കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വരന്‍: മേയര്‍, വധു: ചീങ്കണ്ണി; വിചിത്രം ഈ വിവാഹം, സോഷ്യല്‍ മീഡിയയില്‍ വൈറല്‍

Google Oneindia Malayalam News

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയില്‍ കഴിഞ്ഞ ദിവസം ഒരു വിവാഹം നടന്നു. ഒരു വിവാഹത്തിന് എന്താണിത്ര പ്രത്യേകത എന്നല്ലേ?. പറയാം. മേയറുടെ വിവാഹമാണ് കഴിഞ്ഞ ദിവസം നടന്നത്. വധു ആരാണ് എന്നുള്ളതാണ് ഇതിലെ കൗതുകമുണര്‍ത്തുന്ന കാര്യം.

ചീങ്കണ്ണിയെയാണ് മേയര്‍ വധുവായി സ്വീകരിച്ചിരിക്കുന്നത്. സാന്‍ പെദ്രോ മേയര്‍ വിക്ടര്‍ ഹ്യൂഗോ സോയാണ് ആചാരത്തിന്റെ ഭാഗമായി ചീങ്കണ്ണിയെ വധുവാക്കിയത്. പ്രകൃത്യാലുള്ള ആചാരത്തിന്റെ ഭാഗമായി ഒരു പ്രത്യേക സമുദായമാണ് ഇത്തരം വിവാഹം ആചരിക്കുന്നത്.

cheenkanni

പരമ്പരാഗത വെളുത്ത വിവാഹ വസ്ത്രം ധരിപ്പിച്ച്, വധുവിനെ പോലെ അണിയിച്ചൊരുക്കിയാണ് ചീങ്കണ്ണിയെ വിവാഹവേദിയിലേക്ക് എത്തിച്ചത്. മേളത്തിന്റേയും വാദ്യഘോഷങ്ങളോടെയും അകമ്പടിയോടെ ഗ്രാമവീഥിയിലൂടെയാണ് വധുവിനെ ആനയിച്ച് എഴുന്നള്ളിച്ചത്.

തെരുവിലൂടെ നടക്കുമ്പോള്‍ മേയര്‍ വധുവിനെ കൈകളില്‍ എടുത്താണ് കൊണ്ടുപോയത്. മേയര്‍ വധുവിനെ ചുംബിച്ചതോടെയാണ് വിവാഹം ചടങ്ങ് പൂര്‍ണമായത്. ഉമ്മ വെക്കുമ്പോള്‍ തിരിച്ച് കടിക്കാതിരിക്കാന്‍ ചീങ്കണ്ണിയുടെ വായ കൂട്ടി കെട്ടിയ നിലയിരുന്നു. വിചിത്രമായ ഈ വിവാഹ ചടങ്ങിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ഷഫ്‌നയാണ്...സാരിയിലാണ്...ചുമ്മാ പൊളിക്കുകയാണ്...; വൈറല്‍ ചിത്രങ്ങള്‍

പ്രകൃതി കനിയാനുള്ള പ്രാര്‍ഥന എന്ന നിലയിലാണ് മേയറുടെ സമുദായത്തിന്റെ വിശ്വാസ പ്രകാരം ചീങ്കണ്ണിയെ വിവാഹം കഴിച്ചത്. ഒക്‌സാ എന്ന സ്ഥലത്താണ് ഈ വിചിത്രമായ വിവാഹം അരങ്ങേറിയിരിക്കുന്നത്. ചീങ്കണ്ണിയെ ഭൂമിയുടെ പ്രതിനിധി എന്ന നിലയിലാണ് മേയറുടെ സമുദായം ആദരിക്കുന്നത്.

മേയറും ചീങ്കണ്ണിയും വിവാഹിതരാകുമ്പോള്‍ മനുഷ്യനും ദൈവവും ഒന്നിക്കുന്നു എന്നാണ് ഇവരുടെ വിശ്വാസം. ഈ വിവാഹ പ്രകാരം ആവശ്യത്തിന് മഴ ലഭിക്കാനും ഭക്ഷണം ലഭിക്കാനും നദിയില്‍ ആവശ്യത്തിന് മത്സ്യമുണ്ടാകാനും തങ്ങള്‍ പ്രകൃതിയോട് പ്രാര്‍ഥിക്കുന്നു എന്നാണ് ഈ സമുദായത്തിലെ അംഗങ്ങള്‍ പറയുന്നത്.

'ഇവിടെ നിന്ന് പോയാല്‍ ബ്ലെസ്ലിയ്ക്ക് വേറെ ലോകമുണ്ട്, അപ്പോള്‍ അവന്‍ മാറും'; ദില്‍ഷ പറയുന്നു'ഇവിടെ നിന്ന് പോയാല്‍ ബ്ലെസ്ലിയ്ക്ക് വേറെ ലോകമുണ്ട്, അപ്പോള്‍ അവന്‍ മാറും'; ദില്‍ഷ പറയുന്നു

ഏഴ് വയസ് പ്രായമുള്ള ചീങ്കണ്ണി ദൈവത്തിന്റെ പ്രതിനിധിയാണ് എന്നാണ് ഇവരുടെ വിശ്വാസം. ചീങ്കണ്ണിയെ വിവാഹം കഴിക്കുന്ന പാരമ്പര്യം ഹിസ്പാനിക് കാലഘട്ടത്തിന് മുമ്പുള്ള നൂറ്റാണ്ടുകള്‍ മുതല്‍ ഒക്സാക്ക സംസ്ഥാനത്തിലെ ചോണ്ടല്‍, ഹുവേ എന്നീ തദ്ദേശീയ സമൂഹങ്ങളില്‍ നടക്കുന്നുണ്ട്.

ഭൂമിമാതാവിനെ പ്രതിനിധീകരിക്കുന്ന ഒരു ദേവതയാണ് ഉരഗം എന്ന് വിശ്വസിക്കപ്പെടുന്നു. 'ഇത് എനിക്ക് വളരെയധികം സന്തോഷം നല്‍കുന്നു, എന്റെ വേരുകളില്‍ അഭിമാനിക്കുന്നു. ഇത് വളരെ മനോഹരമായ ഒരു പാരമ്പര്യമാണ്, വിവാഹം സംഘടിപ്പിച്ച ഗോഡ് മദര്‍ എലിയ എഡിത്ത് അഗ്വിലര്‍ റോയിട്ടേഴ്സിനോട് പറഞ്ഞു.

English summary
here is the real reason behind the Mexican mayor married to alligator
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X