കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തരകൊറിയയുടെ ആണവപരീക്ഷണങ്ങൾക്ക് കടിഞ്ഞാണിട്ട് അമേരിക്ക; ഇനി ഭീഷണി വിലപോകില്ല, കാരണം...

ഉത്തരകൊറിയൻ ആണവായുധ ഭീഷണി നിലനിൽക്കുന്ന ഹവായ് ദ്വീപിൽ പ്രതിരോധ പ്രവർത്തനം ശക്തമാക്കി.

  • By Ankitha
Google Oneindia Malayalam News

ഹവായ്: ഉത്തരകൊറിയയുടെ നീക്കം മുതലെടുത്തു അമേരിക്കയുടെ നീക്കം. ഉത്തരകൊറിയൻ ആണവായുധ ഭീഷണി നിലനിൽക്കുന്ന ഹവായ് ദ്വീപിൽ പ്രതിരോധ പ്രവർത്തനം ശക്തമാക്കി. ഇതിന്റെ ഭാഗമായി 30 വർഷം പഴക്കമുള്ള ആണവ മുന്നറിയിപ്പു തിരിച്ചറിയാനുള്ള സിഗ്നൽ സംവിധാനം പുനഃസ്ഥാപിക്കും. അമേരിക്കയുടെ സമ്മർദ്ദത്തെ തുടർന്നുള്ള യുഎന്നിന്റെ ഉപരോധ നടപടിക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി ഉത്തരകൊറിയ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഹവായ് ദ്വീപിൽ സുരക്ഷാ നടപടികൾ ശക്തമാക്കിയത്. ഇതു ഉത്തരകൊറിയയെ ചൊടിപ്പിക്കുമെന്നതിൽ സംശയമില്ല.

സൈന്യത്തിന്റെ കളികൾ നടക്കില്ല, റോഹിങ്ക്യൻ ജനങ്ങൾക്ക് തിരിച്ചറിയൽ കാർഡ്, ഇനി തൊട്ടാൽ പണികിട്ടുംസൈന്യത്തിന്റെ കളികൾ നടക്കില്ല, റോഹിങ്ക്യൻ ജനങ്ങൾക്ക് തിരിച്ചറിയൽ കാർഡ്, ഇനി തൊട്ടാൽ പണികിട്ടും

korea

കുറച്ചു നാളുകളായി അമേരിക്കയുടെ വെല്ലുവിളികൾ ഉത്തരകൊറിയ മൗനം പാലിക്കുകയാണ്. കൂടാതെ കുറച്ചു നാളുകളായി അണവപരീക്ഷണം നിർത്തി വച്ചിരിക്കുകയാണ്. ഉത്തരകൊറിയൻ ഏകാധിപതി കിങ് ജോങ് ഉൻ അസുഖ ബാധിതനാണെന്നു തരത്തിലുളള വാർത്തകൾ പ്രചരിക്കുന്നുമുണ്ട്.

ഡൊണാള്‍ഡ് ട്രംപിന്‍റെ മകള്‍ ഇവാങ്ക ഇന്ത്യയിൽ; ആഗോള സംരംഭക ഉച്ചകോടിയിൽ പങ്കെടുക്കുംഡൊണാള്‍ഡ് ട്രംപിന്‍റെ മകള്‍ ഇവാങ്ക ഇന്ത്യയിൽ; ആഗോള സംരംഭക ഉച്ചകോടിയിൽ പങ്കെടുക്കും

30വർഷം പഴക്കമുള്ള സിഗ്നലുകൾ പുനഃസ്ഥാപിക്കും

30വർഷം പഴക്കമുള്ള സിഗ്നലുകൾ പുനഃസ്ഥാപിക്കും

ഉത്തരകൊറിയയുടെ ആണവഭീഷണി നിലനിൽക്കുന്ന അമേരിക്കൻ നിയന്ത്രണത്തിലുള്ള ദ്വീപാണ് ഹവായ് ദ്വീപ്. ഉത്തരകൊറിയയെ പ്രതിരോധത്തിലാക്കുവനായി 30 വർഷം പഴക്കമുളള ആണവായുധ സിഗ്നൽ പുനഃസ്ഥാപിക്കാനാണ് അമേരിക്ക തയ്യാറാവുന്നത്. ഈ ഡിസംബർ 1 ന് പരീക്ഷണാടിസ്ഥാനത്തിൽ സൈറനുകൾ മുഴക്കുമെന്ന് ഹവായ് എമർജൻസി മനേജ്മെന്റ് ഏജൻസി അറിയിച്ചിട്ടുണ്ട്.

