കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

36 വര്‍ഷം കൊണ്ട് മൂന്നില്‍ രണ്ട് ഭാഗം, വന്യജീവി സമ്പത്ത് വംശനാശ ഭീഷണിയില്‍, എല്ലാത്തിനും കാരണം...

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ലോകത്ത് മനുഷ്യന്‍ മാത്രമല്ല മറ്റ് ജീവജാലങ്ങളും ജീവിക്കുന്നുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം. പക്ഷേ വന്യമൃഗ സംരക്ഷണം ഒരിക്കല്‍ പോലും നമ്മുടെ കടമായി ആരും കാണാറില്ല. എന്നാല്‍ വളരെ ആശങ്കപ്പെടുത്തുന്ന കണക്കുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വന്യജീവി സമ്പത്ത് വംശനാശ ഭീഷണിയെ നേരിടുന്ന ഘട്ടത്തിലേക്ക് കാര്യങ്ങള്‍ പോകുന്നത്. വന്യമൃഗങ്ങളുടെ എണ്ണത്തില്‍ നാല് ദശാബ്ദങ്ങള്‍ക്കിടെ 68 ശതമാനത്തിന്റെ ഇടിവാണ് കാണുന്നത്. മനുഷ്യന്റെ ഓരോ പ്രവര്‍ത്തിയും ഇതില്‍ പ്രതിഫലിക്കുന്നുണ്ട്. വേട്ടയാടല്‍ തന്നെയാണ് പ്രധാനം. ഓരോ മനുഷ്യന്റെയും കണ്ണുതുറപ്പിക്കുന്ന റിപ്പോര്‍ട്ടാണിത്.

ആരാണ് പുറത്തുവിട്ടത്

ആരാണ് പുറത്തുവിട്ടത്

വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ടാണ് കണക്കുകള്‍ പുറത്തുവിട്ടത്. 4392 ജീവിവര്‍ഗങ്ങളുടെ എണ്ണം ക്രമാതീതമായി താഴേക്ക് പോവുകയാണ്. സസ്തനികള്‍, പക്ഷികള്‍, മത്സ്യങ്ങള്‍, ഉരഗങ്ങള്‍, ഉഭയജീവികള്‍ എന്നിവയില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. 1970നും 2016നും ഇടയിലാണ് ഇവയുടെ എണ്ണം ഇത്രത്തോളം കുറഞ്ഞത്. കോടാനുകോടി വര്‍ഷങ്ങളായി ഇത്തരമൊരു പ്രശ്‌നം ഭൂമിയില്‍ ഉണ്ടായിരുന്നത്. സമീപകാലത്താണ് മനുഷ്യരില്‍ നിന്ന് മൃഗങ്ങള്‍ വലിയ തോതില്‍ ഭീഷണി നേരിടാന്‍ ആരംഭിച്ചത്.

രണ്ട് മേഖലകള്‍

രണ്ട് മേഖലകള്‍

ലാറ്റിനമേരിക്കയും കരീബിയന്‍ ദ്വീപുകളുമാണ് ഏറ്റവും മോശമായി ബാധിക്കപ്പെട്ടത്. ഇവിടെ ശരാശരി 94 ശതമാനമാണ്. പുല്‍പ്രദേശങ്ങളുടെയും വിശാല ഭൂമികയുടെയും വനങ്ങളുടെയും കൃഷിയിടങ്ങളുടെയും അഭാവം, വന്യജീവി സമ്പത്തിനെ ചൂഷണം ചെയ്യല്‍, മറ്റൊരു പ്രദശത്ത് നിന്ന് വരുന്ന ജീവിവര്‍ഗങ്ങള്‍, കാലാവസ്ഥാ മാറ്റം എന്നിവയാണ് ഈ വംശനാശത്തിന് പ്രധാന കാരണം. കാടുകളും വന്യജീവി പ്രദേശങ്ങളിലും പലതും മനുഷ്യന്‍ കൈയ്യേറിയതും പ്രധാന പ്രശ്‌നമായി റിപ്പോര്‍ട്ടില്‍ പറയുന്നു.

75 ശതമാനം മനുഷ്യവാസ മേഖല

75 ശതമാനം മനുഷ്യവാസ മേഖല

തീര്‍ത്തും തണുത്തുറഞ്ഞ മേഖലയൊഴിച്ച ബാക്കിയുള്ള 75 ശതമാനം വാസസ്ഥലവും മനുഷ്യന്‍ താമസിക്കുന്നതാണ്. ആവാസവ്യവസ്ഥയുടെ തകര്‍ച്ച ഒരു മില്യണ്‍ ജീവിവര്‍ഗത്തിന്റെ നിലനില്‍പ്പ് തന്നെ ഭീഷണിയിലാക്കിയിരിക്കുകയാണ്. അഞ്ച് ലക്ഷം മൃഗങ്ങളും ചെടികളും, അഞ്ച് ലക്ഷം കീടങ്ങളും ചെറുജീവികളും അടുത്ത നൂറ്റാണ്ടില്‍ നാമാവശേഷം ആകുമെന്ന് ഡബ്ല്യഡബ്ല്യുഎഫ് പറഞ്ഞു. ചരിത്രത്തില്‍ ഇതുവരെ ഇല്ലാത്ത രീതിയില്‍ വന്യജീവിത സമ്പത്തിനെ മനുഷ്യന്‍ തകര്‍ത്തെന്ന് ഡബ്ല്യഡബ്ല്യുഎഫ് കുറ്റപ്പെടുത്തി.

