കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്ന് മാസം പെയ്യേണ്ട മഴ 20 മിനിറ്റിൽ; സ്പെയിനിൽ ദുരിതപെയ്ത്ത് !! വെള്ളപ്പൊക്കം,കനത്ത നാശം

Google Oneindia Malayalam News

മഴയിൽ മുങ്ങിയ തെരുവുകൾ, തകർന്നടിഞ്ഞ വീടുകൾ, വെള്ളത്തിൽ ഒലിച്ച് പോകുന്ന കാറുകൾ.. സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ് ഈ വീഡിയോകളും ചിത്രങ്ങളും. എന്നാൽ ഞെട്ടിപ്പിക്കുന്ന ഈ ദൃശ്യങ്ങൾ കേരളത്തിൽ നിന്നോ മുംബൈയിൽ നിന്നോ അസമിൽ നിന്നുളളതോ അല്ല. സ്പെയിനിലെ സെവില്ലേ മേഖലയിലെ എസ്റ്റേപ്പ ഗ്രാമത്തിൽ നിന്നാണ്. മൂന്ന് മാസം പെയ്യേണ്ട മഴ വെറും 20 മിനിറ്റിൽ പെയ്തതോടെയാണ് ഗ്രാമം വെള്ളത്തിൽ മുങ്ങിയത്.

Recommended Video

cmsvideo
Heavy Rainfall And Hail Storms Cause Flash Flooding In Seville | Oneindia Malayalam
വെള്ളത്തിനടയിൽ

വെള്ളത്തിനടയിൽ

ചൊവ്വാഴ്ചയാണ് ഗ്രാമത്തിൽ ഇടിമിന്നലോട് കൂടി മഴ തകർത്ത് പെയ്തത്. ദൃശ്യങ്ങളിൽ ഞൊടിയിടയിൽ മഴയിൽ വീട് തകരുന്നതും കുത്തിയൊലിച്ച് വന്ന വെള്ളത്തിൽ കാറുകൾ ഒഴുകി പോകുന്നതും കൂട്ടിയിടിക്കുന്നതും കാണാം. മറ്റൊരു വീഡിയോയിൽ വെള്ളം തെരുവിലേക്ക് ഇരച്ചി കയറി സകലതും വെള്ളത്തിനടിയിൽ ആവുന്നതും കാണാം. സ്പെയിനിലെ പ്രളയം ഏറ്റവും കൂടുതൽ ബാധിച്ച പ്രദേശങ്ങളിലൊന്നായി മാറിയിരിക്കുകയാണ് എസ്റ്റെപ്പ.

 ആദ്യം യെല്ലോ അലർട്ട്

ആദ്യം യെല്ലോ അലർട്ട്

സ്പെയിനിന്റെ കലാവസ്ഥ വകുപ്പ് തിങ്കളാഴ്ച മുതൽ സെവില്ലെയിലെ സിയറ സർ പ്രദേശത്ത് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. എന്നാൽ വൈകീട്ട് നാല് മണിയോടെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, പ്രദേശവാസികൾ പറഞ്ഞു. പ്രളയസാഹചര്യങ്ങൾ നേരിടാൻ ദുരിതബാധിത പ്രദേശങ്ങളിലേക്ക് അടിയന്തര സേവനങ്ങൾ അയച്ചിട്ടുണ്ട്. ഇടതടവില്ലാത്ത മഴ ഹെറേറയിലും കോർഡോബ പ്രവിശ്യയുടെ ചില ഭാഗങ്ങളിലും തലസ്ഥാന നഗരം ഉൾപ്പെടെയുള്ള പ്രദേശങ്ങളിലും കനത്ത നാശം വിതച്ചിട്ടുണ്ട്.

 കേരളത്തിലെ പ്രളയം

കേരളത്തിലെ പ്രളയം

സാധാരണ ഇന്ത്യയിലാണ് മഴക്കാലത്ത് ഇത്തരം ദുരിതക്കാഴ്ചകൾ കാണാറുള്ളത്. പ്രത്യേകിച്ച് മഹാരാഷ്ട്ര, കേരള, ബിഹാർ, അസം തുടങ്ങിയ സംസ്ഥാനങ്ങളിൽ. ലക്ഷക്കണക്കിന് ആളുകളാണ് മഴക്കെടുത്തിക്ക് ഇരയാകുന്നത്.
ഒരുമാസം കൊണ്ട് പെയ്യേണ്ട മഴ മൂന്ന് ദിവസം തിമിർത്ത് പെയ്തതോടെയാണ് 2019 ൽ കേരളം പ്രളയത്തിൽ മുങ്ങിയത്.

 ജല ബോംബ്

ജല ബോംബ്

വലിയ അളവില്‍ മഴ പെയ്യുന്നതു മൂലം ഭൂമിയില്‍ ഒറ്റയടിക്ക് വെള്ളമിറങ്ങി അത് ജലബോംബ് പോലെ രൂപപ്പെടുന്നുവെന്നും ഇതാണ് ഉരുള്‍പൊട്ടല്‍ പോലുള്ള വന്‍ ദുരന്തങ്ങള്‍ ഉണ്ടാകാന്‍ കാരണമായതുമെന്നുമാണ് അന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടിയത്. ഇക്കുറിയും കേരളത്തിൽ കനത്ത മഴയാണ്.

 10 ദിവസം ലഭിച്ചത്

10 ദിവസം ലഭിച്ചത്

ഓഗസ്റ്റ് മാസത്തിൽ മുഴുവൻ ദിവസങ്ങളിലും ലഭിക്കേണ്ട മഴയെക്കാൾ കൂടുതലാണ് കഴിഞ്ഞ 10 ദിവസം കൊണ്ട് സംസ്ഥാനത്ത് പെയ്തത്. 426.7 മില്ലീമീറ്റർ മഴയായിരുന്നു കാലാവസ്ഥ വകുപ്പ് ഓഗസ്റ്റ് മാസത്തിൽ പ്രവചിച്ചിരുന്നത്.ആദ്യ പത്ത് ദിവസം കൊണ്ട് മാത്രം ഈ പരിധി മറികടന്നു.ഇത്തവണ ശക്തമായ മഴ പെയ്തത് ഓഗസ്റ്റ് 7-10 വരെ നാല് ദിവസമാണ്.

കാലവർഷക്കെടുതി

കാലവർഷക്കെടുതി

ഈ ദിവസങ്ങളിൽ ആകെ ലഭിച്ചത് 287. 3 മില്ലീമീറ്റർ മഴയാണ്. അതേസമയം കഴിഞ്ഞ രണ്ട് വർഷത്തെ പ്രളയ ദിവസങ്ങളിൽ ലഭിച്ചതിനെക്കാൾ കുറവ് മഴയാണ് ഈ വർഷം ലഭിച്ചത്. ഇതുവരെ ഇന്ത്യയിൽ കാലവർഷക്കെടുതിയിൽ 134 പേരാണ് മരിച്ചത്.

English summary
Heavy rain hits in streets of Spain's Seville
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X