്ല

ഗള്‍ഫ് രാജ്യങ്ങളുടെ കൂട്ടായ്മയായ ജിസിസിയില്‍ നിന്നു ഖത്തറിനെ പുറത്താക്കുമെന്ന സൂചനയാണ് യുഎഇ വിദേശകാര്യമന്ത്രി അന്‍വര്‍ ഗര്‍ഗാഷ് നല്‍കിയത്. ഭിന്നിച്ച് നിന്നുകൊണ്ട് ഏറെ കാലം കൂട്ടായ്മയില്‍ തുടരാന്‍ സാധ്യമല്ലെന്ന് അദ്ദേഹം ലണ്ടനില്‍ പറഞ്ഞു.

സുരക്ഷ അപകടത്തിലായി

സുരക്ഷ അപകടത്തിലായി

മേഖലയുടെ വ്യാപാര, സുരക്ഷ സഹകരണത്തിന് വേണ്ടിയാണ് ജിസിസി രൂപീകരിക്കപ്പെട്ടത്. എന്നാല്‍ മേഖലയുടെ സുരക്ഷ ഖത്തറിന്റെ നടപടി മൂലം ഇല്ലാതാകുകയാണെന്ന് ഗര്‍ഗാഷ് കുറ്റപ്പെടുത്തുന്നു.

ഖത്തര്‍ തുരങ്കം വയ്ക്കുന്നു

ഖത്തര്‍ തുരങ്കം വയ്ക്കുന്നു

കൂട്ടായ്മയിലുള്ള രാജ്യങ്ങളുടെ താല്‍പ്പര്യം മാനിക്കാതെ ഏറെ കാലം ജിസിസി അംഗമാകാന്‍ ഖത്തറിന് സാധിക്കില്ല. മാത്രമല്ല, മേഖലയുടെ സുരക്ഷയ്ക്ക് ഖത്തര്‍ തുരങ്കം വയ്ക്കുക കൂടി ചെയ്യുന്നു-ഗര്‍ഗാഷ് കുറ്റപ്പെടുത്തി.

രണ്ടു സുഹൃത്തുക്കള്‍ പാടില്ല

രണ്ടു സുഹൃത്തുക്കള്‍ പാടില്ല

ഒരേ സമയം ജിസിസി രാജ്യങ്ങളുടെയും അല്‍ഖാഇദയുടെയും സുഹൃത്തുക്കളാകാന്‍ ഖത്തറിനെ അനുവദിക്കില്ലെന്നും യുഎഇ വിദേശകാര്യ മന്ത്രി കൂട്ടിച്ചേര്‍ത്തു. ഖത്തറിനെതിരായ സൗദി സഖ്യത്തിന്റെ ഉപരോധം ആറാഴ്ച പിന്നിടവെയാണ് യുഎഇ സ്വരം കടുപ്പിക്കുന്നത്.

ഉപരോധം ഫലം കണ്ടു

ഉപരോധം ഫലം കണ്ടു

ഖത്തറിനെതിരേ ചുമത്തിയ ഉപരോധം ഫലം കണ്ടിട്ടുണ്ടെന്നാണ് യുഎഇയുടെ നിലപാട്. പാശ്ചാത്യ രാജ്യങ്ങളുടെ പ്രതിനിധികളോട് അവര്‍ ഇതുസംബന്ധിച്ച് സൂചന നല്‍കിയിട്ടുണ്ടെന്നും യുഎഇ പറയുന്നു. എന്നാല്‍ ഖത്തര്‍ ഇതുവരെ ഇക്കാര്യം തുറന്നുപറഞ്ഞിട്ടില്ല.

ഖത്തര്‍ വഴങ്ങിയെന്ന് യുഎഇ

ഖത്തര്‍ വഴങ്ങിയെന്ന് യുഎഇ

അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറിയുമായി ഖത്തര്‍ കഴിഞ്ഞാഴ്ച ഒപ്പുവച്ച കരാര്‍ ചൂണ്ടിക്കാട്ടിയാണ് ഖത്തര്‍ വഴങ്ങുന്നുവെന്ന് യുഎഇ പറയുന്നത്. ഭീകരര്‍ക്ക് ഫണ്ട് എത്തുന്നത് തടയുമെന്ന് ഉറപ്പ് നല്‍കുന്നതാണ് കരാര്‍. എന്നാല്‍ ഒരിക്കലും സമ്മര്‍ദ്ദങ്ങള്‍ക്ക് മുമ്പില്‍ തലകുനിക്കില്ലെന്നാണ് ഖത്തര്‍ ഔദ്യോഗികമായി ഇതുവരെ അറിയിച്ചിട്ടുള്ളത്.

