Get Updates
Get notified of breaking news, exclusive insights, and must-see stories!

മണിക്കൂറില്‍ 209 കിമീ വേഗം, ഇഡാ ചുഴലിക്കാറ്റ് ന്യൂ ഓര്‍ലിയിന്‍സ് തീരം തൊട്ടു, കത്രീനയ്ക്ക് ശേഷം...

വാഷിംഗ്ടണ്‍: ഭയന്ന് വിറച്ചിരിക്കുകയാണ് അമേരിക്ക. ചുഴലിക്കാറ്റുകളില്‍ തന്നെ ഭയാനകമായ ഒന്നാണ് അമേരിക്കന്‍ തീരം തൊട്ടിരിക്കുന്നത്. ഇഡാ ചുഴലിക്കാറ്റെന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. കാറ്റഗറി നാലിലാണ് ഇഡയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ന്യൂ ഓര്‍ലിയന്‍സ് തീരത്താണ് ഇഡ ആഞ്ഞടിച്ചിരിക്കുന്നത്. വ്യാപക നാശമാണ് സംസ്ഥാനത്തുണ്ടായിരിക്കുന്നത്. വൈദ്യുതി വിതരണം തടസ്സപ്പെടുകയും, കെട്ടിടങ്ങള്‍ തകര്‍ന്ന് വീഴുകയും ചെയ്തു. കടുത്ത ജാഗ്രതയിലാണ് രാജ്യം. മണിക്കൂറില്‍ 209 കിലോമീറ്റര്‍ വേഗത്തിലാണ് ഈ ചുഴലിക്കാറ്റിന്റെ സഞ്ചാരം. വ്യാപക നാശനഷ്ടങ്ങള്‍ ന്യൂ ഓര്‍ലിയന്‍സില്‍ ഒരിക്കല്‍ കൂടി സംഭവിക്കുമെന്നാണ് ഭയം. നേരത്തെ കത്രീന കൊടുങ്കാറ്റ് 16 വര്‍ഷങ്ങള്‍ക്ക് മുമ്പ് സംഹാര താണ്ഡവമാടിയിരുന്നു ന്യൂ ഓര്‍ലിയന്‍സില്‍.

'നിലനിൽക്കുന്നതും നിരുപാധികവുമായ സ്നേഹം'; കടല്‍തീരത്ത് സഹോദരിയുമായി മഡോണയുടെ ഫോട്ടോഷൂട്ട്.. ചിത്രങ്ങള്‍ കാണാം

1

ന്യൂ ഓര്‍ലിയന്‍സിന്റെ 80 ശതമാനവും കത്രീനയുടെ വരവില്‍ മുങ്ങിപ്പോയിരുന്നു. 1800 പേരാണ് അന്ന് മരിച്ചത്. കോടിക്കണക്കിന് ബില്യണിന്റെ നാശനഷ്ടങ്ങളാണ് ഉണ്ടായത്. അതേസമയം ഇഡാ ചുഴലിക്കാറ്റ് കൂടുതല്‍ ശക്തിപ്രാപിച്ച് വരികയാണെന്ന് ദേശീയ ഹരിക്കെയ്ന്‍ സെന്റര്‍ പറഞ്ഞു. നാലാം കാറ്റഗറിയിലേക്ക് ചുഴലിക്കാറ്റ് മാറിയത് ഇഡയെ അപകടകാരിയാക്കിയിരിക്കുകയാണ്. നിലം തൊടുന്നതോടെ ഇനിയും ശക്തിപ്രാപിക്കുമെന്നും വലിയ അപകടകാരിയായി മാറുമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. ഇന്ന് ഉച്ചയോടെ ലൂയിസിയാന തീരത്തേക്ക് ഇഡ എത്തുമെന്നാണ് പ്രവചനം. നേരത്തെ കാറ്റഗറി മൂന്നിലായിരുന്നു ഇഡ.

പല നഗരത്തില്‍ നിന്ന് മാറ്റി കൊണ്ടിരിക്കുകയാണ്. ഇവിടെ കടകളെല്ലാം അടച്ചിരിക്കുകയാണ്. ഈ മേഖലയിലെ വീടുകളില്‍ നിന്ന് സുരക്ഷിത സ്ഥാനത്തേക്ക് ഒഴിഞ്ഞ് പോകണമെന്നാണ് ജനങ്ങളോട് അധികൃതര്‍ നിര്‍ദേശിച്ചിരിക്കുന്നത്. എല്ലാവരും ഭയന്നിരിക്കുകയാണ്. കത്രീന ആഞ്ഞടിച്ചതിന്റെ ഭയം ഇപ്പോഴും ജനങ്ങളിലുണ്ട്. അന്ന് അവരതിനെ കാര്യമാക്കിയിരുന്നില്ലെന്നും ഓസ്റ്റിന്‍ സുരിയാനോ എന്നയാള്‍ പറഞ്ഞു. ന്യൂ ഓര്‍ലിയന്‍സില്‍ വാച്ച് റിപ്പയര്‍ ഷോപ്പ് നടത്തുകയാണ് സുരിയാനോ. അപകടകരമായ ചുഴലിക്കാറ്റുകളുടെ രണ്ടാം കാറ്റഗറിയാണ് കാറ്റഗറി ഫോര്‍. മണിക്കൂറില്‍ 200 കിലോമീറ്ററില്‍ കൂടുതലുള്ളവ ഇതില്‍ വരും.

