നൂറുകണക്കിന് എത്യോപ്യൻ കുടിയേറ്റക്കാരെ വെടിവെച്ച് കൊന്നോ? ആരോപണത്തിന് മറുപടിയുമായി സൗദി
റിയാദ്: നൂറുകണക്കിന് എത്യോപ്യൻ കുടിയേറ്റക്കാരെ സൗദി അതിർത്തിയില്‍ സുരക്ഷാ ജീവനക്കാർ കൊലപ്പെടുത്തിയെന്ന ആരോപണം നിഷേധിച്ച് സൗദി സർക്കാർ. രാജ്യത്തിന് എതിരായ ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്നാണ് സൗദി സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് എഎഫ്പി റിപ്പോർട്ട് ചെയ്യുന്നത്.
'ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും വിശ്വസനീയമായ സ്രോതസ്സുകളെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും സൗദി സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി' എഎഫ്പി റിപ്പോർട്ട് ചെയ്യുന്നു. യെമനിൽ നിന്ന് രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച എത്യോപ്യൻ കുടിയേറ്റക്കാരെ കൊല്ലാൻ സൗദി അതിർത്തി കാവൽക്കാർ ശക്തമായി വെടിയുതിർക്കുകയും സ്ഫോടകവസ്തുക്കൾ ഉപയോഗിക്കുകയും ചെയ്തുവെന്നായിരുന്നു ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെ ആരോപണം.

"ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നുള്ള കണ്ണെത്താത്താ ഈ വിദൂര അതിർത്തി പ്രദേശത്ത് സൗദി ഉദ്യോഗസ്ഥർ നൂറുകണക്കിന് കുടിയേറ്റക്കാരെയും അഭയാർത്ഥികളെയും കൊല്ലുന്നു," ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെ ഗവേഷക നാദിയ ഹാർഡ്മാൻ പ്രസ്താവനയിൽ പറഞ്ഞു. സൗദിയുടെ പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിനായി പ്രൊഫഷണൽ ഗോൾഫ്, ഫുട്ബോൾ ക്ലബ്ബുകൾ, പ്രധാന വിനോദ പരിപാടികൾ എന്നിവയ്ക്കായി കോടികൾ ചിലവഴിക്കുമ്പോള്‍ ഈ ഭയാനകമായ കുറ്റകൃത്യങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കരുതെന്നും നാദിയ പറയുന്നു.
സൗദി അറേബ്യയിലെയും യെമനിലെയും എത്യോപ്യൻ കുടിയേറ്റക്കാർക്കെതിരെ ഒരു ദശാബ്ദത്തോളമായി ആക്രമം നടക്കുന്നുണ്ടെങ്കിലും അടുത്തിടെ കുറ്റകൃത്യങ്ങള്‍ എല്ലാ പരിധിയും വിട്ടെന്നാണ് റിപ്പോർട്ട്. '2022 ന്റെ ആദ്യ നാല് മാസങ്ങളിൽ ദക്ഷിണ സൗദി അറേബ്യയിലും വടക്കൻ യെമനിലും സൗദി അറേബ്യ സുരക്ഷാ സേനയുടെ അതിർത്തി കടന്നുള്ള പീരങ്കി ഷെല്ലുകളും ചെറു ആയുധങ്ങളുടെ വെടിവെപ്പും ഏകദേശം 430 കുടിയേറ്റക്കാരെ കൊന്നു' എന്ന ആരോപണം നേരത്തെ യുഎൻ വിദഗ്ധരുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു.
വിഷയത്തില്‍ സൗദി ആഭ്യന്തര, പ്രതിരോധ മന്ത്രാലയങ്ങൾ, മനുഷ്യാവകാശ കമ്മീഷൻ, ഹൂതി വിമതർ എന്നിവർക്ക് അയച്ച കത്തുകള്‍ക്ക് പ്രതികരണമൊന്നും ലഭിച്ചില്ലെന്നും എച്ച് ആർ ഡബ്ല്യൂ റിപ്പോർട്ട് ചെയ്യുന്നു. യെമനിൽ നിന്ന് സൗദി അറേബ്യയിലേക്ക് കടക്കാൻ ശ്രമിച്ച 38 എത്യോപ്യൻ കുടിയേറ്റക്കാരുമായി അഭിമുഖം നടത്തിയാണ് എച്ച്ആർഡബ്ല്യു റിപ്പോർട്ട്.
സൗദി അതിർത്തിയിലെ സുരക്ഷ ഉദ്യോഗസ്ഥർ എത്യോപ്യക്കാരോട് "അവരുടെ ശരീരത്തിന്റെ ഏത് അവയവത്തിലാണ് വെടിവയ്ക്കാൻ താൽപ്പര്യപ്പെടുന്നത്" എന്ന് ചോദിച്ചതായും റിപ്പോർട്ട് പറയുന്നു. അക്രമത്തില്‍ നിരവധി പേർ കൊല്ലപ്പെടുകയും അതിലേറെ പേർക്ക് ഗുരുതരമായി പരിക്കേറ്റതായും അഭയാർത്ഥികളെ ഉദ്ധരിച്ച് എച്ച്ആർഡബ്ല്യു റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ ഇതെല്ലാം സൗദി ഭരണകൂടം തള്ളുകയാണ്.
ഇന്ത്യയില്‍ എല്ലാ നഗരങ്ങളിലും ജീവിതച്ചിലവുകള്‍ വലിയ തോതില്‍ കുതിച്ചുയരുകയാണെന്ന് കിസാന്‍ ആശോക് ധാവ്ളെ. സാധാരണക്കാരുടെ ജീവിതം വലിയ പ്രതിസന്ധിയിലൂടെയാണ് കടന്ന് പോവുന്നത്. വിലക്കയറ്റം എന്നത് കർഷകരേയും തൊഴിലാളികളേയും മാത്രം ബാധിക്കുന്ന ഒരു വിഷയമല്ല ഇന്ന്, മധ്യവർഗ്ഗത്തിന് പോലും ജീവിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാവുന്നുവെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications