'അധികാരമില്ലാത്ത താന്‍ കൂടുതല്‍ അപകടകാരി' : മുന്‍ പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്
ഇസ്ലാമാബാദ് : അധികാരമില്ലാത്ത താന്‍ അധികാരത്തിലിരുന്നതിനേക്കാള്‍ കൂടുതല്‍ അപകടമാണെന്ന് പാകിസ്ഥാന് മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാന്. പാകിസ്ഥാനിലെ പെശവാറിലെ റാലിയില്‍ പങ്കെടുക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സര്‍ക്കാരിന്റെ ഭാഗമായിരുന്ന താന്‍ അപകടകാരി ആയിരുന്നില്ല. എന്നാല്‍ തന്നെ ഇപ്പോള്‍ പേടിക്കണമെന്ന് ഇമ്രാന് ഖാന് പറഞ്ഞു. പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് തന്നെ നീക്കിയതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. തനിക്കെതിരായ അവിശ്വാസ പ്രമേയം പാസാക്കുന്നതിന് മുമ്പായി അര്‍ധരാത്രി എന്തിന് വേണ്ടിയാണ് കോടതി തുറന്നതെന്നും അദ്ദേഹം ചോദ്യം ചെയ്തു. സ്വതന്ത്രമായ രീതിയിലല്ല ജുഡീഷ്യറി പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
ഇമ്രാന് ഖാന്റെ സര്‍ക്കാരിനെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പിനുള്ള സമയപരിധി സംബന്ധിച്ച ഹര്‍ജി കേള്‍ക്കാന്‍ പാകിസ്ഥാന് സുപ്രീം കോടതി രാത്രി വൈകിയും തയ്യാറായിരുന്നു. സുപ്രീം കോടതി നിര്‍ദേശം നല്‍കിയിട്ടും അര്‍ധരാത്രിയോടെ നിയമസഭാ സ്പീക്കറായിരുന്ന അസദ് ഖൈസര്‍ വോട്ടെടുപ്പ് നടത്തിയിരുന്നില്ല. മറ്റൊരു ഹര്‍ജി കേള്‍ക്കേണ്ടതിനായി ഇസ്ലാമാബാദ് ഹൈക്കോടതിയും അര്‍ധരാത്രിയോടെ തുറന്നിരുന്നു. അതേ ദിവസം തന്നെ സ്പീക്കറും രാജിവക്കുകയായിരുന്നു. തുടര്‍ന്നാണ് അവിശ്വാസ പ്രമേയം വോട്ടെടുപ്പ് നടന്നത്.

പുതിയ സര്‍ക്കാരിനെ അംഗീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് ഇറക്കുമതി ചെയ്ത സര്‍ക്കാര്‍ ആണെന്നും ഇമ്രാന് ഖാന് ആരോപിച്ചു. ഏതൊരു നേതാവും ഭരണത്തില്‍ നിന്ന് പുറത്താക്കപ്പെടുമ്പോള്‍ ജനം ആഘോഷിച്ചിട്ടുണ്ടെന്നും എന്നാല്‍ ഇത്തവണ ജനം നിരത്തിലിറങ്ങി പ്രതിഷേധിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം ഇമ്രാന് ഖാന് വീണ്ടും അമേരിക്കക്കെതിരെ ആക്ഷേപം ഉന്നയിച്ചു. അമേരിക്ക പാകിസ്ഥാനെ അപമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ദിവസങ്ങളുടെ അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവിലാണ് പാകിസ്ഥാനില്‍ ഇമ്രാന് ഖാന് സര്‍ക്കാര്‍ വീണത്. പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസപ്രമേയത്തില്‍ ഇമ്രാന് ഖാന് സര്‍ക്കാര്‍ പരാജയപ്പെട്ടതോടെയാണ് സര്‍ക്കാര്‍ വീണത്. ആദ്യ മണിക്കൂറുകളില്‍ തന്നെ ഇമ്രാന് ഖാന് തന്റെ ഔദ്യോഗിക വസതി ഉപേക്ഷിച്ചിരുന്നു. വളരെയധികം നാടകീയ സംഭവങ്ങളാണ് പാര്‍ലമെന്റിനുള്ളിലും പുറത്തും നടന്നത്. ഭരണം നിലനിര്‍ത്താന്‍ അവസാന നിമിഷം വരെ ശ്രമിച്ചെങ്കിലും സുപ്രീം കോടതിയില്‍ നിന്നും തിരിച്ചടി നേരിട്ടതോടെ ഇമ്രാന് ഖാന് പ്രതിരോധത്തിലേക്ക് നീങ്ങുകയായിരുന്നു. പാകിസ്ഥാനില്‍ അവിശ്വാസ പ്രമേയ വോട്ടെടുപ്പിലൂടെ പുറത്തുപോകുന്ന ആദ്യത്തെ പ്രധാനമന്ത്രി കൂടിയാണ് ഇമ്രാന് ഖാന്.