പ്രസിഡന്റ് ജോ ബൈഡനും നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. വളരെ അപകടകാരിയായ ചുഴലിക്കാറ്റായി ഇഡ മാറി കൊണ്ടിരിക്കുകയാണെന്ന് ബൈഡന്‍ പറഞ്ഞു. ന്യൂ ഓര്‍ലിയന്‍സിലേക്കുള്ള എല്ലാ വിമാനസര്‍വീസുകളും റദ്ദാക്കിയിരിക്കുകയാണ്. 1850കള്‍ക്ക് ശേഷം സംസ്ഥാനത്ത് ആഞ്ഞടിക്കുന്ന ചുഴലിക്കാറ്റുകളിലൊന്നാവും ഇഡയെന്ന് ലൂയിസിയാന ഗവര്‍ണര്‍ ജോണ്‍ ബെല്‍ എഡ്വാര്‍ഡ്‌സ് പറഞ്ഞു. ഇഡ ചുഴലിക്കാറ്റിനെ ജനങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും മേയര്‍ ലാടോയ കാന്‍ഡ്രെല്‍ പറഞ്ഞു. സമയം നമുക്കൊപ്പമല്ല. ഇഡ ശക്തിപ്രാപിക്കുകയാണ്. വളരെ അപകടകാരിയാണെന്നും കാന്‍ഡ്രെല്‍ പറഞ്ഞു. ദക്ഷിണ ലൂയിസിയാനയില്‍ കനത്ത നഷ്ടം തന്നെ ഉണ്ടാവുമെന്നും, പ്രളയം അതിരൂക്ഷമാകുമെന്നും ഉറപ്പായിരിക്കുകയാണ്.

Recommended Video

cmsvideo
    അതിശക്തമായ കാറ്റിനും മഴയും..കേന്ദ്ര സർക്കാരിന്റെ അപകട മുന്നറിയിപ്പ്

    വൈദ്യുതി ദീര്‍ഘ സമയത്തേക്ക് ഉണ്ടാവില്ല. രക്ഷാപ്രവര്‍ത്തകര്‍ ഇപ്പോള്‍ തന്നെ ന്യൂ ഓര്‍ലിയന്‍സില്‍ എത്തിയിട്ടുണ്ട്. ഭക്ഷണം, വെള്ളം, ഇലക്ട്രിക് ജനറേറ്ററുകള്‍ എന്നിവ ഇവര്‍ക്ക് ലഭ്യമാകുമെന്നും ബൈഡന്‍ അറിയിച്ചു. സുരക്ഷിത മേഖലകള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. കൊവിഡ് അതിരൂക്ഷമായ സംസ്ഥാനങ്ങളിലൊന്നാണ് ലൂയിസിയാന. സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുന്നവര്‍ മാസ്‌ക് ഉപയോഗിക്കണമെന്നും ബൈഡന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യമാണ് ലൂയിസിയാനയില്‍ ഉള്ളത്. അടിയന്തരാവസ്ഥയായി ചുഴലിക്കാറ്റിനെ പ്രഖ്യാപിച്ചിട്ടുണ്ട്. വളരെ വേദനിപ്പിക്കുന്ന കാര്യമാണ് മറ്റൊരു ചുഴലിക്കാറ്റ് കൂടി ലയിസാനയിലേക്ക് വരുന്നതെന്ന് ഗവര്‍ണര്‍ എഡ്വാര്‍ഡ്‌സ് പറഞ്ഞു. ഇതിനിടെ കാറ്റഗറി ഒന്നില്‍ വരുന്ന നോറ കൊടുങ്കാറ്റ് മെക്‌സിക്കല്‍ തീരം തൊട്ടിട്ടുണ്ട്.

    നിലവില്‍ ന്യൂ ഓര്‍ലിയന്‍സില്‍പൂര്‍ണമായും വൈദ്യുതി പൂര്‍ണമായും നിലച്ചിരിക്കുകയാണ്. ജനറേറ്ററുകള്‍ ഉപയോഗിച്ചാണ് ഇപ്പോഴത്തെ പ്രവര്‍ത്തനം. മണിക്കൂറില്‍ 240 കിലോമീറ്റര്‍ വേഗം വരെ ചുഴലിക്കാറ്റിന് ഉണ്ടാവാമെന്നും പ്രവചനമുണ്ട്. ഇതിനിടെ അസന്‍ഷ്യോണ്‍ പാരീഷില്‍ വീടിന് മുകളില്‍ മരം വീണ് ഒരാള്‍ മരിച്ചിട്ടുണ്ട്. ലൂയിസിയാനയില്‍ ഒരു മില്യണ്‍ വീടുകളില്‍ വൈദ്യുതി നിലച്ചിരിക്കുകയാണ്. ആഴ്ച്ചകള്‍ കഴിഞ്ഞാലേ വൈദ്യുതി വിതരണം പഴയ രീതിയിലേക്ക് എത്തൂ എന്ന് ബൈഡന്‍ അറിയിച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+