കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പേരിന് നീളം കൂടി.... എത്രയെന്നോ?

  • By Soorya Chandran
Google Oneindia Malayalam News

ഹവായ്: പേരിന്റെ നീളം കൂടിയതുകൊണ്ട് ദുരിതമനുഭവിക്കുന്ന ഒരു സ്ത്രീയുണ്ട്.നമ്മുടെ നാട്ടിലല്ല. അങ്ങ് അമേരിക്കയിലെ ഹവായ് ദ്വീപില്‍. വലിയ ജനാധിപത്യവാദികളും പുരോഗമനക്കാരുമൊക്കെയാണെങ്കിലും, ഹവായ് ഭരണകൂടം ഈ സ്ത്രീയെ ബുദ്ധിമുട്ടിച്ചില്ലെന്ന് പറയാനാവില്ല.

നമ്മള്‍ ഇന്ത്യക്കാരെ പോലെയല്ലല്ലോ അമേരിക്കയില്‍. അവിടെ ഒരാളുടെ പേരിന് മൂന്ന് ഭാഗങ്ങളുണ്ടാകും. ഫസ്റ്റ് നെയിം, മിഡില്‍ നെയിം പിന്ന് ലാസ്റ്റ് നെയിം. ജാനിസ് ലോകെലാനി എന്ന സ്ത്രീയുടെ മൂന്നാം പേരാണ് ഇവിടെ പ്രശ്‌നമുണ്ടാക്കിയത്.

ID Card

മെയില്‍ഓണ്‍ലൈന്‍ എന്ന ഓണ്‍ലൈന്‍ വാര്‍ത്താ വെബ്‌സൈറ്റാണ് ജാനിസിന്റെ കഥ പുറത്തുകൊണ്ടുവന്നിട്ടുള്ളത്.
ജാനിസിന്റെ ലാസ്റ്റ് നെയിമില്‍ 36 ഇംഗ്ലീഷ് അക്ഷരങ്ങളുണ്ട് എന്നതാണ് പ്രശ്‌നം. ആ പേര് മലയാളത്തില്‍ എഴുതിയാല്‍ ഏതാണ്ട് ഇങ്ങനെ ഇരിക്കും. കിയാനൈക്കുകാവ്കഹിഹുലീകഹൗനാലേ. ഇംഗ്ലീഷിലാണെങ്കില്‍ ഇങ്ങനേയും.Keihanaikukauakahihuliheekahaunaele

സത്യത്തില്‍ ജാനിസിന്റെ ഭര്‍ത്താവിന്റെ കുടംബപ്പേരാണ് ഇത്. പക്ഷേ തിരിച്ചറിയല്‍ കാര്‍ഡിലും മറ്റ് പല രേഖകളിലും ഇത്രയും വലിയ പെരെഴുതാന്‍ സ്ഥലം കാണില്ല. അങ്ങനെ വന്നപ്പോള്‍ ജാനിസും അധികൃതരും തമ്മിലുള്ള പ്രശ്‌നം തുടങ്ങി. അവര്‍ അവസാന നാമത്തെ ചുരുക്കാന്‍ തുടങ്ങി. തന്റെ ഭര്‍ത്താവിനേയും കുടുംബത്തേയും അപമാനിക്കുയാണ് ഉദ്യോഗസ്ഥര്‍ ചെയ്തതെന്നായി ജാനിസ്.

കഴിഞ്ഞ 20 വര്‍ഷമായി രണ്ട് തിരിച്ചറിയില്‍ രേഖകളാണ് ഇവരുടെ കയ്യില്‍ ഉള്ളത്. ഒന്ന് തിരിച്ചറിയില്‍ കാര്‍ഡും മറ്റൊന്ന് ഡ്രൈവിങ് ലൈസെന്‍സും. കുടുംബപ്പേരിന്റെ ചുരുക്കെഴുത്തുമാത്രമാണ് ഡ്രൈവിങ് ലൈസെന്‍സില്‍ ഉള്ളത്. ഫസ്റ്റ് നെയിമും സെക്കന്റ് നെയിമും പൂര്‍ണമായി അധികൃതര്‍ ഒഴിവാക്കി.

പ്രശ്‌നം മനസ്സിലാക്കിയ അധികൃതര്‍ തിരിച്ചറിയില്‍ കാര്‍ഡില്‍ മുഴുവന്‍ പേരും വെക്കാന്‍ സമ്മതിച്ചു.പക്ഷേ ഇപ്പോള്‍ അതിന്റെ കാലാവധി കഴിഞ്ഞുപോയി. പുതിയ കാര്‍ഡിലാണെങ്കില്‍ ഡ്രൈവിങ് ലൈസെന്‍സില്‍ ഉള്ളതുപോലെത്തന്നെയാണ് പേര് അച്ചടിച്ചിരിക്കുന്നത്.

വെറുതെയിരിക്കാന്‍ പക്ഷേ ജാനിസ് തയ്യാറായില്ല. വീണ്ടും അധികൃതരുമായി ബന്ധപ്പെട്ടു. പക്ഷേ ഇത്തവണ അവിടെ നിന്ന് അത്ര സുഖകരമായ മറുപടിയല്ല ലഭിച്ചത്. കാര്യങ്ങള്‍ എളുപ്പത്തിലാക്കാന്‍ നിങ്ങളുടെ അവസാന നാമം ചുരുക്കുന്നതാണ് നല്ലതെന്നാണ് അധികൃതര്‍ പറഞ്ഞത്.

ട്രാഫിക് പോലീസ് പിടിച്ചാലും, ഏതെങ്കിലും ഓഫീസില്‍ പോയാലും ജാനിസിന് വലിയ പ്രശ്‌നമാണ്. നിങ്ങളുടെ ഫസ്റ്റ് നെയിമും സെക്കന്റ് നെയിമും എവിടെയെന്നാണ് അവര്‍ ചോദിക്കുക എന്ന് ജാനിസ് പറയുന്നു. ഇത് മാത്രമല്ല ഇവരുടെ ദു:ഖം. മരിച്ചുപോയ ഭര്‍ത്താവിന്റേതെന്ന് പറയാന്‍ അവര്‍ പേരിനോട് ചേര്‍ത്തുവച്ചിരിക്കുന്നത് അദ്ദേഹത്തിന്റെ കുടുംബപ്പേരാണ്. അതിനെയാണ് ഇപ്പോള്‍ അധികൃതര്‍ നശിപ്പിക്കുന്നത്.

English summary
Hawaiian woman hits out at ' state bullies' who have told her to trim her 36 LETTER last name because it doesn't fit on ID car.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X