Get Updates
Get notified of breaking news, exclusive insights, and must-see stories!

മഴയില്‍ മുങ്ങി യുഎഇ!!!

അബുദാബി/ദുബായ്: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ കാലത്ത് മുതല്‍ ആരംഭിച്ച മഴയില്‍ വ്യാപകമായ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ശക്തമായ കാറ്റിന്റെ അകമ്പടിയോടെ പെയ്ത മഴ ഏറ്റവും കൂടുതല്‍ നാശം വിതച്ചത് അബുദാബിയിലായിരുന്നു. ശക്തമായ കാറ്റില്‍ കൂറ്റന്‍ കെട്ടിടങ്ങളിലെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു.

rain-5

പല ഭാഗങ്ങളിലും മരങ്ങള്‍ കടപുഴകി വീണു. പ്രധാന റോഡുകളില്‍ വെള്ളം കയറിയതിനാല്‍ ഗതാഗതം പൂര്‍ണ്ണമായും സ്തംഭിച്ചു.

uaerain-4

തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്ന സ്ഥലങ്ങളിലെ ചില താല്‍ക്കാലിക താമസ കേന്ദ്രങ്ങളുടെ മേല്‍ക്കൂരകള്‍ ശക്തമായി കാറ്റില്‍ പറന്നുപോയി. ഓഫീസുകള്‍ക്കും കെട്ടിടങ്ങള്‍ക്കും പുറത്തുള്ള പാര്‍ക്കിംങ് ഷെഡ്ഡുകളും കാറ്റില്‍ തകര്‍ന്നു.

uaerain

അബുദാബി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനവും ശക്തമായ മഴയെ തുടര്‍ന്നു നിര്‍ത്തിവെക്കേണ്ടി വന്നു. ഇവിടെ ഇറങ്ങേണ്ട ചില വിമാനങ്ങളും വഴി തിരിച്ചുവിട്ടു. ദുബായില്‍ ചില മെട്രോ സ്‌റ്റേഷനുകളില്‍ മഴവെള്ളം കയറി. റോഡുകളില്‍ വെള്ളം കയറിയതിനാല്‍ നിരവധി വാഹനങ്ങള്‍ പല സ്ഥലങ്ങളിലും കുടുങ്ങി കിടക്കുകയാണ്.

uaerain-1

വൈകുന്നേരത്തോടെ മഴ കുറഞ്ഞുവെങ്കിലും രാജ്യത്ത് ശക്തമായ തണുപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. നിരവധി വാഹനപകടങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മഴ ഷാര്‍ജയുടെ ചില ഭാഗങ്ങളില്‍ മാത്രമാണ് ശക്തമായി പെയ്തത്. എങ്കിലും മൂടിക്കെട്ടിയ അന്തരീക്ഷം തുടരുന്നു.

uaerain-2

വാഹനം ഓടിക്കുന്നവര്‍ കടുത്ത ജാഗ്രത പാലിക്കണമെന്ന് പോലീസും ബന്ധപ്പെട്ട വകുപ്പുകളും അറിയിക്കുന്നുണ്ട്. വേഗത കുറച്ച് ക്യത്യമായി അകലം പാലിച്ച് മാത്രമെ വാഹനം ഓടിക്കാന്‍ പാടുള്ളുവെന്നാണ് പോലീസിന്റെ മുന്നറിയിപ്പ്.

uaerain-3

രാജ്യത്തെ എല്ലാ സ്‌കൂളുകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+