ജിസിസി വിടാന്‍ ഒരുക്കം

ജിസിസി വിടാന്‍ ഒരുക്കം

ജിസിസി വിടാനും ഒരുക്കമാണെന്ന് വിഷയത്തില്‍ മധ്യസ്ഥത വഹിക്കുന്ന കുവൈത്ത് അമീറിനെ ഖത്തര്‍ നേരത്തെ അറിയിച്ചിരുന്നു. സൗദി സഖ്യം ഉന്നയിക്കുന്ന ആരോപണങ്ങള്‍ വ്യാജമാണെന്നും തങ്ങള്‍ ചെയ്യാത്ത കാര്യങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണെന്നുമാണ് ഖത്തറിന്റെ നിലപാട്.

ലോകകപ്പ് ഫുട്‌ബോള്‍

ലോകകപ്പ് ഫുട്‌ബോള്‍

അതേസമയം, ഖത്തറിനെ വരുതിയിലാക്കാന്‍ സൗദി സഖ്യം വളഞ്ഞ വഴിക്ക് നീങ്ങുകയാണെന്നാണ് വിവരങ്ങള്‍. 2022ല്‍ നടത്താന്‍ തീരുമാനിച്ച ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരത്തിന്റെ വേദി ഖത്തറില്‍ നിന്നു മാറ്റണമെന്നാണ് ഇവര്‍ ഫിഫയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ആറ് രാജ്യങ്ങള്‍ ഇവരാണ്

ആറ് രാജ്യങ്ങള്‍ ഇവരാണ്

തീവ്രവാദത്തിന്റെ കേന്ദ്രമായ ഖത്തറില്‍ നിന്നു ഫുട്‌ബോള്‍ വേദി മാറ്റണമെന്ന് ഫിഫക്ക് അയച്ച കത്തില്‍ സൗദി സഖ്യം ആവശ്യപ്പെട്ടു. സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത്, യമന്‍, മൗറിത്താനിയ എന്നീ രാജ്യങ്ങളാണ് ഫിഫക്ക് കത്തയച്ചിരിക്കുന്നത്.

ഖത്തറിന് തിരിച്ചടി

ഖത്തറിന് തിരിച്ചടി

മേഖലയിലെ രാജ്യങ്ങള്‍ തന്നെ വേദി മാറ്റണമെന്ന് ആവശ്യപ്പെടുന്നത് ഖത്തറിന് തിരിച്ചടിയാണ്. സ്വിസ് വെബ്‌സൈറ്റായ ദി ലോക്കല്‍ ആണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. ആറ് അറബ് രാജ്യങ്ങള്‍ ഒരുമിച്ച് ആവശ്യപ്പെട്ടതിനാല്‍ ഖത്തറില്‍ നിന്നു വേദി മാറ്റുമെന്ന ആശങ്ക പരന്നിട്ടുണ്ട്. ഫിഫ ചട്ടങ്ങളുടെ ആര്‍ട്ടിക്കിള്‍ 85 പ്രകാരം വേദി മാറ്റണമെന്നാണ് സൗദി സഖ്യത്തിന്റെ ആവശ്യം.

ഒരുക്കങ്ങള്‍ നടത്തുന്നു

ഒരുക്കങ്ങള്‍ നടത്തുന്നു

ഖത്തറിന് അലങ്കാരമായിരുന്നു ലോകക്കപ്പ് ഫുട്‌ബോള്‍ മല്‍സരങ്ങള്‍ക്ക് വേദിയായി തിരഞ്ഞെടുക്കപ്പെട്ടു എന്നത്. ഇതിനായി അവര്‍ ഏറെ കാലത്തെ ഒരുക്കങ്ങള്‍ നടത്തിവരികയാണ്. അതിനിടെയാണ് പാര വരുന്നത്.

