• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ചോളപ്പാടത്ത് അടിയന്തര ലാന്‍ഡിംഗ്; 233 ജീവന്‍ രക്ഷിച്ച ഹീറോ 'പൈലറ്റ്'

മോസ്‌കോ: 233 യാത്രക്കാരുമായി പറന്ന വിമാനം ചോളപ്പാടത്ത് അടിയന്തിരമായി ലാന്‍ഡിംഗ് നടത്തിയ പൈലറ്റിന് പ്രശംസയുമായി റഷ്യക്കാര്‍. മോസ്‌കോയുടെ തെക്കുകിഴക്ക് ദിശയിലുള്ള പ്രാന്തപ്രദേശത്താണ് വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തിയത്. റഷ്യന്‍ വിമാനമായ യുറല്‍ എയര്‍ലൈന്‍സ് എയര്‍ബസ് 321ന്റെ പൈലറ്റാണ് അതി സാഹസികമായി ഇടിച്ചിറക്കി യാത്രക്കാരുടെ ജീവന്‍ രക്ഷിച്ചത്. 23 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും ആരും കൊല്ലപ്പെട്ടിട്ടില്ലെന്നതാണ് ആശ്വാസകരമായ കാര്യം. വിമാനത്തിന്റെ എഞ്ചിനുകള്‍ തകരാറിലായിട്ടുണ്ട്.

മുന്നാറിലെ പുഴയോര കയ്യേറ്റങ്ങൾക്ക് കർശന നിയന്ത്രണം; കെട്ടിടങ്ങൾ പൊളിച്ചു നീക്കുമെന്ന് രേണു രാജ്മുന്നാറിലെ പുഴയോര കയ്യേറ്റങ്ങൾക്ക് കർശന നിയന്ത്രണം; കെട്ടിടങ്ങൾ പൊളിച്ചു നീക്കുമെന്ന് രേണു രാജ്

സുക്കോവ്‌സ്‌കി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 1 കിലോമീറ്റര്‍ (0.62 മൈല്‍) അകലെ വിമാനം ഇറക്കിയ സംഭവത്തെ 'റാമെന്‍സ്‌കിന് മുകളിലുള്ള അദ്ഭുതമെന്ന്' സ്‌റ്റേറ്റ് ടെലിവിഷന്‍ വിശേഷിപ്പിച്ചു. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതര പരുക്കേറ്റതായി ഇന്റര്‍ഫാക്‌സ് വാര്‍ത്താ ഏജന്‍സി അറിയിച്ചു. 'ലാന്‍ഡിംഗ് ഗിയറില്ലാതെ തകരാറിലായ വിമാനം സമര്‍ത്ഥമായി ധാന്യ വയലില്‍ ലാന്‍ഡു ചെയ്യുകയായിരുന്നു. 233 പേരുടെ ജീവന്‍ രക്ഷിച്ച പൈലറ്റ് ഡാമിര്‍ യൂസുപോവിനെ 'ഹീറോ' എന്ന് കൊംസോമോള്‍സ്‌കായ പ്രാവ്ദ ടാബ്ലോയിഡും പ്രശംസിച്ചു. 2009ല്‍ ഹഡ്സണ്‍ നദിയില്‍ ഒരു ലാന്‍ഡിംഗ് നടത്തിയ യുഎസ് എയര്‍വേയ്സ് ഫ്‌ലൈറ്റ് 1549 മായി ചിലര്‍ ഈ സംഭവത്തെ താരതമ്യപ്പെടുത്തി.

എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തുമ്പോള്‍ എഞ്ചിനുകള്‍ ഓഫ് ചെയ്തതായും ലാന്‍ഡിംഗ് ഗിയര്‍ അപ് ചെയ്തതായും റഷ്യയിലെ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ വക്താവ് എലീന മിഖായേവ പറഞ്ഞു. പറന്നുയര്‍ന്നതിനുശേഷം ഭയപ്പെടുത്തുന്ന രീതിയില്‍ വിമാനം വിറയ്ക്കാന്‍ തുടങ്ങിയതായി സ്റ്റേറ്റ് ടെലിവിഷന്‍ നടത്തിയ അഭിമുഖത്തില്‍ ഒരു യാത്രക്കാരന്‍ പ്രതികരിച്ചു. 'അഞ്ച് സെക്കന്‍ഡുകള്‍ക്ക് ശേഷം, വിമാനത്തിന്റെ വലതുവശത്തുള്ള ലൈറ്റുകള്‍ മിന്നാന്‍ തുടങ്ങി, അവിടെ കത്തുന്ന ഗന്ധം ഉണ്ടായിരുന്നു. തുടര്‍ന്ന് വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ എല്ലാവരും ഓടി രക്ഷപ്പെട്ടു,' അദ്ദേഹം പറഞ്ഞു.

2014 ല്‍ റഷ്യ പിടിച്ചടക്കിയ ഉപദ്വീപായ ക്രിമിയയിലെ സിംഫെറോപോളിലേക്ക് പറക്കാനിരിക്കുകയായിരുന്നു വിമാനം. 1991 ലെ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷം സുരക്ഷാ ആശങ്കകള്‍ റഷ്യയുടെ എയര്‍ലൈന്‍ വ്യവസായത്തെ ബാധിച്ചിട്ടുണ്ട്, എന്നിരുന്നാലും അന്താരാഷ്ട്ര റൂട്ടുകളില്‍ പ്രത്യേകിച്ചും അടുത്ത കാലത്തായി മാനദണ്ഡങ്ങള്‍ കുത്തനെ ഉയര്‍ന്നതായി പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

English summary
Hero pilot saves 233 people after lands in corn field
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X