വഴക്ക്: അച്ഛനും അമ്മയ്ക്കുമെതിരെ മകള്‍ കോടതിയില്‍
ന്യൂയോര്‍ക്ക്: രക്ഷിതാക്കള്‍ പഠിക്കാന്‍ പണം നല്‍കിയില്ലെങ്കില്‍ മക്കള്‍ എന്ത് ചെയ്യും. പഠിപ്പവിടെ നിര്‍ത്തും എന്നായിരിക്കും ചിലരുടെ മറുപടി. എന്നാല്‍ ന്യൂയോര്‍ക്കില്‍ പതിനെട്ടുകാരിയായ വിദ്യാര്‍ത്ഥിനി ചെയ്തതെന്താണെന്നറിയാമോ. അമ്മയ്ക്കും അച്ഛനുമെതിരെ കോടതിയെ സമീപിച്ചു. അമേരിക്കയിലെ ന്യൂജേഴ്‌സിയിലാണ് സംഭവം.
പഠിക്കാനുള്ള പണം വീട്ടില്‍ നിന്ന് നല്‍കുന്നില്ലെന്ന് കാണിച്ച് റേച്ചല്‍ കാനിങ് എന്ന പെണ്‍കുട്ടിയാണ് രക്ഷിതാക്കള്‍ക്കെതിരെ കോടതിയെ സമീപിച്ചത്. വീട്ടില്‍ മനസമാധാനമില്ലെന്നും ചെവിനുള്ള കാശ് നല്‍കാതെ പീഡിപ്പിക്കുകയാണെന്നും ഇതിനോട് പ്രതികരിച്ചതിന് മാതാപിതാക്കള്‍ തന്നെ വീട്ടില്‍നിന്നും ഇറക്കി വിട്ടെന്നും റേച്ചല്‍ പരാതിയില്‍ ബോധിപ്പയ്ക്കുന്നു.

അതേ സമയം മകള്‍ പറയുന്നത് കള്ളമാണെന്ന് മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കൂടെയായ റേച്ചലിന്റെ പിതാവ് പറഞ്ഞു. അനുസരണക്കേട് കാണിച്ചതിനാണ് മകളോട് വീട്ടില്‍ നിന്നും ഇറങ്ങിപ്പോകാന്‍ പറഞ്ഞത്. വീട്ടിലെ നയമങ്ങളൊന്നും മകള്‍ അനുസരിക്കാറില്ല. ഒരു പയ്യനുമായുള്ള ഇഷ്ടം ഉപേക്ഷിക്കാന്‍ പറഞ്ഞിട്ടും തയ്യാറാകാത്തതിനെ തുടര്‍ന്നാണ് ഇറങ്ങിപ്പോകാന്‍ പറഞ്ഞത്. അനുജത്തിയെ റേച്ചല്‍ ഉപദ്രവിക്കാറിള്ളതായും സ്‌കൂളില്‍ പ്രശ്‌നമുണ്ടക്കിയതിനെ തുടര്‍ന്ന് അവിടെ നിന്ന് സസ്‌പെന്റ് ചെയ്തതാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ മകള്‍ തന്റെ നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണ്. വീട്ടില്‍ കുടുത്ത നിയന്ത്രണമാണെന്നും ചെറിയ കാര്യങ്ങള്‍ക്കുപോലും പീഡിപ്പിക്കുന്നെന്നും പെണ്‍കിട്ടി പരാതയില്‍ പറയുന്നുണ്ട്. അമ്മ സ്‌കൂളില്‍വന്ന് അസഭ്യം പറഞ്ഞയുന്നത് കണ്ടെന്ന അധ്യാപികയുടെ സാക്ഷ്യപത്രവും റേച്ചല്‍ കോടതിയില്‍ ഹാജരാക്കി.
വീട്ടില്‍ നിന്നിറങ്ങിയ റേച്ചല്‍ ഒരു കൂട്ടുകാരിയുടെ വീട്ടിലാണ് താമസിക്കുന്നത്. അഭിഭാഷകന്‍ കൂടെയായ കൂട്ടുകാരിയുടെ പിതാവിന്റെ സഹായത്തോടെയാണ് റേച്ചല്‍ കോടതിയെ സമീപിച്ചത്. വിവിധ ഇനങ്ങള്‍ക്കായി 12.597 ഡോളര്‍ നല്‍കണമെന്ന് അഭിഭാഷകന്‍ മുഖേന മകള്‍ കോടതിയില്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications