കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭൂമിയെ ലക്ഷ്യമാക്കി സോളാര്‍ കൊടുങ്കാറ്റെത്തി, ഇനി എന്തും സംഭവിയ്ക്കാം

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ഭൂമിയെ ലക്ഷ്യമാക്കി ഭീമന്‍ സോളാര്‍ കൊടുങ്കാറ്റ് വരുന്നതായി റിപ്പോര്‍ട്ട്. സാങ്കേതിക ലോകത്ത് ഏറെ നാശം വിതച്ചേക്കാവുന്ന കാറ്റ് ഞായറാഴ്ചയാണ് സൂര്യനില്‍ നിന്നും ഭൂമിയെ ലക്ഷ്യമാക്കി യാത്ര തുടങ്ങിയത്. തിങ്കളാഴ്ചയോടെ കാറ്റ് ഭൗമ മണ്ഡലത്തില്‍ തൊട്ടതായി യുഎസ് നാഷണല്‍ ഓഷ്യാനിക് ആന്റ് അറ്റ്‌മോസ്ഫറിക് അഡ്മിനിസ്‌ട്രേഷന്‍ (NOAA) പറഞ്ഞു.

2005 സെപ്റ്റംബറില്‍ ഭൂമിയിലേയ്ക്ക് എത്തിയ സൗരക്കൊടുങ്കാറ്റിനെക്കാള്‍ ഭീകരമാണ് പുതിയ കാറ്റെന്നാണ് റിപ്പോര്‍ട്ട്. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഭൂമിയില്‍ ഇത്രയും ശക്തമായ സൗരക്കൊടുങ്കാറ്റ് വീശുന്നത്. വൈദ്യുതി ശൃംഖലകള്‍, ഗ്‌ളോബല്‍ പൊസിഷനിംഗ് സംവിധാനം (ജിപിഎസ്) എന്നിവയുള്‍പ്പടെ നിരവധി സാങ്കേതിക മേഖലകളെ തകര്‍ക്കാന്‍ ശേഷിയുള്ളതാണ് കൊടുങ്കാറ്റ്.

Sun

സൂര്യനില്‍ നിന്നുള്ള പ്രോട്ടോളുകളുടെ പ്രവാഹത്തില്‍ നിന്നാണ് സോളാര്‍ കാറ്റ് ഉണ്ടാകുന്നത്. എന്നാല്‍ ഭൗമോപരിതലത്തില്‍ എത്തുന്ന കാറ്റിന് ശക്തി കുറയുകയാണ് പതിവ്. ഭൂമിയ്ക്ക് ചുറ്റുമുള്ള കാന്തിക മണ്ഡലത്തില്‍ എത്തുന്നതോടെയാണ് കാറ്റിന്റെ ശക്തി കുറയുന്നത്. എന്നാല്‍ ഊര്‍ജ്ജം കൂടിയ കണങ്ങള്‍ കാന്തികമണ്ഡലം തകര്‍ത്ത് മുന്നേറും. മറ്റ് സോളാര്‍ കാറ്റുകളെക്കാള്‍ ശക്തമാണ് കഴിഞ്ഞ ദിവസം എത്തിയ കാറ്റെന്നാണ് ശാസ്ത്രലോകം നല്‍കുന്ന വിശദീകരണം.

English summary
Huge solar storm hits Earth: power grid and GPS could be disrupted, but auroras might be seen
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X