Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓറിയോ ബിസ്‌കറ്റ് ഹലാല്‍ അല്ലേ? പന്നിക്കൊഴുപ്പ് ചേര്‍ക്കുന്നുണ്ടോ..? വിശദീകരണവുമായി യുഎഇ

അബുദാബി: ഓറിയോ ബിസ്‌ക്കറ്റ് ഹലാല്‍ അല്ല എന്ന തരത്തിലുള്ള പ്രചരണങ്ങളില്‍ പ്രതികരണവുമായി യു എ ഇ അധികൃതര്‍. കഴിഞ്ഞ കുറെ ദിവസങ്ങളായി ഓറിയോ ബിസ്‌ക്കറ്റില്‍ പന്നിക്കൊഴുപ്പും മദ്യവും അടങ്ങിയിട്ടുണ്ട് എന്നും ഇത് മുസ്ലീങ്ങള്‍ നിഷിദ്ധമായ ഭക്ഷണമാണ് എന്നുമുള്ള തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പ്രചരണം ഉണ്ടായിരുന്നു. ഇതിലാണ് വിശദീകരണവുമായി യു എ ഇ അധികൃതര്‍ രംഗത്തെത്തിയിരിക്കുന്നത്.

അബുദാബി അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി അതോറിറ്റി ആണ് പ്രചരണത്തിന്റെ സത്യാവസ്ഥ വെളിവാക്കി രംഗത്തെത്തിയിരിക്കുന്നത്. ഓറിയോ ബിസ്‌ക്കറ്റില്‍ ആല്‍ക്കഹോള്‍ കണ്ടന്റും പന്നിക്കൊഴുപ്പും അടങ്ങിയിട്ടുണ്ടെന്ന പ്രചാരണം വ്യാജമാണ് എന്നാണ് അബുദാബി അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി അതോറിറ്റി അറിയിക്കുന്നത്. പ്രചരണങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല എന്നും അബുദാബി അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി അതോറിറ്റി അറിയിച്ചു.

1

ഓറിയോ ബിസ്‌ക്കറ്റുകള്‍ ഹലാല എന്നും ബിസ്‌ക്കറ്റില്‍ മൃഗങ്ങളില്‍ നിന്നുള്ള ചേരുവകളും ഗ്രീസും കൊഴുപ്പും അടങ്ങിയിട്ടുണ്ട് എന്നുമായിരുന്നു പ്രചരണം. ഇത് ശ്രദ്ധയില്‍പെട്ടതോടെയാണ് അധികാരികള്‍ ഓറിയോ ബിസ്‌ക്കറ്റുകള്‍ പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതിന് ശേഷമാണ് അബുദാബി അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി അതോറിറ്റി വിശദീകരണവുമായി രംഗത്തെത്തിയത്.

2

ഓറിയോ ബിസ്‌ക്കറ്റില്‍ മൃഗങ്ങളില്‍ നിന്നുള്ള ചേരുവകളോ ഗ്രീസും കൊഴുപ്പും പോലുള്ള വസ്തുക്കളോ അടങ്ങിയിട്ടില്ല എന്നാണ് ഭക്ഷ്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഓറിയോ ബിസ്‌ക്കറ്റിന്റെലബോറട്ടറി പരിശോധനയില്‍ ഇത്തരം പ്രചാരണങ്ങളെ സാധൂകരിക്കുന്ന ഫലങ്ങളൊന്നും തന്നെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല എന്നും യു എ ഇ അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. യു എ ഇ വിപണിയില്‍ അബുദാബി അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ നിരീക്ഷണം ശക്തമാണ്.

3

ആവശ്യമെങ്കില്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കുമെന്നും ഹലാല്‍ അല്ലാത്തതും അനുമതിയില്ലാത്തതുമായ ഉല്‍പ്പന്നങ്ങള്‍ നീക്കം ചെയ്യുമെന്നും അബുദാബി അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി അതോറിറ്റി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇറക്കുമതി ചെയ്യുന്നതും വ്യാപാരം ചെയ്യുന്നതുമായ എല്ലാ ഭക്ഷണങ്ങളും രാജ്യത്തെ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങളും അംഗീകൃത സ്‌പെസിഫിക്കേഷനുകളും ഉറപ്പാക്കുന്നുണ്ട് എന്നും അവ നടപടിക്രമങ്ങള്‍ക്ക് വിധേയമാണെന്നും മന്ത്രാലയം സ്ഥിരീകരിച്ചു.

4

അമേരിക്കന്‍ കമ്പനിയായ മൊണ്ടെലെസ് ഇന്റര്‍നാഷണല്‍ നിര്‍മ്മിക്കുന്നതാണ് ഓറോയി ബിസ്‌ക്കറ്റുകള്‍. ഇവയില്‍ ഹലാല്‍ അല്ലാത്ത ചേരുവകള്‍ അടങ്ങിയിട്ടുണ്ടെന്ന് തെളിയിക്കുന്ന കാര്യങ്ങളൊന്നുമില്ല എന്നും അബുദാബി അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി അതോറിറ്റി അറിയിച്ചു. അതേസമയം ഓറിയോസ് ലോകമെമ്പാടും ലഭ്യമായതിനാല്‍, കമ്പനി അതിന്റെ ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ ബാഹ്യ ഏജന്‍സികള്‍ മുഖേന ഔട്ട്‌സോഴ്‌സ് ചെയ്യുന്നുവെന്ന് മൊണ്ടെലെസ് പറഞ്ഞു.

5

മൊണ്ടെലെസിന് മിഡില്‍ ഈസ്റ്റില്‍ സൗദി അറേബ്യയിലും ബഹ്റൈനിലും ഉല്‍പ്പാദന സൗകര്യങ്ങളുണ്ട്. ഓരോ വിപണികള്‍ക്കും അനുസരിച്ച് തങ്ങള്‍ ഉല്‍പ്പന്നത്തില്‍ മാറ്റം വരുത്താറുണ്ട് എന്നും മൊണ്ടലെസ് അറിയിച്ചു. യുഎസിലും കാനഡയിലും ഉള്‍പ്പെടെ മറ്റിടങ്ങളില്‍ ബിസ്‌കറ്റുകളില്‍ ഹലാല്‍ സാക്ഷ്യപ്പെടുത്തിയിട്ടില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+