കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിനാ ദുരന്തം,10 മലയാളികളെ കാണാനില്ല,അപകടത്തില്‍ ദുരൂഹത

  • By Sruthi K M
Google Oneindia Malayalam News

മിന: ഹജ്ജ് തീര്‍ത്ഥാടനത്തിനിടെ മക്കയിലുണ്ടായ ദുരന്തത്തില്‍ പത്ത് മലയാളികളെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. കോഴിക്കോട്, കൊല്ലം ജില്ലകളില്‍ നിന്നുള്ളവരെയാണ് കാണാതായത്. കോഴിക്കോട് ഫറൂഖ് സ്വദേശി മുനീറും കുടുംബത്തെയും, കൊല്ലം കടയ്ക്കല്‍ സ്വദേശി അബ്ദുള്‍കലാമും കുടുംബത്തെയുമാണ് കാണാതായിരിക്കുന്നത്. ഇവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

അതേസമയം, മരിച്ചവരില്‍ മൂന്ന് മലയാളികളും ഉള്‍പ്പെടുന്നുവെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും മലയാളികള്‍ മരിച്ചിട്ടില്ലെന്നാണ് ഹജ്ജ് മിഷന്റെ പട്ടിക വ്യക്തമാക്കുന്നത്. ഒരു മലയാളിക്ക് പരിക്കേറ്റതായാണ് വിവരം. ആയിശുമ്മ മര്യാദന്‍ എന്ന സ്ത്രീയുടെ പേരാണ് പരിക്കേറ്റ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഒടുവില്‍ വന്ന റിപ്പോര്‍ട്ട് അനുസരിച്ച് 14 ഇന്ത്യക്കാര്‍ മരിച്ചതായാണ് വിവരം.

hajj

ഇതില്‍ ഒന്‍പത് ഗുജറാത്തികളും രണ്ടു തമിഴ്‌നാട്, ത്സാര്‍ഖണ്ഡ് സ്വദേശികളും ഒരു മഹാരാഷ്ട്രകാരനുമാണ് ഉള്‍പ്പെടുന്നത്. ലക്ഷദ്വീപ് സ്വദേശിയായ റലിയദ്ദിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഹജ്ജ് കര്‍മ്മത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് 717 പേരാണ് ദുരന്തത്തിനിരയായത്. 863പേര്‍ക്ക് പരിക്കേറ്റതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

hajj

അതേസമയം അപകടത്തില്‍ ദുരൂഹത നിലനില്‍ക്കുന്നുണ്ട്. സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണത്തിന് സൗദി മന്ത്രാലയം ഉത്തരവിട്ടു. അപകടത്തില്‍ മരിച്ചവരില്‍ കൂടുതല്‍പേരും ഇറാനികളാണ്. സൗദി ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തമില്ലായ്മയാണ് ദുരന്തത്തിനു കാരണമെന്ന് ഇറാന്റെ വിദേശകാര്യ സഹമന്ത്രി ഹുസൈന്‍ ആമിര്‍ അബ്ദൊള്ളാഹിയാന്‍ പറഞ്ഞു.

saudi-accident

എന്നാല്‍, തിരക്ക് നിയന്ത്രിക്കുന്നതിനായി നല്‍കിയ നിര്‍ദ്ദേശങ്ങള്‍ തീര്‍ത്ഥാടകര്‍ പാലിക്കാത്തതാണ് അപകടത്തിന് കാരണമായതെന്നാണ് സൗദി മന്ത്രി ഖാലിദ് അല്‍ ഫലിഹ് പറഞ്ഞത്. കല്ലേറ് കര്‍മം കഴിഞ്ഞ് ജംറയിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടാകുന്നത്.

English summary
In streaming ribbons of white, great masses of Muslim pilgrims made their way between cities of air-conditioned tents toward the next stop on their holy tour of Mecca in Saudi Arabia.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X