അവിശ്വാസപ്രമേയത്തിന്റെ വോട്ടെടുപ്പിന് മുന്നേ തന്നെ സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും രാജി സമര്‍പ്പിച്ചിരുന്നു. മുന്‍ പ്രതിപക്ഷ നേതാവ് അയാസ് സാദിഖ് ആണ് സ്പീക്കറുടെ ചുമതല നടത്തിയത്. രാവിലെ ചേര്‍ന്ന അസംബ്ലി പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിര്‍ത്തിവക്കുകയായിരുന്നു. തുടര്‍ന്ന് സഭ ചേരുന്നത് നീട്ടിക്കൊണ്ടുപോകുകയായിരുന്നു ചെയ്തത്. അതേ സമയം അവിശ്വാസ വോട്ടെടുപ്പ് നടത്താത്തതിനെ തുടര്‍ന്ന് കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കാനിരിക്കെയാണ് തുടര്‍ന്ന് നാടകീയ സംഭവങ്ങള്‍ നടന്നത്.

പാകിസ്ഥാനില്‍ നടക്കുന്ന അമേരിക്കയുടെ ഗൂഢാലോചനയുടെ ഫലമാണെന്ന് ഇമ്രാന് ആരോപിച്ചിരുന്നു. എന്നാല്‍ വിദേശ ഗൂഢാലോചന സിദ്ധാന്തത്തെ തള്ളി അമേരിക്ക രംഗത്തെത്തുകയായിരുന്നു. പാകിസ്ഥാനിലെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളോടൊപ്പം അമേരിക്കയും ശ്രമിച്ചെന്നായിരുന്നു ഇമ്രാന് ഖാന്റെ ആരോപണം. എന്നാല്‍ ഈ ആരോപണങ്ങളെ തള്ളിയാണ് അമേരിക്ക രംഗത്തെത്തി. വെള്ളിയാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി പാകിസ്ഥാനിലെ ഭരണമാറ്റത്തിനായി മുതിര്‍ന്ന യുഎസ് നയതന്ത്രജ്ഞന് പങ്കുണ്ടെന്ന് ആരോപിച്ചിരുന്നു.

പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് പുറത്തായതിന് പിന്നാലെ പ്രതികരണവുമായി ഇമ്രാന് ഖാന് രംഗത്തെത്തിയിരുന്നു. പാകിസ്ഥാന് 1947ല്‍ സ്വതന്ത്ര്യ രാജ്യമായി മാറി, പക്ഷേ, ഇന്ന് മുതല്‍ സ്വാതന്ത്ര്യ സമരം വീണ്ടും ആരംഭിക്കുകയാണെന്നായിരുന്നു ഇമ്രാന് ഖാന്റെ ആദ്യ പ്രതികരണം. രമാധികാരവും ജനാധിപത്യവും എന്നും കാത്ത് സംരക്ഷിക്കുന്നത് രാജ്യത്തെ ജനങ്ങളാണെന്നും ഇമ്രാന് കൂട്ടിച്ചേര്‍ത്തു.
Recommended Video
-
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട്












Click it and Unblock the Notifications