കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലെബനീസ് പ്രധാനമന്ത്രിയുടെ രാജി സൗദിയ്ക്കെതിരെ വാളോങ്ങി ഹിസ്ബുള്ള- ഭരണഘടനാവിരുദ്ധമെന്ന്..

Google Oneindia Malayalam News

ബെയ്‌റൂട്ട്: ലെബനൺ പ്രധാനമന്ത്രി രാജിവെച്ച സംഭവത്തില്‍ സൗദിയ്‌ക്കെതിരെ ഹിസ്ബുള്ള തലവന്‍. സഅദ് ഹരീരിയെ സൗദിയില്‍ തടങ്കലില്‍ വച്ചിരിക്കുകയാണെന്നും അദ്ദേഹത്തെ നിര്‍ബന്ധിച്ച് രാജി വെപ്പിച്ചതാണെന്നും രാജി ഭരണഘടനാവിരുദ്ധമാണെന്നുമുള്ള ആരോപണങ്ങളാണ് ലെബനണിലെ ഹിസ്ബുള്ള തലവന്‍ ഹസ്സന്‍ നസ്രല്ല ഉന്നയിക്കുന്നത്. വെള്ളിയാഴ്ച ബെയ്‌റൂട്ടില്‍ വച്ചായിരുന്നു നസ്രല്ലയുടെ പ്രസ്താവന. ലെബനണില്‍ പ്രതിസന്ധി സൃഷ്ടിക്കാനുള്ള സൗദിയുടെ തന്ത്രങ്ങളുടെ ഭാഗമാണ് ഇതെന്നും ഹസ്സന്‍ നസറല്ല ആരോപിക്കുന്നു. സൗദിയില്‍ നിന്ന് രാജി പ്രഖ്യാപിച്ച ഹരീരി രാജ്യത്തേയ്ക്ക് മടങ്ങാത്തതും ആശങ്കയ്ക്ക് വകനല്‍കുന്നതാണ്.

സൗദി- ലബനണ്‍ ബന്ധത്തില്‍ പൊട്ടിത്തെറി! സൗദി പൗരന്മാര്‍ക്ക് ലെബനന്‍ വിടാന്‍ കര്‍ശന നിര്‍ദേശംസൗദി- ലബനണ്‍ ബന്ധത്തില്‍ പൊട്ടിത്തെറി! സൗദി പൗരന്മാര്‍ക്ക് ലെബനന്‍ വിടാന്‍ കര്‍ശന നിര്‍ദേശം

ഇന്ത്യയ്ക്ക് മുമ്പില്‍ പാകിസ്താന്‍ മുട്ടുമടക്കി!! കുല്‍ഭൂഷണ് ഭാര്യയെക്കാണാന്‍ അനുമതി, നീക്കത്തിന് പിന്നില്‍!!ഇന്ത്യയ്ക്ക് മുമ്പില്‍ പാകിസ്താന്‍ മുട്ടുമടക്കി!! കുല്‍ഭൂഷണ് ഭാര്യയെക്കാണാന്‍ അനുമതി, നീക്കത്തിന് പിന്നില്‍!!

സൗദി സന്ദര്‍ശനത്തിന് പോയ ലെബനണ്‍ പ്രധാനമന്ത്രി സഅദ് ഹരീരി അപ്രതീക്ഷിത രാജിപ്രഖ്യാപനം നടത്തിയത് ലെബനീസ് രാഷ്ട്രീയത്തെയെന്ന പോലെ പശ്ചിമേഷ്യയെയും ഞെട്ടിച്ചിരുന്നു. ഇറാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹിസ്ബുള്ളയില്‍ നിന്ന് തനിക്ക് ഭീഷണിയുണ്ടെന്ന് കാണിച്ചാണ് ഹരീരി രാജി പ്രഖ്യാപിച്ചത്. കഴിഞ്ഞ ആഴ്ച സൗദിയില്‍ വച്ച് ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഹരീരിയുടെ രാജി പ്രഖ്യാപനം.

ലെബനണിലേയ്ക്ക് മടങ്ങുന്നതിന് വിലക്ക്!

ലെബനണിലേയ്ക്ക് മടങ്ങുന്നതിന് വിലക്ക്!


