ആദ്യം അടിച്ചത് കാർ, വർഷങ്ങൾക്ക് ശേഷം ദമ്പതികൾക്ക് ലോട്ടറി അടിച്ചത് കോടികൾ വിലയുള്ള വീട്
വീട് എന്നത് എല്ലാവരുടേയും സ്വപ്നമാണ്. ഈ ദമ്പതികളുടെ ആ ആഗ്രഹം ലോട്ടറിയിലൂടെ നടപ്പായിരിക്കുകയാണ്. വീട് തന്നെയാണ് ഇവർക്ക് ലോട്ടറിയായി അടിച്ചത്. സാസ്കിലെ സിൽട്ടണിൽ നിന്നുള്ള ദമ്പതികൾക്കാണ് വീട് ലഭിച്ചത്. 1.5 മില്യൺ ഡോളറിന്റെ പുതിയ വീടാണ് ഈ ദമ്പതികൾ സ്വന്തമാക്കിയത്. ഹോസ്പിറ്റൽസ് ഓഫ് റെജീന ഫൗണ്ടേഷന്റെ (HRF) ഗ്രാൻഡ് പ്രൈസ് ആണ് ഈ ദമ്പതികൾ നേടിയത്.
ഇവർ മുമ്പ് തന്നെ ലോട്ടറി എടുക്കുന്നവരാണ്. പതിറ്റാണ്ടുകൾക്ക് മുമ്പ് എച്ച്ആർഎഫ് ലോട്ടറിയുടെ തുടക്കം മുതൽ ദമ്പതികൾ ടിക്കറ്റ് വാങ്ങുന്നുണ്ട്. അവർ ഒരിക്കൽ ഒരു ടെലിവിഷൻ സമ്മാനമായി നേടിയിരുന്നു, ഇപ്പോൾ ഒരുപാട് ടെലിവിഷൻ ഉള്ള വീട് തന്നെ സമ്മാനമായി ഇവർക്ക് സ്വന്തമായി. ബർഗെസ് ആശുപത്രിയിൽ ജോലി ചെയ്യാറുണ്ടായിരുന്നുവെന്നും ലോട്ടറിയിലൂടെ സമാഹരിച്ച പണം ആരോഗ്യ സംരക്ഷണത്തിനായി പോകുന്നു എന്നതിൽ സന്തുഷ്ടയാണെന്നും യുവതി പറഞ്ഞു.

ബുധനാഴ്ച രാവിലെയാണ് അവൾ ആദ്യമായി ഷോ ഹോമിലേക്ക് കയറിയത്. ഏർലി ബേർഡ് നറുക്കെടുപ്പിലെ വിജയികൾക്ക് 100,000 ഡോളറും ബോണസ് നറുക്കെടുപ്പിലെ വിജയികൾക്ക് 80,000 ഡോളറും HRF കൈമാറി. എർലി ബേർഡ് നറുക്കെടുപ്പിൽ റാൻഡിയും ഷാരോൺ സിലാഗിയും 100,000 ഡോളർ നേടി, എച്ച്ആർഎഫ് ഹോം ലോട്ടറിയിൽ കാർല ഫോഷെസാറ്റോ 80,000 ഡോളർ ബോണസ് സമ്മാനം നേടി.
ഇതുപോലെ നേരത്തേയും ഒരാൾക്ക് വീട് സ്വന്തമായി ലഭിച്ചിരുന്നു. അദ്ദേവും കുടുംബവും വാടക വീട്ടിfലായിരുന്നു താമസിച്ചിരുന്നത്. അപ്പോഴാണ് ഇവലർക്ക് ലോട്ടറിയിലൂടെ വലിയൊരു വീട് സ്വന്തമായത്. മകളെ ക്ലാസിന് കൊണ്ടുപോകും വഴി ഭാര്യയാണ് തങ്ങൾക്ക് വീട് സമ്മനാമായി അടിച്ചെന്ന് അറിയിച്ചത്. ഇങ്ങനെ നിരവധിപേർക്ക് ലോട്ടറിയിലൂടെ ഭാഗ്യം തേടിവന്നിട്ടുണ്ട്.
ബാറിലേക്ക് പോകും വഴി ലോട്ടറി എടുത്ത ആൾക്ക് കോടികളാണ് സ്വന്തമായത്. അതുപോലെ പോലെ തന്നെ യാത്ര പോയ ദമ്പതികളെക്കാത്തും വലിയൊരു ഭാഗ്യം മറഞ്ഞിരിന്നിരുന്നു. യാത്ര പോകും വഴിയാണ് ഒരാൾ വെള്ളം കുടിക്കാൻ കാർ നിർത്തിയത്. അപ്പോഴാണ് ഇവർ ഒരു ലോട്ടറി എടുത്തത്.
അങ്ങനെ ലോട്ടറി എടുത്ത് വീട്ടിലേക്ക് പോകുംവഴിയാണ് ഭാര്യ ഫലം നോക്കുന്നത്. അവർക്കാണ് സമ്മാനമടിച്ചത്. വളരെ സന്തോഷത്തിൽ ഇക്കാര്യം പറയുന്നതിന് മുമ്പ് ഭർത്താവ് ആ ലോട്ടറി ചുരുട്ടി കാറിന്റെ വിന്റോയിലൂടെ പുറത്തിട്ടിരുന്നു. അയാൾ ആകെ ടെൻഷനിലായിരുന്നു. പക്ഷേ ഭാഗ്യവശാല്ഡ ഭാര്യ ലോട്ടറി എടുത്തുവെച്ചിരുന്നു.












Click it and Unblock the Notifications