കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനീസ് സൈന്യം തകര്‍ച്ചയുടെ വക്കില്‍; ആരോഗ്യമുള്ളവര്‍ ഇല്ല, ഇന്ത്യന്‍ സൈനികര്‍ക്ക് പൊട്ടിച്ചിരി

നിരവധി യുവാക്കള്‍ റിക്രൂട്ട്‌മെന്റില്‍ പങ്കെടുക്കുന്നതിന് എത്തുന്നുണ്ട്. പക്ഷേ, അധികപേര്‍ക്കും യോഗ്യതയില്ല. മിക്കയാളുകള്‍ക്കും ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്.

  • By വിശ്വനാഥന്‍
Google Oneindia Malayalam News

ബീജിങ്: ഇന്ത്യയുമായി അതിര്‍ത്തിയില്‍ പോരിന് ഇറങ്ങുന്ന ചൈനീസ് സൈന്യത്തിന് കനത്ത തിരിച്ചടി. സൈന്യത്തിലേക്ക് യോഗ്യതയുള്ളവരെ കിട്ടുന്നില്ല. സൈന്യത്തില്‍ ചേരാനെത്തുന്നവര്‍ക്കൊന്നും മതിയായ ശാരീരിക ക്ഷമതയില്ല. ഇതോടെ റിക്രൂട്ട്‌മെന്റ് നടപടികള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.

ഇന്ത്യയുമായി അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്ന രാജ്യമാണ് ചൈന. മാത്രമല്ല, അയല്‍രാജ്യങ്ങളെ എല്ലാം ഭീഷണിപ്പെടുത്തുന്ന രാജ്യവുമാണ് ചൈന, പാകിസ്താനെ ഒഴികെ. പാകിസ്താന്‍ എന്നും ചൈനയ്‌ക്കൊപ്പമാണ്. ഇന്ത്യക്കെതിരും. പക്ഷേ പുതിയ പ്രതിസന്ധിയില്‍ നിന്ന് എങ്ങനെ കരകയറുമെന്ന് തലപുകഞ്ഞ് ആലോചിക്കുകയാണ് ചൈനീസ് സൈനിക ഉദ്യോഗസ്ഥര്‍.

വാര്‍ഷിക റിക്രൂട്ട്‌മെന്റ്

വാര്‍ഷിക റിക്രൂട്ട്‌മെന്റ്

ചൈനീസ് സൈന്യത്തിന്റെ വാര്‍ഷിക റിക്രൂട്ട്‌മെന്റ് നടക്കുന്ന വേളയാണിത്. ആഗസ്ത് ആദ്യത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ റിക്രൂട്ട്‌മെന്റ് നടപടികള്‍ തുടങ്ങി.

അധികപേര്‍ക്കും യോഗ്യതയില്ല

അധികപേര്‍ക്കും യോഗ്യതയില്ല

നിരവധി യുവാക്കള്‍ റിക്രൂട്ട്‌മെന്റില്‍ പങ്കെടുക്കുന്നതിന് എത്തുന്നുണ്ട്. പക്ഷേ, അധികപേര്‍ക്കും യോഗ്യതയില്ല. മിക്കയാളുകള്‍ക്കും ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്.

പ്രതിസന്ധി ഗുരുതരം

പ്രതിസന്ധി ഗുരുതരം

ചൈനീസ് സൈന്യമായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ പത്രത്തില്‍ തന്നെയാണ് ഇക്കാര്യം വിശദീകരിക്കുന്നത്. രാജ്യം നേരിടുന്ന പ്രതിസന്ധി ഗുരുതരമാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

യുവതലമുറക്ക് അസുഖം

യുവതലമുറക്ക് അസുഖം

യുവതലമുറ അസുഖ ബാധിതരാകുന്നത് ചൈന നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. സൈന്യത്തില്‍ ചേരുന്നതിന് ആവശ്യമായ ശാരീരിക ക്ഷമത റിക്രൂട്ട്‌മെന്റിന് എത്തുന്നവര്‍ക്ക് ഇല്ല.

ഉദ്യോഗസ്ഥരെ ഞെട്ടിച്ചു

ഉദ്യോഗസ്ഥരെ ഞെട്ടിച്ചു

അതുകൊണ്ടുതന്നെ ശാരീരിക ക്ഷമതാ പരീക്ഷയില്‍ പരാജയപ്പെടുന്നവരാണ് ഏറെയും. ഒരു നഗരത്തില്‍ നടന്ന റിക്രൂട്ട്‌മെന്റില്‍ 56.9 ശതമാനം പേരും പരാജയപ്പെട്ടു. ഇത് ചൈനീസ് സൈനിക ഉദ്യോഗസ്ഥരെ ഞെട്ടിച്ചിട്ടുണ്ട്.