സഅദ് ഹരീരിയെ ലെസബനണിലേയ്ക്ക് മടങ്ങിപ്പോകുന്നതില്‍ നിന്ന് വിലക്കുന്നത് സൗദി അധികൃതരാണെന്നും ഹരീരിയുടെ രാജി അനധികൃതവും അസാധുവുമാണെന്നും ഹസ്സന്‍ നസറുല്ല ആരോപിക്കുന്നു. സൗദി അറേബ്യ സഹായികളോ ഉപദേശകരോ ഇല്ലാതെ ഹരീരിയെ അടിയന്തിരമായി സൗദിയിലേയ്ക്ക് വിളിപ്പിച്ചത് അദ്ദേഹത്തെ നിര്‍ബന്ധിച്ച് രാജിവെപ്പിക്കുന്നതിന് വേണ്ടിയാണെന്നും രാജി പ്രസ്താവന സൗദി അധികൃതരാണ് എഴുതി നല്‍കിയതെന്നും നസറല്ല ആരോപിക്കുന്നു. സൗദി അറേബ്യ നടത്തിയത്.

ലെബനണില്‍ പ്രതിസന്ധി

ലെബനണില്‍ പ്രതിസന്ധി

സൗദി സന്ദര്‍ശനത്തിന് പോയ പ്രധാനമന്ത്രി സഅദ് ഹരീരി രാജി പ്രഖ്യാപിച്ചത് ലെബനണില്‍ പ്രശ്നങ്ങള്‍ നിലനിന്നിരുന്നു. സൗദിയില്‍ കഴിയുന്ന ഹരീരിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും ലഭ്യമാകാത്ത സാഹചര്യത്തിൽ സൗദിയില്‍ ഹരീരി റിയാദില്‍ വീട്ടുതടങ്കലിലോ തടവിലോ ആണെന്നാണ് സൗദി അധികൃതരെ ഉദ്ധരിച്ച് അല്‍ ജസീറ വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. ഹരീരി ഉടന്‍ സൗദിയില്‍ നിന്ന് ലെബനണിലേയ്ക്ക് മടങ്ങണമെന്നാണ് ഹരീരി തലവനായുള്ള ലെബനണിലെ ഫ്യൂച്ചര്‍ മൂവ്മെന്‍റ് പാര്‍ട്ടി വ്യാഴാഴ്ച ഉന്നയിച്ച ആവശ്യം. പ്രധാനമന്ത്രി തിരിച്ചെത്തിയാല്‍ നിലവിലെ സ്ഥിതിയ്ക്ക് അയവുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

രാജിയ്ക്ക് പിന്നില്‍ ദുരൂഹത

രാജിയ്ക്ക് പിന്നില്‍ ദുരൂഹത

‌ സൗദി സന്ദര്‍ശനത്തിന് പോയ ഹരീരിയുടെ അപ്രതീക്ഷിത രാജിയ്ക്ക് പിന്നിലുള്ള കാരണം കണ്ടെത്തുന്നതിനായി പ്രസി‍ഡന്‍റ് മൈക്കിള്‍ ഓണ്‍ അന്താരാഷ്ട്ര സമൂഹത്തിന്‍റെയും അറബ് ലീഗിന്‍റെയും യുകെ, ചൈന, റഷ്യ, എന്നീ രാജ്യങ്ങളുടേയും സഹായം തേടിയിട്ടുള്ളത്. തനിയ്ക്ക് ഹിസ്ബുള്ളയില്‍ നിന്നുള്ള ഭീഷണിയെത്തുടര്‍ന്നാണ് രാജി പ്രഖ്യാപിക്കുന്നതെന്നാണ് ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഹരീരി നല്‍കിയ സൂചന. എന്നാല്‍ സൗദിയാണ് രാജിയ്ക്ക് പിന്നിലെന്ന വാദമാണ് ഹിസ്ബുള്ള ഉന്നയിച്ചിട്ടുള്ളത്.

ഹരീരിയുടെ രാജി

ഹരീരിയുടെ രാജി


ലെബനണ്‍ പ്രധാനമന്ത്രി സാദ് ഹരീരിയുടെ രാജിയ്ക്ക് ശേഷമാണ് ലെബനണും സൗദിയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന് വിള്ളലേല്‍ക്കുന്നത്. സൗദിയില്‍ അഴിമതി വിരുദ്ധ കമ്മറ്റി മന്ത്രിമാര്‍ക്കും രാജകുമാരന്മാര്‍ക്കുമെതിരെ നടപടി സ്വീകരിച്ചിതിന് പിന്നാലെയാണ് സൗദിയില്‍ വച്ച് ഹരീരി രാജി പ്രഖ്യാപനം നടത്തുന്നത്. രാജിവയ്ക്കുന്നതിന് ഇടയാക്കിയ സാഹചര്യം ഇറാന്‍റെ പിന്തുണയോടെ പ്രവര്‍ത്തിക്കുള്ള ഭീകരസംഘടന ഹിസ്ബുള്ളയില്‍ നിന്നുള്ള ഭീഷണിയാണ് എന്നാണ് ഹരീരി പറഞ്ഞത്. ആദ്യമായാണ് ഇത്തരത്തില്‍ ഒരു രാജ്യത്തിന്‍റെ പ്രധാനമന്ത്രി മറ്റൊരു രാജ്യത്തുവച്ച് രാജിപ്രഖ്യാപനം നടത്തുന്നത്.