എല്ലാ മാസവും പരീക്ഷണം

എല്ലാ മാസവും പരീക്ഷണം

എല്ലാ മാസത്തിലും സിഗ്നൽ സംവിധാനം പരീക്ഷിക്കുമെന്ന് ഹവായ് എമർജൻസ് മനേജ്മെന്റ് ഏജൻസി അറിയിച്ചിട്ടുണ്ട്. സൈറൺ മുഴക്കി 10 മിനിട്ടിനകം ജനങ്ങൾ സുരക്ഷിത കേന്ദ്രങ്ങളിൽ എത്തിച്ചേരണം. വളരെ പെട്ടെന്നു തന്നെ ഈ സംവിധാനവുമായി ജനങ്ങൾ പൊരുത്തപ്പെടണമെന്നുള്ള നിർദേശവും അധികൃതർ നൽകിയിട്ടുണ്ട്. ഹവായ് ദ്വീപുകളില്‍ ആക്രമണമുണ്ടായേക്കാമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണിപ്പോള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയത്.

 ജനങ്ങളുടെ സുരക്ഷ

ജനങ്ങളുടെ സുരക്ഷ

ആണവാക്രമണങ്ങളിൽ നിന്ന് ജനങ്ങളെ രക്ഷപ്പെടുത്തുകയാണ് സുരക്ഷസംവിധാനങ്ങൾ കൊണ്ട് ലക്ഷ്യമിടുന്നതെന്നു ഹവായ് എമർജൻസി മനേജ്മെന്റ് ഏജൻസി അറിയിച്ചിട്ടുണ്ട്. ഈ സംവിധാനത്തിലൂടെ 90 ശതമാനം ആളുകളും അണവപരീക്ഷണങ്ങളെ അതിജീവിക്കാൻ സാധിക്കുമെന്നു അധികൃതർ അറിയിച്ചിട്ടുണ്ട്.

ഉത്തരകൊറിയ്ക്കെതിരെ ഉപരോധം

ഉത്തരകൊറിയ്ക്കെതിരെ ഉപരോധം

അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചുകൊണ്ടുള്ള ഉത്തരകൊറിയയുടെ ആണവ പരീക്ഷണത്തിനെതിരെ ഐക്യരാഷ്ട്രസഭ ഉപരോധം ഏർപ്പെടുത്തിയിരുന്നു. രാജ്യത്തിനെതിരെ എത്ര വലിയ ഉപരോധം ഏർപ്പെടുത്തിയാവും തളരില്ലെന്നും അതിനെതിരെ ശക്തമായി തന്നെ തിരിച്ചടിക്കുമെന്നും ഉത്തരകൊറിയൻ ഏകാധിപതി കിങ് ജോങ് ഉൻ അറിയിച്ചിരുന്നു.

ആണവ അന്തർവാഹിനിയുടെ നിർമ്മാണം

ആണവ അന്തർവാഹിനിയുടെ നിർമ്മാണം

ഉത്തരകൊറിയൻ നാവിക കേന്ദ്രത്തിൽ ബാലിസ്റ്റിക് മിസൈൽ വഹിക്കാൻ ശേഷിയുള്ള അന്തർവാഹിനി പണിപ്പുരയിലാണ്. യുഎസിനെ ലക്ഷ്യമിട്ട് ഉത്തരകൊറിയയുടെ അണവായുധ നിർമ്മാണവയും പരീക്ഷണങ്ങളും ലോകരാജ്യങ്ങൾക്കിടയിൽ ആശങ്ക ഉയർത്തുന്നതിന് പിന്നാലെയാണ് ആണവായുധം വഹിക്കാൻ ശേഷിയുള്ള അന്തർവാഹനിയുടെ നിർമ്മാണം. 38 നോർത്ത് വെബ്സൈറ്റാണ് ഇതു സംബന്ധമായ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

English summary
Hawaii this week will resume monthly statewide testing of its Cold War-era nuclear attack warning sirens for the first time in about 30 years, in preparation for a potential missile launch from North Korea, emergency management officials said on Monday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X