Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്‌നാക്‌സ് വാങ്ങാന്‍ കടയിലെത്തിയപ്പോള്‍ മോഹം; ഉടന്‍ എടുത്തു ലോട്ടറി, യുവാവിന് അടിച്ചത് കോടികള്‍

വാഷിംഗ്ടണ്‍: ലോട്ടറി വാങ്ങുന്നത് സ്വപ്‌നത്തില്‍ പോലും ഇല്ലാതിരുന്ന ഒരാള്‍ക്ക് ലോട്ടറിയടിക്കുക. ഇങ്ങനൊരു മഹാഭാഗ്യത്തിന് ഉടമയായിരിക്കുകയാണ് ഒരു യുഎസ്സുകാരന്‍ പയ്യന്‍. വെറും പതിനെട്ട് വയസ്സിനുള്ളില്‍ ഇയാളെ കാത്തിരിക്കുന്നത് കോടികളാണ്. സാധാരണ ലോട്ടറിയില്‍ ഒരു താല്‍പര്യവും ഇല്ലാതിരിക്കുന്നവര്‍ ലോട്ടറി എടുക്കുന്ന പതിവില്ല.

ചിലപ്പോള്‍ ചില്ലറയില്ലാത്തത് കൊണ്ട് നമ്മള്‍ ലോട്ടറി ടിക്കറ്റ് എടുത്തെന്നും വരാം. അത്തരത്തിലൊരു കാര്യമാണ് ഈ പയ്യനും ചെയ്തത്. എന്നാല്‍ ഈ കുട്ടിക്ക് ലോട്ടറി എടുക്കേണ്ടി വന്നിരിക്കുകയാണ്. അതുമൊരു പ്രത്യേക സാഹചര്യത്തില്‍. അതാണ് ഈ കുട്ടിയുടെ തലവരെ മാറ്റിയത്. വിശദമായ വിവരങ്ങളിലേക്ക്.....

1

image credit: North Carolina Education Lottery

പതിനെട്ടുകാരന് താന്‍ എന്തിനാണ് ലോട്ടറി എടുത്തതെന്ന് പോലും കൃത്യമായി അറിയില്ല. രണ്ട് ലക്ഷം യുഎസ് ഡോളറാണ് ഇവര്‍ക്ക് സമ്മാനമായി കിട്ടിയിരിക്കുന്നത്. ഒരു യാത്രയ്ക്കിടെ ലഘുഭക്ഷണം എന്തെങ്കിലും വാങ്ങാനായി ഒരു കടയില്‍ കയറിയതാണ് ഈ യുവാവ്. അത് തന്റെ ജീവിതത്തെ തന്നെ മാറ്റിമറിക്കുമെന്ന് ഈ പയ്യന്‍ ഒരിക്കലും കരുതിയില്ല. താന്‍ എന്തിനാണ് ലോട്ടറി എടുത്തതെന്ന് അറിയില്ലെന്നാണ് കോഡി പ്ലെമണ്‍സ് എന്ന പതിനെട്ടുകാരന്‍ പയ്യന്‍ പറയുന്നത്.

2

ഇതിന് മുമ്പ് വെറും രണ്ട് തവണ മാത്രമാണ് കോഡി ലോട്ടറി എടുത്തിട്ടുള്ളത്. അതുകൊണ്ട് വലിയ താല്‍പര്യമൊന്നും ലോട്ടറി എടുക്കുന്ന കാര്യത്തില്‍ കോഡിക്കുണ്ടായിരുന്നില്ല. എന്നാല്‍ ഒരു യാത്രയ്ക്കിടെ എല്ലാം മാറുകയായിരുന്നു. നോര്‍ത്ത് കരോലിനയിലെ ആര്‍ഡനിലെ നിവാസിയാണ് കോഡി. യാത്രയ്ക്കിടെ മാര്‍ഷലിലുള്ള പെട്രോള്‍ സ്‌റ്റേഷനില്‍ കോഡി വണ്ടിയൊന്ന് നിര്‍ത്തിയിരുന്നു. കാറിന് ഇന്ധനം അടിക്കാനും, ഒപ്പം ലഘുഭക്ഷണം എന്തെങ്കിലും വാങ്ങാനുമായിരുന്നു കോഡി വന്നത്. ഒരിക്കല്‍ പോലും മൂന്നാം തവണ ടിക്കറ്റ് എടുക്കണമെന്ന് കോഡി കരുതിയിരുന്നില്ല.

