അമേരിക്കന്‍ പ്രസിഡണ്ട് ട്രംപിനൊപ്പം ഹിന്ദു പുരോഹിതനും..സംഭവം ചരിത്രത്തിലാദ്യം.. !!
നാഷണല്‍ പ്രയര്‍ സര്‍വ്വീസില്‍ ഡൊണാള്‍ഡ് ട്രംപിനും അമേരിക്കയ്ക്കും വേണ്ടി ഹിന്ദു പുരോഹിതനും പ്രാര്‍ത്ഥിക്കും.
വാഷിംഗ്ടണ്‍ : ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡണ്ടായി സ്ഥാനമേല്‍ക്കുന്ന ചടങ്ങ് മറ്റേതൊരു അമേരിക്കന്‍ പ്രസിഡണ്ട് സ്ഥാനമേല്‍ക്കുന്ന ചടങ്ങിനേക്കാള്‍ ചരിത്രപ്രാധാന്യമുള്ളതാണ്. അമേരിക്കയുടെ ചരിത്രത്തില്‍ ഇതുവരെ ഇല്ലാത്ത വിധത്തിലുള്ള പ്രതിഷേധമാണ് ട്രംപിനെതിരെ നടക്കുന്നത് എന്നത് തന്നെയാണ് കാരണം. എന്നാല്‍ ഇന്ത്യക്കാര്‍ക്ക് അല്‍പം സന്തോഷം തരുന്ന ഒരു കാര്യം കൂടി നാളെ നടക്കും.

ട്രംപ് അമേരിക്കന്‍ പ്രസിഡണ്ട് സ്ഥാനമേറ്റതിന് ശേഷമുള്ള പ്രാര്‍ത്ഥനാ ചടങ്ങില്‍ ഇന്ത്യയില്‍ നിന്നുള്ള ഹിന്ദു പുരോഹിതന്‍ കൂടി പങ്കെടുക്കും. ചരിത്രത്തിലാദ്യമായാണ് ഈ ചടങ്ങില്‍ ഒരു ഹിന്ദു പുരോഹിതന്‍ കൂടി പങ്കാളിയാവുന്നത്. ലന്‍ഹാമിലെ ശ്രീ ശിവാ വിഷ്ണു ക്ഷേത്രത്തിലെ പുരോഹിതനായ നാരായണാചാര്‍ എല്‍ ദിഗലാകോട്ടയാണ് ചടങ്ങില്‍ പങ്കെടുക്കുക. വാഷിംഗ്ടണ്‍ നാഷണല്‍ കത്തീഡ്രലില്‍ പ്രസിഡണ്ടിന്റെ സ്ഥാനാരോഹണം കഴിഞ്ഞാണ് പ്രാര്‍ത്ഥന നടക്കുക.

അമേരിക്കയുടെ ആദ്യ പ്രസിഡണ്ടായ ജോര്‍ജ് വാഷിംഗ്ടണ്‍ മുതല്‍ ഇത്തരമൊരു പ്രാര്‍ത്ഥനാ ചടങ്ങ് നടക്കാറുണ്ട്. പ്രസിഡണ്ടും , വൈസ് പ്രസിഡണ്ടും ചടങ്ങില്‍ പങ്കെടുക്കും. വാഷിംഗ്ടണ്‍ ബിഷപ്പ് റവ.മരിയന്‍ എഡ്ഗര്‍ ബുഡെ ആണ് ചടങ്ങുകള്‍ക്ക് നേതൃത്വം വഹിക്കുക. അമേരിക്കന്‍ പ്രസിഡണ്ടായി സ്ഥാനമേല്‍ക്കുന്ന ഡൊണാള്‍ഡ് ട്രംപിന് ഹിന്ദുക്കളോടുള്ള അനുകൂല മനോഭാവം നേരത്തെ തന്നെ ചര്‍ച്ചയായിട്ടുള്ളതാണ്.












Click it and Unblock the Notifications