പ്രസ്താവന ചതിച്ചു: ജേക്കബ് തോമസിന് സസ്പെന്‍ഷന്‍, പ്രസ്താവന സര്‍ക്കാരിന് അവമതിപ്പുണ്ടാക്കി!!

  • Written By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് സസ്പെന്‍ഷന്‍. സംസ്ഥാനത്ത് നിയമവാഴ്ച തകരാറിലായെന്ന പ്രസ്താവനയെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചിട്ടുള്ളത്. മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് നടപടി. ഓഖി ദുരന്തമുണ്ടായ സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രസ്താവന. നിലവില്‍ ഐഎംജി ഡയറക്ടറാണ് ജേക്കബ് തോമസ്. ജേക്കബ് തോമസിനെ പ്രസ്താവന ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിനെക്കുറിച്ച് അവമതിപ്പുണ്ടാക്കിയെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.

jacobthomas

കഴിഞ്ഞ ആഴ്ച തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച പരിപാടിയിലായില്‍ സംസാരിക്കുമ്പോഴായിരുന്നു ജേക്കബ് തോമസിന്‍റെ പ്രസ്താവന. കേരളത്തിലെ ഭരണ സംവിധാനത്തിലുള്ള വിവിധ താല്‍പ്പര്യങ്ങള്‍ എന്ന വിഷയത്തിലായിരുന്നു പ്രസ് ക്ലബ്ബ് സെമിനാര്‍ സംഘടിപ്പിച്ചത്. ഓഖി ദുരന്തത്തില്‍ മരിച്ചവരെക്കുറിച്ചോ കടലില്‍ കുടുങ്ങിക്കിടക്കുന്നവരെക്കുറിച്ചോ ആര്‍ക്കുമറിയില്ലെന്നും ആര്‍ക്കും ഉത്തരവാദിത്തമില്ലെന്നും ജേക്കബ് തോമസ് ആരോപിച്ചിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Former vigilence director Jacob Thomas susupeded for his statement about law and order situation in Kerala.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്