റോയിട്ടേഴ്സ് പറയുന്നത്

റോയിട്ടേഴ്സ് പറയുന്നത്

ലെബനീസ് സര്‍ക്കാരിന് സാദ് ഹരീരിയുടെ രാജിയുടെ ഔദ്യോഗിക രേഖകള്‍ ലഭിച്ചിട്ടില്ലെന്ന് മുതിര്‍ന്ന ലെബനീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്സാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ലെബനണ്‍ ഇപ്പോഴും അദ്ദേഹത്തെ പ്രധാനമന്ത്രിയായാണ് കണക്കാക്കുന്നതെന്നും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ലെബനീസ് നേതാക്കള്‍ക്ക് നേരെയുള്ള ആക്രമണത്തിന്‍റെ ഭാഗമാണ് സൗദി ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളെന്നും ലെബനീസ് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ സാദ് ഹരീരി റിയാദില്‍ വീട്ടുതടങ്കലിലാണെന്നുള്ള വാദം നിരസിച്ച് സൗദി തന്ന രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. ‌ സുന്നി രാഷ്ട്രീയ നേതാവായ സാദ് അല്‍ ഹരീരി പ്രധാനമന്ത്രി പഥത്തിലെത്തിയിട്ട് ഒരു വര്‍ഷത്തില്‍ താഴെ മാത്രമേ ആയിട്ടുള്ളൂ. നേരത്തെ 2009ലും 2011ലും പ്രധാനമന്ത്രി അലങ്കരിച്ചിരുന്നു.

 പ്രധാനമന്ത്രിയാണ്

പ്രധാനമന്ത്രിയാണ്


ലബനൺ പ്രധാനമന്ത്രി സഅദ് ഹരീരി രാജിവെച്ചിട്ടില്ലെന്ന് പ്രഖ്യാപിക്കുമെന്നും തങ്ങളുടെ രാഷ്ട്രീയ എതിരാളിയാണെങ്കിലും പ്രധാനമന്ത്രിയാണെന്നും നസറല്ല ചൂണ്ടിക്കാണിക്കുുന്നു. കഴിഞ്ഞ കുുറച്ച് വര്‍ഷങ്ങളായി രാജ്യം സുസ്ഥിരത ആസ്വദിച്ചിരുന്നുവെന്നും ഹസ്സൻ നസറല്ല ചൂണ്ടിക്കാണിക്കുന്നു. സൗദി പൗരത്വമുള്ള ഹരീരി ലെബനണിലേയ്ക്ക് മടങ്ങിവന്നേക്കുമോ എന്നത് സംബന്ധിച്ച് ഇപ്പോഴും ആശങ്കകള്‍ നിലനിൽക്കുന്നുണ്ട്.

 യുഎസ് പിന്തുണ

യുഎസ് പിന്തുണ


റിപ്പബ്ലിക് ഓഫ് ലെബനണിന്റെ പരമാധികാരത്തേയും സ്വാതന്ത്ര്യത്തേയും ശക്തമായി പിന്തുണയ്ക്കുന്ന അമേരിക്ക രാജ്യത്തെ സുസ്ഥിരത ഇല്ലാതാക്കുന്ന ഏത് നീക്കത്തെയും എതിർക്കുന്നുണ്ട്. ലെബനണിലോ പുറത്തോ ഉള്ള പാർട്ടികൾ ഈ അവസരം മുതലെടുത്ത് അഭിപ്രായ ഭിന്നതകൾ ഉണ്ടാക്കാൻ ശ്രമിച്ചാൽ ശക്തമായിത്തന്നെ നേരിടുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സൻ താക്കീത് നൽകിയിട്ടുണ്ട്. ഹരീരിയെ ശക്തനായ പങ്കാളിയായി കാണുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English summary
Lebanon's powerful Hezbollah chief Hassan Nasrallah on Friday accused Saudi Arabia of detaining Prime Minister Saad Hariri and of asking the Shiite movement's arch-foe Israel to launch strikes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X