കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലീം വനിതകള്‍ പര്‍ദ്ദ ധരിക്കുന്നതെന്തിന്?

  • By Aswathi
Google Oneindia Malayalam News

ലണ്ടന്‍: മുസ്ലീം വനിതകളുടെ വസ്ത്രധാരണത്തെ കുറിച്ച് അടുത്തിടെ കാര്യമായ ചര്‍ച്ചകള്‍ നടന്നിരുന്നു. അറബ് രാജ്യങ്ങളില്‍ നിന്നു ഉള്‍ക്കൊണ്ടതാണെങ്കിലും കേരളത്തിലും മുസ്ലീം വനികള്‍ മുഖമുള്‍പ്പടെ ശരീരം മുഴുവന്‍ മറച്ച് സഞ്ചരിക്കുന്നത് സംസാകാരത്തിന്റെയും പരമ്പര്യത്തിന്റെയും ഭാഗമാണെന്നാണ് പൊതുവെ പറയപ്പെടുന്നത്. മുസ്ലീം വിശ്വാസമനുസരിച്ച് നഖവും കണ്ണുമല്ലാതെ മറ്റൊന്നും പുറത്ത് കാണരുതെന്നാണ്.

കേരളത്തില്‍ മുഖം മറച്ചു നടക്കുന്ന മുസ്ലീം വനിതകളെ ധാരാളമായി കാണാറുണ്ട്. എന്നാല്‍ ലോകത്തെ പ്രധാന മുസ്ലീം രാജ്യങ്ങള്‍ എടുത്തു പരിശോധിക്കുമ്പോള്‍ ഇത് ഒരു സംസാകരത്തിന്റെയും വിശ്വാസത്തിന്റെയും ഭാഗം മാത്രമാണ്. എങ്കില്‍ കൂടി ഇവിടങ്ങളില്‍ മുഖം മുഴുവന്‍ മറച്ചു നടക്കണമെന്ന് നിര്‍ബന്ധമോ ശീലമോ ഇല്ല. മുടി മറയ്ക്കുക എന്നതാണ് പര്‍ദ്ദ ഇടുന്നത് കൊണ്ട് മുസ്ലീം വനിതകള്‍ ഉദ്ദേശിക്കുന്നത്. മുടി മറച്ചില്ലെങ്കില്‍ ഇബിലീസു കൂടും എന്നൊരു വിശ്വാസമുണ്ട് പൊതുവെ കേരളത്തില്‍.

Pardha

മിഷിഗണ്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് റിസേര്‍ച്ച് നടത്തിയ സര്‍വവെയില്‍ അറബ് നാടുകളില്‍ സ്ത്രീകള്‍ ശരീരം മുഴുവന്‍ മറയ്ക്കുന്നുണ്ടെങ്കിലും മുഖം മറയ്ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് കണ്ടെത്തിയിരിക്കുന്നു. ട്യുണേഷ്യ, ഈജിപ്ത്, ഇറാഖ്, ലിബനോണ്‍, പാകിസ്താന്‍, സൗദി അറേബ്യ, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളില്‍ നടത്തിയ സര്‍വെ പ്രകാരം മുസ്ലീം വനിതകള്‍ മുഖത്തെക്കാള്‍ മുടിയാണ് മറയ്ക്കാന്‍ ശ്രമിക്കുന്നത്. ലിബനോണിലും തുര്‍ക്കിയിലും പര്‍ദ്ദ ധരിക്കണം എന്ന നിബന്ധനപോലുമില്ല.

ബുര്‍ക്ക, നിഖാബ്, ചദൊര്‍, അല്‍-അമീറ, ഹിജ്ജാബ് എന്നിവയാണ് സ്ത്രീകള്‍ ധരിക്കുന്ന പര്‍ദ്ദകള്‍. ബുര്‍ക്ക എന്നാല്‍ കണ്ണൂകളുള്‍പ്പടെ എല്ലാ മൂടിയത്. കണ്ണിന് നേരെ മാത്രം വലപോലെയൊന്ന് കാണും. നിഖാബ് എന്നാല്‍ കണ്ണൊഴികെ മറ്റെല്ലാം മറച്ചിരിക്കും. ചദൊറും അല്‍- അമീറും ഹിജ്ജാബും ഏറെ കുറെ സമാനമാണ്. മുഖം പുറത്തു കാണിക്കാം. ഇതില്‍ ബുര്‍ക്ക ഉപയോഗിക്കുന്നവര്‍ വളരെ കുറവാണ്.

അല്‍ അമീറയാണ് ഏറ്റവും കൂടുല്‍ മുസ്ലീം സ്ത്രീകള്‍ ഉപയോഗിക്കുന്ന വസ്ത്രധാരണ രീതി. സൗദി അറേബ്യയില്‍ മത്രം ഇത് പത്ത് ശതമാനമേയുള്ളൂ. അതേസമയം നിഖാബ് ഉപയോഗിക്കുന്നവരാണ് കൂടുതല്‍. കണ്ണൊഴികെ മറ്റെല്ലാം മൂടിയിരിക്കും. ട്യുണേഷ്യയില്‍ 57%വും ഈജിപ്തില്‍ 52%വും തുര്‍ക്കിയില്‍ 46%വും ഇറാഖില്‍ 44%വും ലിബനോണില്‍ 32%വും വനിതകള്‍ ഉപയോഗിക്കുന്നത് അല്‍ അമീറാണ്. മുടിമാത്രം മറച്ചാല്‍ മതിയെന്നാണ് ഇവരുടെ വിശ്വാസം.

English summary
How Muslims really think women should dress - and most DON'T want the face covered.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X