3

പക്ഷേ ഭാഗ്യം കോഡിയെ അവിടെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ആ സമയം ഭക്ഷണം വാങ്ങുക എന്ന ഒറ്റകാര്യം മാത്രമാണ് എന്റെ മനസ്സിലുണ്ടായിരുന്നത്. പക്ഷേ ആ നിമിഷം എന്റെ മനസ്സില്‍ തോന്നിയ കാര്യം കൊണ്ട് ഒരു ടിക്കറ്റ് വേഗത്തില്‍ എടുക്കുകയായിരുന്നു. അതും ഇന്‍സ്റ്റന്റ് ലോട്ടറിയാണ് എടുത്തത്. സാധാരണ ഗ്യാസ് സ്‌റ്റേഷനുകളില്‍ താന്‍ എന്തെങ്കിലും കുടിക്കാനോ, കഴിക്കാനോ വാങ്ങാന്‍ മാത്രമാണ് ഗ്യാസ് സ്‌റ്റേഷനുകളില്‍ വാഹനം നിര്‍ത്താറുള്ളതെന്ന് കോഡി പറയുന്നു. അന്ന് പക്ഷേ കോഡിയുടെ ഭാഗ്യ ദിവസമായിരുന്നിരിക്കണം.

4

ഇന്തോനേഷ്യയിലെ 'കേരളത്തിലേക്ക്' ഒരു ട്രിപ്പ് ആയാലോ; കാഴ്ച്ചകള്‍ ഒരുപാടുണ്ട്, മറക്കരുത് ഈ സ്ഥലങ്ങള്‍

സാധാരണ ചെയ്യാത്തൊരു കാര്യം അന്ന് എന്തിനാണ ചെയ്തതെന്ന് പോലും അറിയില്ല. ആ ടിക്കറ്റ് എന്തിന് വാങ്ങി, ആ ചിന്ത എങ്ങനെ വന്നുവെന്ന് ഇപ്പോഴും ഓര്‍ത്തെടുക്കാനാവുന്നില്ല. എന്തുകൊണ്ട് ലോട്ടറി വാങ്ങിക്കൂടാ എന്നായിരുന്നു ഞാന്‍ ആലോച്ചിരുന്നത്. വേറൊന്നും മനസ്സിലുണ്ടായിരുന്നില്ല. അവിടെ വെച്ച് തന്നെ സ്‌ക്രാച്ച് ചെയ്ത് നോക്കിയിരുന്നു. ആകെ ഞാന്‍ അന്തം വിട്ടുപോയി. ഇത്രയും വലിയൊരു തുക ആദ്യമായിട്ടാണ് കാണുന്നത്. ഇങ്ങനൊരു നേട്ടം എനിക്ക് വിശ്വസിക്കാന്‍ പോലും സാധിച്ചില്ലെന്ന് കോഡി പറയുന്നു.

5

ഇത് താന്‍ എടുക്കുന്ന വെറും മൂന്നാമത്തെ ലോട്ടറിയാണ്. അതില്‍ തന്നെ ഇങ്ങനൊരു നേട്ടം വിശ്വസിക്കാന്‍ പോലും സാധിക്കുന്നില്ലെന്ന് കോഡി പറയുന്നു. അതേസമയം ഒരു കോടി 65 ലക്ഷം രൂപയാണ് കോഡിക്ക് സമ്മാനമായി കിട്ടുന്നത്. ഈ പണം തന്റെ സമ്പാദ്യത്തിലേക്ക് മാറ്റി വെക്കാനാണ് കോഡിയുടെ തീരുമാനം. അതേസമയം ലോട്ടറിയില്‍ കോടീശ്വരന്‍മാരായ പലരും ഈ തീരുമാനത്തെ അഭിനന്ദിക്കുന്നുണ്ട്. പലരും പണം ധൂര്‍ത്തുകൊണ്ട് ഇല്ലാതാക്കുകയാണ് ചെയ്യാറുള്ളത്. സമ്പാദിച്ച് വെക്കുന്നതിലേക്ക് ആര്‍ക്കും താല്‍പര്യം കാണിക്കാറില്ല. കോഡിയുടെ തീരുമാനം വലിയ നേട്ടങ്ങള്‍ക്ക് കാരണമാകുമെന്നും ഇവര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+