കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രിട്ടനിലെ ജെസീക്ക പട്ടേൽ വധക്കേസ്; ഭർത്താവ് മിതേഷ് പട്ടേലിനെതിരെ കൊലക്കുറ്റം...

മിതേഷ് പട്ടേലിനെ പിന്നീട് ടീസ്സൈഡ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.

  • By Desk
Google Oneindia Malayalam News

ലണ്ടൻ: ഇംഗ്ലണ്ടിൽ ഇന്ത്യൻ വംശജയായ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെതിരെ കൊലക്കുറ്റം ചുമത്തി. മിഡിൽസ്ബർഗിലെ ഫാർമസിസ്റ്റായിരുന്ന ജെസീക്ക പട്ടേൽ കൊല്ലപ്പെട്ട കേസിലാണ് ഭർത്താവ് മിതേഷ് പട്ടേലിനെതിരെ പോലീസ് കൊലക്കുറ്റം ചുമത്തിയത്.

മിതേഷ് പട്ടേലിനെ പിന്നീട് ടീസ്സൈഡ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. മിഡിൽസ്ബർഗിലെ ഫാർമസിസ്റ്റായിരുന്ന ജെസീക്ക പട്ടേലിനെ കഴിഞ്ഞയാഴ്ചയാണ് ലിൻതോർപ്പിലെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. തുടർന്ന് പോലീസും ഫോറൻസിക് സംഘവും വീട്ടിലെത്തി പരിശോധന നടത്തുകയും, സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

 ജെസീക്ക പട്ടേൽ...

ജെസീക്ക പട്ടേൽ...

ഇന്ത്യൻ വംശജരായ ജെസീക്ക പട്ടേലും(34) മിതേഷ് പട്ടേലും(36) തമ്മിൽ ഇംഗ്ലണ്ടിലെ പഠനകാലത്തിനിടെയാണ് പരിചയപ്പെടുന്നത്. മാഞ്ചസ്റ്റിൽ ഫാർമസി കോഴ്സ് പഠിച്ചിരുന്ന ഇരുവരും പിന്നീട് പ്രണയത്തിലാവുകയും വിവാഹിതരാവുകയും ചെയ്തു. ഇതിനുശേഷമാണ് ജെസീക്ക പട്ടേലും മിതേഷ് പട്ടേലും മിഡിൽസ്ബർഗിൽ സ്വന്തമായി ഫാർമസി ആരംഭിച്ചത്.

ദമ്പതികൾ...

ദമ്പതികൾ...

കഴിഞ്ഞ മൂന്നു വർഷമായി മിഡിൽസ്ബർഗിൽ ഫാർമസി നടത്തിവന്നിരുന്ന ഇന്ത്യൻ വംശജരായ ദമ്പതിക്കളെക്കുറിച്ച് അയൽവാസികൾക്കും നല്ലത് മാത്രമേ പറയാനുള്ളു. ജെസീക്കയും മീതേഷും നല്ല സ്നേഹത്തിലും സൗഹൃദത്തിലും ജീവിച്ചിരുന്ന ദമ്പതികളായിരുന്നുവെന്നും, ഫാർമസി നടത്തിയിരുന്ന അവർ നാട്ടുകാർക്കെല്ലാം പ്രിയപ്പെട്ടവരായിരുന്നുവെന്നുമാണ് അയൽവാസികൾ പറഞ്ഞത്. വളരെ സ്നേഹത്തോടെ ജീവിച്ചിരുന്ന ദമ്പതികൾക്കിടയിൽ കൊലപാതകത്തിലേക്ക് വഴിവെച്ചതിന്റെ കാരണമെന്താണെന്ന് ആർക്കുമറിയില്ല.

കൊലപാതകം...

കൊലപാതകം...

ഫാർമസിയോട് ചേർന്നുള്ള വീട്ടിനുള്ളിലാണ് ജെസീക്ക പട്ടേലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് ഭർത്താവ് മിതേഷ് പട്ടേലിനെ പോലീസ് ഉടനടി അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ഇയാളെ ചോദ്യം ചെയ്യുകയും കുറ്റം സമ്മതിക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് കൊലക്കുറ്റം ചുമത്തിയത്. അതേസമയം, ജെസീക്കയെ കൊലപ്പെടുത്തിയതിന് കാരണമെന്താണെന്നോ, പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങളോ പോലീസ് പുറത്തുവിട്ടിട്ടില്ല.

 മകളെ നഷ്ടമായി...

മകളെ നഷ്ടമായി...

ജെസീക്ക പട്ടേലിന്റെ മരണം തങ്ങൾക്ക് കനത്ത ആഘാതം സൃഷ്ടിച്ചതായും, ദയവ് ചെയ്ത് തങ്ങളുടെ സ്വകാര്യത മാനിക്കണമെന്നും ജെസീക്ക പട്ടേലിന്റെ കുടുംബം പ്രസ്താവനയിലൂടെ വ്യക്തമാക്കി. അതേസമയം, ജെസീക്ക പട്ടേലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഫോറൻസിക് വിദഗ്ധരും അന്വേഷണത്തിൽ പങ്കെടുക്കുന്നുണ്ട്. എന്നാൽ അന്വേഷണത്തിലെ പുതിയ കണ്ടെത്തലുകളോ തെളിവുകളോ മറ്റ് വിവരങ്ങളോ പോലീസ് പുറത്തുവിട്ടിട്ടില്ല.

കോഴിക്കോട് മൂന്നുപേരുടെ ജീവനെടുത്തത് നിപ്പാ വൈറസ്? വവ്വാലിൽ നിന്ന് മനുഷ്യരിലേക്ക്... കോഴിക്കോട് മൂന്നുപേരുടെ ജീവനെടുത്തത് നിപ്പാ വൈറസ്? വവ്വാലിൽ നിന്ന് മനുഷ്യരിലേക്ക്...

ഡികെ ശിവകുമാർ കെപിസിസി അദ്ധ്യക്ഷ പദവിയിലേക്ക്? കർണാടകയിൽ കോൺഗ്രസ് ശക്തിയാർജ്ജിക്കും...ഡികെ ശിവകുമാർ കെപിസിസി അദ്ധ്യക്ഷ പദവിയിലേക്ക്? കർണാടകയിൽ കോൺഗ്രസ് ശക്തിയാർജ്ജിക്കും...

English summary
husband charged with murder of indian woman in uk.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X