ശാരീരിക-കായിക ക്ഷമതാ പരീക്ഷ

ശാരീരിക-കായിക ക്ഷമതാ പരീക്ഷ

എന്നാല്‍ ഏത് നഗരത്തിലാണ് ഇത്രയുമധികം ആളുകള്‍ പരീക്ഷയില്‍ പരാജയപ്പെട്ടതെന്ന് പത്രം വ്യക്തമാക്കുന്നില്ല. ശാരീരിക-കായിക ക്ഷമതാ പരീക്ഷയിലാണ് കൂടുതല്‍ പേര്‍ പരാജയപ്പെടുന്നത്.

രക്തവും മൂത്രവും

രക്തവും മൂത്രവും

രക്തവും മൂത്രവും പരിശോധിച്ചപ്പോള്‍ 17 ശതമാനം പേരും അയോഗ്യരാക്കപ്പെട്ടതായി പത്രം വിശദീകരിക്കുന്നു. 28 ശതമാനം ആളുകളില്‍ അമിതമായ അളവില്‍ യൂറിക് ആസിഡ് കണ്ടെത്തി. ഇത്രയും പേരില്‍ കരളിന് പ്രശ്‌നമുണ്ട്.

മദ്യത്തിന്റെ ഉപഭോഗം വര്‍ധിച്ചു

മദ്യത്തിന്റെ ഉപഭോഗം വര്‍ധിച്ചു

കരള്‍ വീക്കം, വൃക്കയുടെ ശോഷിച്ച പ്രവര്‍ത്തനം എന്നിവ മൂലവും പലരും പരാജയപ്പെട്ടു. വെള്ളം കുടിക്കുന്നത് കുറഞ്ഞതും മദ്യത്തിന്റെ ഉപഭോഗം വര്‍ധിച്ചതുമാണ് മിക്ക ഉദ്യോഗാര്‍ഥികള്‍ക്കും തിരിച്ചടിയായത്.

46 ശതമാനം പേര്‍ക്ക് കാഴ്ച്ചക്കുറവ്

46 ശതമാനം പേര്‍ക്ക് കാഴ്ച്ചക്കുറവ്

ചൈനീസ് യുവാക്കളുടെ ആരോഗ്യം ശോഷിച്ച് വരികയാണെന്നാണ് സൈനിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന. 46 ശതമാനം പേര്‍ക്ക് മതിയായ കാഴ്ചശക്തിയില്ല. ഇലക്ട്രോണിക് ഉപകരണങ്ങളുടെ അമിതമായ ഉപയോഗമാണ് കാഴ്ച മങ്ങാന്‍ കാരണം.

അമിതവണ്ണം തിരിച്ചടി

അമിതവണ്ണം തിരിച്ചടി

20 ശതമാനം യുവാക്കള്‍ പുറത്തായത് അമിതവണ്ണം മൂലമാണ്. അമിതമായ ഭക്ഷണം, വ്യായാമക്കുറവ്, ഏറെ നേരമുള്ള കംപ്യൂട്ടര്‍ ഉപയോഗം എന്നിവയാണ് സൈനിക റിക്രൂട്ട്‌മെന്റില്‍ യുവാക്കള്‍ക്ക് തിരിച്ചടിയായത്.

ബിരുദ വിദ്യാര്‍ഥികളെ തേടി ചൈന

ബിരുദ വിദ്യാര്‍ഥികളെ തേടി ചൈന

ബിരുദ വിദ്യാര്‍ഥികളോട് സൈന്യത്തില്‍ ചേരാന്‍ ചൈന ആവശ്യപ്പെടുന്നുണ്ട്. ഇവരെ ആകര്‍ഷിക്കുന്നതിന് ചൈന പ്രത്യേക പരിപാടികള്‍ ആസൂത്രണം ചെയ്തിരുന്നു. പക്ഷേ, റിക്രൂട്ട്‌മെന്റ് നടത്തിയപ്പോള്‍ ഇതാണ് ഫലം. 70 ശതമാനത്തോളം റിക്രൂട്ട്‌മെന്റ് നടന്നത് കോളജ് തലത്തില്‍ നിന്നാണ്.

എരിയുന്ന അതിര്‍ത്തി

എരിയുന്ന അതിര്‍ത്തി

ഇന്ത്യ, ജപ്പാന്‍, തായ് വാന്‍, ഭൂട്ടാന്‍ തുടങ്ങി അയല്‍രാജ്യങ്ങളുമായെല്ലാം ചൈന അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സൈനിക ജോലിക്ക് യോഗ്യതയില്ലാത്ത യുവാക്കളുടെ എണ്ണം പെരുകിയ വാര്‍ത്തയും വരുന്നത്. ഇത് ചൈനീസ് സൈന്യത്തിന് കനത്ത തിരിച്ചടിയാണ്. അയല്‍രാജ്യങ്ങള്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയുമാണിത്.

English summary
The high failure rate in the physical examination of the annual military recruitment, which began in early August, has drawn attention to the health issues of the young generation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X