കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അജ്മാനിലെ ബഹുനില കെട്ടിടത്തില്‍ തീപ്പിടുത്തം

Google Oneindia Malayalam News

ദുബായ്: അജ്മാനിലെ ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടുത്തം. നോര്‍ത്ത് ദുബായിയിലെ അജ്മാന്‍ എമിറേറ്റ്‌സിലാണ് തീപിടുത്തമുണ്ടായത്. ആളപായങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. യുഎഇയില്‍ ഉണ്ടാകുന്ന മൂന്നാമത്തെ അഗ്നിബാധയാണ് ഇത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വിവരം ലഭിച്ച ഉടന്‍ സിവില്‍ ഡിഫന്‍സ് റിസ്‌ക്യൂ സംഘവും ആംബുലന്‍സും സ്ഥലതെത്തി രക്ഷാ പ്രവര്‍ത്തനം നടത്തി. രാത്രി ഏറെ വൈകിയും തീയണക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നു. തിങ്കളാഴ്ച രാത്രിയായിരുന്നു തീപിടുത്തം. കെട്ടിടത്തിന്റെ നിരവധി നിലകള്‍ക്ക് തീപിടിച്ചതായി അജ്മാന്‍ പോലീസ് ട്വീറ്റ് ചെയ്തു.

UAE Map

അജ്മാന്‍, ഷാര്‍ജ മേഖലകളില്‍ വന്‍ ഗതാഗതകുരുക്കുണ്ടായി. 12 ടവറുകളിലായി 3000 അപ്പാര്‍ട്ട്‌മെന്റുകള്‍ ഉള്‍പ്പെടുന്നതാണ് ഷാര്‍ജ അതിര്‍ത്തിയിലുള്ള അഗ്നിബാധയുണ്ടായ അജ്മാന്‍ വണ്‍ കോംപ്ലക്‌സ്. ടവര്‍ ഒന്നിലാണ് കൂടുതല്‍ നാശ നഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

2015 ഫിബ്രവരിയില്‍ ദുബായിലെ ഏറ്റവും ഉയരമുള്ള പാര്‍പ്പിട സമുച്ചയങ്ങളില്‍ ഒന്നായ ടോര്‍ച്ച് സ്‌കൈസ്‌ക്രാപ്പറിലും അഗാനിബാധ ഉണ്ടായിരുന്നു. സെന്‍ട്രല്‍ ദുബായിയെ 63 നിലയിലുള്ള അഡ്രസ് ഹോട്ടലില്‍ കഴിഞ്ഞ പുതുവര്‍ഷത്തിലും വന്‍ തീപ്പിടുത്തമുണ്ടായിരുന്നു. 16 പേര്‍ക്കായിരുന്നു തീപ്പിടുത്തത്തില്‍ പരിക്കേറ്റത്.

English summary
A large fire has hit at least two residential towers in the United Arab Emirates, in the third such incident in a little more than a year.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X