കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയില്‍ സ്വവര്‍ഗരതിക്കുള്ള ചികിത്സ എങ്ങനെ എന്നറിയാമോ?

  • By Muralidharan
Google Oneindia Malayalam News

ലണ്ടന്‍: ചൈനയില്‍ സ്വവര്‍ഗരതിക്ക് നിയമപരിരക്ഷയുണ്ട്. 1997 ലാണ് ചൈന സ്വവര്‍ഗരതി നിയമവിധേയമാക്കിയത്. എന്നാല്‍ ചൈനീസ് സമൂഹം ഇപ്പോഴും സ്വവര്‍ഗരതിയെ അംഗീകരിക്കാന്‍ പൂര്‍ണമായും തയ്യാറായിട്ടില്ല. പ്രാകൃതമായ ചികിത്സാരീതികളിലൂടെ ചൈനയില്‍ സ്വവര്‍ഗരതി മാറ്റാന്‍ ശ്രമം നടക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

മരുന്ന് നല്‍കിയും ഇലക്ട്രിക് ഷോക്ക് നല്‍കിയും മറ്റുമാണ് ചൈനയില്‍ സ്വവര്‍ഗരതിക്കാരെ ചികിത്സിക്കുന്നത്. ചൈനയിലെ ആശുപത്രികളില്‍ നടക്കുന്ന ഈ ചികിത്സാരീതികള്‍ ഒരു ഡോക്യമെന്ററിയാണ് വെളിച്ചത്ത് കൊണ്ടുവന്നത്. ചാനല്‍ 14 ആണ് അണ്‍റിപ്പോര്‍ട്ടഡ് വേള്‍ഡ് എന്ന പേരില്‍ ഡോക്യുമെന്ററി തയ്യാറായിക്കിയിരിക്കുന്നത്.

girl

സ്വവര്‍ഗരതിയോടുള്ള ആഭിമുഖ്യത്തെ പേടിപ്പിച്ച് പിന്തിരിപ്പിക്കാനാണ് ശ്രമം. ഇതിന് വേണ്ടി സ്വവര്‍ഗരതിക്കാരനായ ഒരാള്‍ക്ക് ഇലക്ട്രിക് ഷോക്ക് കൊടുക്കാന്‍ ഡോക്ടര്‍ തന്നെ നിര്‍ദേശിക്കുന്ന രംഗങ്ങളാണ് ഡോക്യുമെന്ററി കാണിക്കുന്നത്. ഇംഗ്ലീഷ് ദിനപ്പത്രമായ ഗാര്‍ഡിയനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

രോഗികള്‍ക്ക് ഇലക്ട്രിക് ഷോക്ക് കൊടുത്ത് ചികിത്സിച്ച സിന്യു പിയോക്‌സിയാങ് ക്ലിനിക്കിനെതിരെ ബിജീങ് കോടതിയുടെ ഉത്തരവുണ്ടായിരുന്നു. ഇതിന് ശേഷവും സ്വവര്‍ഗരതിക്കാരെ പിന്തിരിപ്പിക്കാനായി ആശുപത്രികള്‍ ഇത്തരം ചികിത്സാരീതികള്‍ ഉപയോഗിക്കുന്നതായാണ് വിവരം. ഈ വിവരം പുറത്തുവന്നതോടെ തെക്കന്‍ ചൈനയിലുള്ള ഈ ക്ലിനിക്കിന് പിഴ അടക്കേണ്ടിവന്നിരുന്നു. വെബ്‌സൈറ്റില്‍ മാപ്പപേക്ഷയും പ്രസിദ്ധീകരിച്ചു.

English summary
Homosexuals given electroshock as cure in China.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X