ഫിഫക്ക് അധികാരമുണ്ട്

ഫിഫക്ക് അധികാരമുണ്ട്

അടിയന്തര ഘട്ടങ്ങളില്‍ നേരത്തെ തീരുമാനിച്ച വേദി മാറ്റാന്‍ ഫിഫക്ക് അധികാരം നല്‍കുന്ന ചട്ടങ്ങള്‍ നിലവിലുണ്ട്. ഈ ചട്ടങ്ങള്‍ ഖത്തറിന്റെ കാര്യത്തില്‍ വിനിയോഗിക്കണമെന്നാണ് ആവശ്യം. ഖത്തറില്‍ മല്‍സരം നടന്നാല്‍ തങ്ങള്‍ നിസ്സഹകരിക്കുമെന്നും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.

സൗദി സഖ്യം കത്ത് അയച്ചോ

സൗദി സഖ്യം കത്ത് അയച്ചോ

അതേസമയം, ഇത്തരമൊരു കത്ത് സൗദി സഖ്യം അയച്ചോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. കാരണം പ്രമുഖ മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മാത്രമല്ല, ഫിഫ അധ്യക്ഷന്‍ ജിയാനി ഇന്‍ഫാന്റിനോക്ക് കത്ത് ഇതുവരെ ലഭിച്ചില്ലെന്നാണ് ഫിഫ വൃത്തങ്ങള്‍ പറയുന്നത്.

പിന്നീട് പ്രതികരിക്കാം

പിന്നീട് പ്രതികരിക്കാം

കത്ത് ലഭിച്ച ശേഷം വിഷയത്തില്‍ പ്രതികരിക്കാമെന്ന് ഫിഫ വക്താവ് പറഞ്ഞു. മേഖലയിലെ രാജ്യങ്ങള്‍ ഒന്നടങ്കം വേദിയെ എതിര്‍ത്താല്‍ ചിലപ്പോള്‍ വേദി മാറ്റാന്‍ സാധ്യതയുണ്ട്. ഇത് ഖത്തറിന് സൗദി സഖ്യം നല്‍കുന്ന കനത്ത തിരിച്ചടിയാകും.

സ്റ്റേഡിയങ്ങള്‍ ഒരുങ്ങുന്നു

സ്റ്റേഡിയങ്ങള്‍ ഒരുങ്ങുന്നു

ലോകകപ്പ് മല്‍സരങ്ങള്‍ക്ക് വേണ്ടിയുള്ള സ്റ്റേഡിയങ്ങള്‍ ഖത്തറില്‍ ഒരുങ്ങുകയാണ്. പല വേദികളുടെയും നിര്‍മാണം അന്തിമഘട്ടത്തിലാണ്. എന്നാല്‍ അടിയന്തര സാഹചര്യം ചൂണ്ടിക്കാട്ടി ഫിഫ നിലപാട് മാറ്റിയാല്‍ ഖത്തറിന് കോടികളുടെ നഷ്ടമാകും. ഇത് നിയമ നടപടികളിലേക്ക് നീങ്ങും.

അറിഞ്ഞിട്ടുണ്ടെന്ന് ഖത്തര്‍

അറിഞ്ഞിട്ടുണ്ടെന്ന് ഖത്തര്‍

അതേസമയം, സൗദി സഖ്യം ഇത്തരം നീക്കം നടത്തുന്നതായി അറിഞ്ഞിട്ടുണ്ടെന്ന് ഖത്തര്‍ ഭരണകൂടം അറിയിച്ചു. എന്നാല്‍ ഫിഫയുടെ ഭാഗത്തുനിന്ന് യാതൊരു അറിയിപ്പും തങ്ങള്‍ ലഭിച്ചിട്ടില്ലെന്നും ഖത്തറില്‍ ഫുട്‌ബോള്‍ മല്‍സരത്തിന് വേണ്ടി രൂപീകരിച്ച സമിതി വ്യക്തമാക്കി. സൗദിയുമായി അടുപ്പമുള്ള അമേരിക്കന്‍ ഉപദേശകരും വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.

English summary
The Gulf states trying to force Qatar to change political course have given their strongest hint yet that they plan to expel Qatar from the Gulf Cooperation Council, the regional trade and security group.
Please Wait while comments are loading...