കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ ആപ്പുകള്‍ നിങ്ങള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടോ? എങ്കില്‍ സൂക്ഷിക്കണം

Google Oneindia Malayalam News

ന്യൂയോർക്ക്: ആൻഡ്രോയിഡ് മാൽവെയർ, ഫിഷിംഗ്, ആഡ്‌വെയർ ആപ്പുകളുടെ ഒരു കൂട്ടം ഗൂഗിളിൻറെ പ്ലേ സ്റ്റോറിൽ നുഴഞ്ഞു കയറിയതായി റിപ്പോർട്ട്. നിരവധിപേർ തെറ്റിദ്ധരിക്കപ്പെട്ട് ആപ്പുകൾ ഫോണിലേക്ക് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. ഇതുവരെ 20 ലക്ഷത്തോളം പേർ തെറ്റിദ്ധരിക്കപ്പെട്ട് ഈ ആപ്പുകൾ സ്വന്തം ഫോണിൽ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ഡോ. വെബ് ആൻറിവൈറസാണ് ഇത്തരത്തിലുള്ള ആപ്പുകളെ കണ്ടെത്തിയത്. ഈ ആപ്പുകൾ ഉപയോഗപ്രദമായ യൂട്ടിലിറ്റികളും സിസ്റ്റം ഒപ്റ്റിമൈസറുകൾ തുടങ്ങിയ വിഭാഗങ്ങളിൽ വരുന്ന ആപ്പുകളാണ്. എന്നാൽ യഥാർത്ഥത്തിൽ ഫോണിൽ മാൽവെയറിന് കയറാൻ ഇടം ഉണ്ടാക്കുക. ഉപയോക്താവിൻറെ അനുവാദം ഇല്ലാതെ പരസ്യങ്ങൾ കാണിക്കുക, ഫോൺ വിവരങ്ങൾ ചോർത്തുക പോലുള്ള വലിയ ചോർത്തലുകളാണ് ഈ ആപ്പുകൾ നടത്തുന്നത്.

Malware app new

ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാതെ പോകല്ലേ! കേരളപോലീസ് പറയുന്നുക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാതെ പോകല്ലേ! കേരളപോലീസ് പറയുന്നു

ഇത്തരത്തിലുള്ള ആപ്പുകളുടെ ഉദാഹരണമായി ഡോ. വെബ് ചൂണ്ടികാട്ടുന്നത് ട്യൂബ് ബോക്സ് (TubeBox) എന്ന ആപ്പാണ്.ഒരു ദശലക്ഷം ഡൗൺലോഡുകൾ ഈ ആപ്പിന് ലഭിച്ചിട്ടുണ്ട്. ഞെട്ടിപ്പിക്കുന്ന കണ്ടെകത്തൽ ഉണ്ടായിട്ടും ഈ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ ഉണ്ടെന്നാണ് ഡോ. വെബ് പറയുന്നത്. ശരിക്കും ഉപയോക്താവിനെ പരസ്യം കാണിച്ച് പണം ഉണ്ടാക്കുന്നതാണ് ഈ ആപ്പ് എന്നാണ് കണ്ടെത്തൽ.

ആധാര്‍ കാര്‍ഡിലെ വിലാസം എങ്ങനെ മാറ്റും, മാറ്റാന്‍ എത്ര രൂപ ചിലവാകും; വിശദമായി അറിയാംആധാര്‍ കാര്‍ഡിലെ വിലാസം എങ്ങനെ മാറ്റും, മാറ്റാന്‍ എത്ര രൂപ ചിലവാകും; വിശദമായി അറിയാം

ട്യൂബ് ബോക്സ് ആപ്പിൽ വീഡിയോകളും പരസ്യങ്ങളും കാണുന്നതിന് റിവാർഡുകൾ ആപ്പ് വാഗ്ദാനം ചെയ്യുന്നു. എന്നാൽ ഒരിക്കലും ഉപയോക്താവിന് കിട്ടുന്ന റിവാർഡുകൾ ക്യാഷ് ലഭിക്കുകയും ഇല്ല. ലഭിച്ച റിവാർഡുകൾ എടുക്കാൻ നോക്കുമ്പോൾ പലതരം പ്രശ്നങ്ങൾ കാണിക്കും...

ഏതെങ്കിലും ഉപയോക്താവ് ആപ്പിൽ പറഞ്ഞിട്ടുള്ള എല്ലാ രീതികളും കടന്നാലും റിവാർഡ് പറഞ്ഞ പണം ലഭിക്കില്ലെന്നാണ് ഡോ. വെബ് ഗവേഷകർ പറയുന്നത്. പരസ്യങ്ങൾ കാണുകയും ആപ്പ് ഡവലപ്പർമാർക്ക് വരുമാനം ഉണ്ടാക്കുകയും ചെയ്യുന്നതിനുള്ള ഒരു തന്ത്രമാണ് ഈ ആപ്പ് എന്നാണ് ഗവേഷകർ പറയുന്നത്.

2022 ഒക്ടോബറിൽ Google Play-യിൽ പ്രത്യക്ഷപ്പെട്ടതും എന്നാൽ നീക്കം ചെയ്തതുമായ മറ്റ് ആഡ്‌വെയർ ആപ്പുകൾ ഇവയാണ്: ബ്ലൂടൂത്ത് ഡിവൈസ് ഓട്ടോ കണക്ട് (ബിടി ഓട്ടോകണക്റ്റ് ഗ്രൂപ്പ്) ബ്ലൂടൂത്ത് & വൈഫൈ & യുഎസ്ബി ഡ്രൈവർ
വോളിയം, മ്യൂസിക് ഇക്വലൈസർ (ബിടി ഓട്ടോകണക്‌ട് ഗ്രൂപ്പ്)
ഫാസ്റ്റ് ക്ലീനർ & കൂളിംഗ് മാസ്റ്റർ (ഹിപ്പോ VPN LLC)

English summary
Have these malware apps installed on your phone? malware apps have infiltrated the Google Play Store
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X