കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എണ്ണ കേന്ദ്രത്തില്‍ ഹൂത്തി ആക്രമണം; 16 പേര്‍ കൊല്ലപ്പെട്ടു, മഅരിബ് പ്രവിശ്യ പിടിക്കാന്‍ ശ്രമം

Google Oneindia Malayalam News

സന്‍ആ: യമനില്‍ ഹൂത്തി വിമതരുടെ ശക്തമായ മിസൈല്‍ ആക്രമണം. രാജ്യത്തെ എണ്ണ സമ്പന്നമായ മഅരിബ് പ്രവിശ്യയിലുണ്ടായ ആക്രമണത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ പലരുടേയും നില ഗുരുതരമായതിനാല്‍ മരണ സംഖ്യ കൂടിയേക്കാമെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.

മഅരിബിലെ അല്‍ റൗദയിലുള്ള ഇന്ധന സ്‌റ്റേഷനിലാണ് മിസൈല്‍ പതിച്ചത്. ഇവിടെ നിര്‍ത്തിയിട്ടിരുന്ന ഒട്ടേറെ വാഹനങ്ങള്‍ കത്തി നശിച്ചു. വലിയ തീഗോളമാണ് ആക്രമണത്തിന് ശേഷം രൂപപ്പെട്ടത്. ജനം പരിഭ്രാന്തരായി ഓടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. മഅരിബ് പ്രവിശ്യ പിടിക്കാന്‍ ഹൂത്തികള്‍ ശ്രമം തുടങ്ങിയെന്നാണ് വിവരം. ഇറാന്റെ പിന്തുണയുള്ളവരാണ് ഷിയാ വിഭാമായ ഹൂത്തികള്‍. സൗദി പിന്തുണയിലാണ് യമനിലെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്.

യമുന നദിക്കരയില്‍ അടിഞ്ഞുകൂടിയ വിഷാംശമുള്ള പത: ദില്ലിയിലെ കാളിന്തി കുഞ്ചില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കാണാം

h

യമന്‍ സര്‍ക്കാരിന് ചെറിയ പ്രദേശത്ത് മാത്രമാണ് നിയന്ത്രണമുള്ളത്. ഭൂരിഭാഗവും ഹൂത്തികളുടെ നിയന്ത്രണത്തിലാണ്. രാജ്യത്തിന്റെ തലസ്ഥാനമായ സന്‍ആ പോലും ഹൂത്തികളുടെ നിയന്ത്രണത്തിലാണ്. ഏദന്‍ നഗരം കേന്ദ്രമായിട്ടാണ് സൗദി പിന്തുണയുള്ള യമന്‍ സര്‍ക്കാരും സൈന്യവും പ്രവര്‍ത്തിക്കുന്നത്. മഅരിബ് പ്രവിശ്യ ഹൂത്തികള്‍ പിടിച്ചാല്‍ സര്‍ക്കാരിന് കനത്ത നഷ്ടമായിരിക്കുമത്.

യമനില്‍ സമാധാന ശ്രമങ്ങള്‍ ഐക്യരാഷ്ട്രസഭ ഊര്‍ജിതമാക്കിയിരുന്നു. എന്നാല്‍ വെടിനിര്‍ത്തല്‍ കരാറിലെത്താന്‍ സാധിച്ചില്ല. 2014ലാണ് ഹൂത്തികള്‍ യമനിലെ പ്രധാന കേന്ദ്രങ്ങളെല്ലാം നിയന്ത്രണത്തിലാക്കിയത്. അന്ന് തുടങ്ങിയ യുദ്ധം ഇപ്പോഴും തുടരുകയാണ്. സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ച സൗദി സഖ്യസേന യമനില്‍ ഇടപെട്ടിരുന്നുവെങ്കിലും ഹൂത്തികളെ പരാജയപ്പെടുത്താന്‍ സാധിച്ചിട്ടില്ല.

അടിപൊളി ചിത്രങ്ങളുമായി പ്രഗ്യ ജെയ്‌സ്വാള്‍; നടിയുടെ ഏറ്റവും പുതിയ ഫോട്ടോസ്‌

Recommended Video

cmsvideo
ആശ്വാസ വാർത്ത ...വാക്സിനെടുത്ത ശേഷം കോവിഡ് വന്നവരിൽ മരണമില്ല

English summary
Houthi Rebel ballistic missile attack on Yemen's Marib Province killed 16, Many Injured
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X