എത്രയും വേഗം തടയണം

എത്രയും വേഗം തടയണം

എത്രയും പെട്ടെന്ന് ഈ വംശനാശത്തെ തടയാന്‍ സാധിക്കും. നമ്മുടെ ഭക്ഷണ രീതികളില്‍ അടക്കം മാറ്റം കൊണ്ടുവരികയും, കാലാവസ്ഥാ വ്യതിയാനത്തെ മാറ്റിമറിക്കുകയും, കൂടുതല്‍ പ്രകൃതി അനുകൂല നടപടിയെടുക്കുകയും ചെയ്താല്‍ എല്ലാം മാറ്റാമെന്ന് ഡബ്ല്യഡബ്ല്യുഎഫ് പറയുന്നു. ശുദ്ധജല ജൈവൈവിധ്യവും വളരെ വേഗത്തില്‍ താഴോട്ട് പോവുകയാണ്. വ്യാവസായിക വിപ്ലവത്തിന് ശേഷം 85 ആഗോള കാര്‍ഷിക ഇടങ്ങളും ഇല്ലാതായി കൊണ്ടിരിക്കുകയാണെന്ന് കണക്കുകള്‍ പറയുന്നു.

കണക്കുകള്‍ ഇങ്ങനെ

കണക്കുകള്‍ ഇങ്ങനെ

ശുദ്ധജല സസ്തനികള്‍, പക്ഷികള്‍, മത്സ്യങ്ങള്‍, ഉരഗങ്ങള്‍, ചെറുജീവികള്‍ എന്നിവയുടെ എണ്ണം 4 ശതമാനം വെച്ച് 1970 മുതല്‍ ഓരോ വര്‍ഷവും കുറയുന്നുണ്ട്. ഏറ്റവും കൂടിയ തോതിലുള്ള ഇടിവ് ശുദ്ധജല ജീവികളിലാണെന്ന് ഡബ്ല്യഡബ്ല്യുഎഫ് ശാസ്ത്രജ്ഞ റെബേക്കാ ഷാ പറഞ്ഞു. നദിയില്‍ ഡാം കെട്ടുന്നതും. ശുദ്ധജല മനുഷ്യരിലെ ഉപയോഗത്തിനായി വലിയ തോതില്‍ ഉപയോഗിക്കുന്നതുമാണ് ഇവയുടെ ആവാസ വ്യവസ്ഥയ്ക്ക് വെല്ലുവിളിയായിരിക്കുന്നത്.

മനുഷ്യര്‍ തന്നെ

മനുഷ്യര്‍ തന്നെ

പ്രധാന പ്രശ്‌നം മനുഷ്യര്‍ തന്നെയാണെന്ന് പഠനം പറയുന്നു. 21ാം നൂറ്റാണ്ടിന്റെ ജീവിതരീതികള്‍ക്ക് വേണ്ടി ഭൂമിയുടെ ഭൗമ പരിധിയെ കൂടുതലായി നാം ഉപയോഗിക്കുകയാണ്. ഇത് 56 ശതമാനം അധികം വരും. ജീവനെ സംരക്ഷിച്ച് നിര്‍ത്താനുള്ള ഭൂമിയുടെ കഴിവിനെ വരെ ഇത് ബാധിക്കും. സാധാരണ വംശനാശ ഭീഷണി നേരിടുന്നവയെ കേന്ദ്രീകരിച്ചാണ് നാം എന്തും ചെയ്യാറുണ്ട്. എന്നാല്‍ അത്തരമൊരു ഇനി മറിച്ചൊന്നും ചെയ്യാനുണ്ടാവില്ലെന്ന് റെബേക്ക ഷാ വ്യക്തമാക്കി.

Recommended Video

cmsvideo
8,000 jumbo jets needed to deliver doses globally, says IATA | Oneindia Malayalam
ആവാസ വ്യവസ്ഥ തകരുന്നു

ആവാസ വ്യവസ്ഥ തകരുന്നു

കൃഷി വ്യാപകമാകുന്നത് ആവാസ വ്യവസ്ഥയുടെ തകര്‍ച്ചയ്ക്ക് വഴിയൊരുക്കും. ഇത് ഭൂമിയുടെ ഭക്ഷ്യസുരക്ഷയെ തന്നെ ബാധിക്കും. കാലാവസ്ഥാ മാറ്റം ഇപ്പോഴും ജൈവവൈവിധ്യത്തിന് വലിയ നഷ്ടമായി കാണുന്നില്ല. എന്നാല്‍ വരും കാലങ്ങളില്‍ കാലാവസ്ഥാ മാറ്റം ഓരോ ജീവി വര്‍ഗത്തെയും ബാധിക്കും. ഇത്തരം ദുരന്തങ്ങള്‍ തുടര്‍ന്നാല്‍ മനുഷ്യരെയാണ് അത് രൂക്ഷമായി ബാധിക്കുക. കോവിഡ് പോലുള്ള മഹാമാരികള്‍ ഇഷ്ടം പോലെ ഇതിലൂടെയെത്താം. കാരണം ജീവി വര്‍ഗത്തിന്റെ ആവാസ വ്യവസ്ഥയാണ് തകരുന്നത്. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് ഇത്തരം രോഗങ്ങള്‍ എളുപ്പത്തില്‍ വരാം.

English summary
human activities wiped out almost two third of wildlife says wwf
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X